മുന്‍ മന്ത്രിയുടെ മകളുടെ മരണം കൊലപാതകം? ഭര്‍തൃപിതാവ് അടക്കം മൂന്നു പേര്‍ അറസ്റ്റില്‍
പറ്റ്‌ന: മുന്‍ ബിഹാര്‍ മന്ത്രി ബൈദ്യനാഥ് സാഹ്നിയുടെ മകളുടെ മരണം കൊലപാതകമാണെന്ന് ആരോപണം. സംഭവത്തില്‍ മകള്‍ സംഗീതാ ദേവിയുടെ ഭര്‍തൃപിതാവ് ഉള്‍പ്പെടെ മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തു. സ്വത്തുസംബന്ധിച്ച തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് റിപ്പോര്‍ട്ട്.
മകളെ ഭര്‍ത്താവിന്റെ കുടുംബാംഗങ്ങള്‍ കല്ലുകൊണ്ട് ഇടിച്ചു കൊലപ്പെടുത്തിയെന്നാണ് സാഹ്നി മഞ്ച്ഹൗള്‍ പോലീസ് സ്‌റ്റേഷനില്‍ നല്‍കിയ പരാതിയില്‍ പറഞ്ഞിരിക്കുന്നത്. എന്നാല്‍, ദേവി ട്രാക്ടര്‍ ഇടിച്ചാണ് കൊല്ലപ്പെട്ടതെന്ന് ദൃക്‌സാക്ഷിയെ ഉദ്ധരിച്ച് പോലീസ് പറയുന്നു. ഭര്‍ത്താവിന്റെ സഹോദരനാണ് ട്രാക്ടര്‍ ഓടിച്ചിരുന്നത്.

2000ത്തിലാണ് ദേവിയുടെ വിവാഹം നടക്കുന്നത്. ഭര്‍ത്താവ് സന്തോഷ് നേരത്തെ രോഗം മൂലം മരിച്ചിരുന്നു. ഇതിനുശേഷം ഭര്‍ത്താവിന്റെ സ്വത്തുക്കള്‍ തങ്ങള്‍ക്ക് തിരികെ നല്‍കണമെന്ന് ആവശ്യപ്പെട്ട് ഭര്‍തൃകുടുംബാംഗങ്ങള്‍ ദേവിയെ പീഡിപ്പിക്കുന്നതായി പരാതിയുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് യുവതിയെ കൊലപ്പെടുത്തിയിരിക്കുന്നത്.
ദേവി പൂന്തോട്ടത്തില്‍ നില്‍ക്കുമ്പോള്‍ പിറകിലൂടെവന്ന ട്രാക്ടര്‍ ഇടിച്ചുവീഴ്ത്തുകയായിരുന്നെന്നാണ് റിപ്പോര്‍ട്ട്. ട്രാക്ടര്‍ പിറകിലേക്കെടുക്കുമ്പോള്‍ അപകടം സംഭവിച്ചതാണെന്നാണ് ഇതുസംബന്ധിച്ച് പിടിയിലായ സന്തോഷിന്റെ സഹോദരനും പിതാവും പറയുന്നത്. എന്നാല്‍, വിശദമായ അന്വേഷണത്തിനുശേഷം മാത്രമേ കൂടുതല്‍ വിവരം പുറത്തുവിടാന്‍ കഴിയൂ എന്നാണ് പോലീസ് അറിയിച്ചിരിക്കുന്നത്.


Click it and Unblock the Notifications