കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപി വിട്ട മാനവേന്ദ്ര സിങ്ങും കോണ്‍ഗ്രസിലേക്ക്.. പരാജയ ഭീതി ബിജെപിയെ വരിഞ്ഞ് മുറുക്കുന്നു

  • By Aami Madhu
Google Oneindia Malayalam News

കഴിഞ്ഞ ദിവസമാണ് ബിജെപി നേതാവ് മേനവേന്ദ്ര സിങ്ങ് പാര്‍ട്ടി വിട്ടത്. മാനവേന്ദ്ര സിങ്ങ് മാത്രമല്ല, പരാജയ ഭീതിയെ തുടര്‍ന്നും പാര്‍ട്ടി നേതൃത്വത്തോടുള്ള അതൃപിയിലും രാജസ്ഥാനിലും മധ്യപ്രദേശിലും തെലുങ്കാനയിലുമെല്ലാം ബിജെപി നേതാക്കള്‍ പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ച് പുറത്തേക്ക് വരികയാണ്. വരാനിരിക്കുന്ന നിയമസഭാ ലോക്സഭാ തിരഞ്ഞെടുപ്പുകള്‍ കോണ്‍ഗ്രസിന് അനുകൂലമാകുമെന്ന സര്‍വ്വേ ഫലങ്ങള്‍ ഉള്‍പ്പെടെ പുറത്തുവന്നതിന് പിന്നാലെയാണ് ബിജെപി കേന്ദ്രങ്ങളെ ഞെട്ടിച്ചുള്ള കൂട്ടരാജി.

എന്നാല്‍ രാജിവെയ്ക്കുന്ന നേതാക്കള്‍ കോണ്‍ഗ്രസ് കാമ്പില്‍ എത്തിയതോടെ ഇരട്ടി പ്രഹരമായിരിക്കുകയായണ് ബിജെപിക്ക്. മധ്യപ്രദേശില്‍ ബിജെപി മന്ത്രി രാജിവെച്ച് കോണ്‍ഗ്രസില്‍ ചേര്‍ന്ന പിന്നാലെ രാജസ്ഥാനില്‍ ബിജെപിയില്‍ നിന്ന് രാജിവെച്ച മാനവേന്ദ്ര സിങ്ങും കോണ്‍ഗ്രസിലേക്ക് എത്തുന്നെന്നാണ് റി്പപോര്‍ട്ട്. വിശാംദശങ്ങള്‍ ഇങ്ങനെ

രാജി വെച്ചു

രാജി വെച്ചു

കഴിഞ്ഞ ദിവസമാണ് ജസ്വന്ത് സിങ്ങിന്‍റെ മകനും ബിജെപി എംഎല്‍എയുമായ മാനവേന്ദ്ര സിങ്ങി ബിജെപിവിട്ടത്.
മുഖ്യമന്ത്രി വസുന്ധര രാജ ആഴ്ചകളായി നയിക്കുന്ന പ്രചാരണ പരിപാടിയായ ഗൗരവ് റാലിക്ക് സമാനമായി ബാര്‍മറില്‍ സ്വാഭിമാന്‍ സമ്മേളന്‍ സംഘടിപ്പിച്ചായിരുന്നു മാനവേന്ദ്ര സിങിന്റെ രാജി പ്രഖ്യാപനം.

 രജ്പുത് സമുദായം

രജ്പുത് സമുദായം

വസുന്ധര സര്‍ക്കാരില്‍ അതൃപ്തരായ രജപുത് സമുദായാംഗങ്ങളെ അണിനിരത്തിയായിരുന്നു മാനവേന്ദ്ര സ്വാഭിമാന്‍ സമ്മേളന്‍ സംഘടിപ്പിച്ചത്. പിതാവും മുന്‍ കേന്ദ്രമന്ത്രിയും ബിജെപി സ്ഥാപക നേതാവുമായ ജശ്വന്ത് സിങിന് ലോക്സഭ തെരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിച്ചതോടെയാണ് മാനവേന്ദ്ര സിങ് പാര്‍ട്ടിയുമായി ഇടഞ്ഞത്.

 അധികാരത്തില്‍

അധികാരത്തില്‍

ജാട്ട്, രജപുത് വിഭാഗങ്ങളിൽ നിന്നുള്ള വോട്ടുകളായിരുന്നു വസുന്ധര രാജ്യ സിന്ധ്യ സര്‍ക്കാരിനെ അധികാരത്തിലേറ്റിയത്.അതുകൊണ്ട് തന്നെ രജപുത് സമുദായാംഗമായ മാനവേന്ദ്രയുടെ രാജി യും രാജസ്ഥാനില്‍ ബിജെപിക്ക് വലിയ തിരിച്ചടിയാകും.

 റിപ്പോര്‍ട്ടുകള്‍

റിപ്പോര്‍ട്ടുകള്‍

രാജിക്ക് ശേഷം മാനവേന്ദ്ര കോണ്‍ഗ്രസില്‍ ചേര്‍ന്നേക്കുമെന്നും അല്ലാത്ത പക്ഷം നിയമസഭ തെരഞ്ഞെടുപ്പില്‍ സ്വതന്ത്രനായി മത്സരിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ കോണ്‍ഗ്രസിലേക്ക് എത്തുമെന്ന് വ്യക്തമായ സൂചന നല്‍കിയിരിക്കുകയാണ് മാനവേന്ദ്ര.

 അഭിമുഖത്തില്‍

അഭിമുഖത്തില്‍

ദേശീയ മാധ്യമമായ ഇന്ത്യന്‍ എക്സ്പ്രസിന് നല്‍കിയ അഭിമുഖത്തിലാണ് കോണ്‍ഗ്രസിലേക്കാണെന്ന സൂചന മാനവേന്ദ്ര സിങ് നല്‍കിയത്. ജനങ്ങളുടെ ആഗ്രഹം അതാണെങ്കില്‍ താന്‍ കോണ്‍ഗ്രസില്‍ എത്തും.

 രാജസ്ഥാനില്‍

രാജസ്ഥാനില്‍

സംസ്ഥാനത്ത് ഭരണ വിരുദ്ധ വികാരം ശക്തമാണ്. കോണ്‍ഗ്രസ് ഭരണത്തില്‍ വരണമെന്നാണ് അവരുടെ ആഗ്രഹം. അതുകൊണ്ട് തന്നെ ഞാനും കോണ്‍ഗ്രസിന്‍റെ ഭാഗമാകണമെന്ന് ജനങ്ങള്‍ ആഗ്രഹിക്കുന്നുണ്ട്.

 പിന്തുണ

പിന്തുണ

സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ സച്ചിന്‍ പൈലറ്റുമായി പ്രവര്‍ത്തിക്കാന്‍ തനിക്ക് അവസരം ലഭിച്ചിട്ടുണ്ട്. സംസ്ഥാന അധ്യക്ഷന്‍ എന്ന നിലയില്‍ അദ്ദേഹം മികച്ച പ്രവര്‍ത്തനമാണ് കാഴ്ച വെയ്ക്കുന്നത്. അശോക് ഗെഹ്ലോട്ടിന്‍റെ പ്രവര്‍ത്തനവും കാണാതിരുന്നുകൂട.

 ലോക്സഭയിലേക്ക്

ലോക്സഭയിലേക്ക്

കോണ്‍ഗ്രസിന്‍റെ ഭാഗമായാല്‍ തന്നെ താന്‍ ഒരിക്കലും നിയമസഭയിലേക്ക് ഇല്ല. വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നും മാനവേന്ദ്ര സിങ്ങ് വ്യക്തമാക്കി.

 സ്വേച്ഛാധിപതി

സ്വേച്ഛാധിപതി

മുഖ്യമന്ത്രി എന്ന നിലയില്‍ പലമാറ്റങ്ങളും വസുന്ധര രാജയ്ക്ക് ഉണ്ടായിട്ടുണ്ട്. അവര്‍ ജനങ്ങളില്‍ നിന്ന് അകന്നു. അതുകൊണ്ട് തന്നെ ഈ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സംസ്ഥാനത്ത് അധികാരത്തില്‍ ഏറുമെന്ന് കണക്കാക്കുന്നില്ലെന്നും മാനവേന്ദ്ര പറഞ്ഞു.

 ഗുണം ചെയ്യും

ഗുണം ചെയ്യും

മാനവേന്ദ്ര സിങ്ങ് കോണ്‍ഗ്രസില്‍ എത്തിയാല്‍ അത് ഗുണം ചെയ്യുമെന്ന് തന്നെയാണ് പാര്‍ട്ടിയുടെ കണക്ക് കൂട്ടല്‍. എസ്.സി-എസ് അതിക്രമ നിരോധന നിയമ ഭേദഗതി ബില്ലിനെതിരെ വലിയ രീതിയിൽ പ്രതിഷേധമുണ്ടായ സംസ്ഥാനമായിരുന്നു രാജസ്ഥാൻ. മാനവേന്ദ്ര കൂടി പാർട്ടി വിടുന്നതോടെ മുന്നോക്ക വിഭാഗ വോട്ടുകളിൽ വലിയ വിള്ളലാണ് ഉണ്ടാവുക.

English summary
Ex-BJP MLA Manvendra Singh: ‘Open to joining Congress, but it’s people’s decision’
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X