പ്രണയം പൊളിഞ്ഞു, കാമുകിയുടെ ചിത്രങ്ങള്‍ കാമുകന്‍ നെറ്റിലിട്ട് കാമുകന്‍ വിവാഹം മുടക്കി
സൂറത്ത്: പ്രണയം പൊളിഞ്ഞ് താന്‍ മറ്റൊരു ജീവിതം നയിച്ചാലും കാമുകി സന്തോഷത്തോടെ ജീവിയ്ക്കരുതെന്ന് കരുതുന്ന ചില നിരാശകാമുകന്‍മാരുണ്ട്. അത്തരത്തില്‍ ഒരു കാമുകന്‍ നടത്തിയ ചില പരാക്രമങ്ങളാണ് ഗുജറാത്തിലെ മാധ്യമങ്ങളില്‍ നിറയുന്നത്. ഉധ്‌ന സ്വദേസിയായ സുരേഷ് ദാംഗേ എന്ന യുവാവാണ് തന്റെ കാമുകിയുടെ വിവാഹ നിശ്ചയം മുടക്കുന്നതിന് വേണ്ടി ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയ പേജില്‍ പോസ്റ്റ് ചെയ്തത്.
സുരേഷും മുന്‍കാമുകിയും സഹപാഠികളായിരുന്നു. സൗഹൃദത്തില്‍ തുടങ്ങിയ ബന്ധം പ്രണയത്തില്‍ അവസാനിച്ചു. പ്രണയകാലത്ത് പകര്‍ത്തിയതാണ് ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങള്‍. ഇവയാണ് കാമുകന്‍ പിന്നീട് പരസ്യപ്പെടുത്തിയത്. പ്രണയം സുരേഷിന്റെ വീട്ടുകാര്‍ അറിഞ്ഞതോടെ പെണ്‍കുട്ടിയുടെ വീട്ടുകാരെ ഭീഷണിപ്പെടുത്തി ബന്ധത്തില്‍ നിന്നും പെണ്‍കുട്ടിയെ പിന്മാറാന്‍ ആവശ്യപ്പെട്ടു.
സുരേഷിന്റെ വിവാഹം മറ്റൊരു പെണ്‍കുട്ടിയുമായി നിശ്ചയിച്ചുറപ്പിച്ചു. ഇതിന് ശേഷമാണ് കാമുകിയുടെ വിവാഹം നിശ്ചയം നടത്താന്‍ തീരുമാനിച്ചത്. ഇത് അറിഞ്ഞ പൂര്‍വ്വകാമുകന്‍ പ്രണയചിത്രങ്ങള്‍ തന്റെ സോഷ്യല്‍ മീഡിയയ പേജില്‍ പോസ്റ്റ് ചെയ്തു. കാമുകിയുടെ പ്രതിശ്രുത വരന്‍ വിവാഹനിശ്ചയത്തില്‍ നിന്നും പിന്മാറി. കൂടുതല്‍ ചിത്രങ്ങള്‍ കാമുകന്‍ ഭയപ്പെടുത്തുമെന്ന് ഭയന്ന് പെണ്‍കുട്ടി പൊലീസില്‍ പരാതി നല്‍കി. എന്തായാലും വിവാഹം മുടക്കിയായ കാമുകനെ പൊലീസ് അറസ്റ്റ് ചെയ്തു.












Click it and Unblock the Notifications