കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തേജ് ബഹാദൂർ യാദവ് ജന്നായക് ജനതാ പാർട്ടിയിൽ: പാർട്ടി പ്രവേശനം ദില്ലിയിൽ!!

Google Oneindia Malayalam News

ദില്ലി: മുൻ ബിഎസ്എഫ് ജവാൻ തേജ് ബഹാദൂർ യാദവ് ജന്നായക് ജനതാ പാർട്ടിയിൽ ചേർന്നു. സൈനിക ക്യാമ്പുകളിൽ വിളമ്പുന്ന ഭക്ഷണത്തിന്റെ ഗുണമേന്മയെക്കുറിച്ച് സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ടത് വിവാദമായിരുന്നു. ദില്ലിയിൽ പാർട്ടി നേതാവ് ദുഷ്യന്ത് ചൌട്ടാലയുടെ സാന്നിധ്യത്തിലാണ് പാർട്ടി പ്രവേശനം.

അവര്‍ എന്റെ മതത്തെ തകര്‍ക്കുന്നു... വേദങ്ങളും ഉപനിഷത്തുകളും അതിനുള്ളതാണോയെന്ന് തരൂര്‍!!അവര്‍ എന്റെ മതത്തെ തകര്‍ക്കുന്നു... വേദങ്ങളും ഉപനിഷത്തുകളും അതിനുള്ളതാണോയെന്ന് തരൂര്‍!!

2017ൽ തേജ് ബഹാദൂർ യാദവ് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത വീഡിയോ വൈറലായതോടെ അദ്ദേഹത്തെ സർവീസിൽ നിന്ന് പുറത്താക്കുകയായിരുന്നു. 2017ലായിരുന്നു സംഭവം. 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിന് മുമ്പായി സമാജ് വാദി പാർട്ടിയിൽ ചേർന്ന യാദവ് ബിഎസ്പി- സമാജ് വാദി- ആർഎൽഡി സഖ്യത്തിന്റെ സ്ഥാനാർത്ഥിയായി മത്സരിക്കാനുള്ള നീക്കം നടത്തിയെങ്കിലും അവസാന നിമിഷത്തിൽ തിരിച്ചടിയേൽക്കുകയായിരുന്നു.

tejbahaduryadhav-

പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ഉത്തർപ്രദേശിലെ വാരാണസിയിൽ നിന്നാണ് മത്സരിക്കാനായിരുന്നു നീക്കം. എന്നാൽ മുൻ ബിഎസ്എഫ് ജവാനായ യാദവിന്റെ സ്ഥാനാർത്ഥിത്വം തിരഞ്ഞെടുപ്പ് കമ്മീഷൻ റദ്ദാക്കിയതോടെ മത്സരിക്കാൻ കഴിഞ്ഞിരുന്നില്ല. അഴിമതി നടത്തിയില്ല എന്നത് തെളിയിക്കുന്നതിനുള്ള രേഖ സമർപ്പിക്കുന്നതിൽ പരാജയപ്പെട്ടു എന്ന് കാണിച്ച് റിട്ടേണിംഗ് ഓഫീസർ നാമനിർദേശ പത്രിക തള്ളിക്കളയുകയായിരുന്നു. ഇതോടെ തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ തേജ് പ്രതാപ് യാദവ് സുപ്രീം കോടതിയെ സമീപിച്ചിരുന്നു. തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി വിവേചനപരമാണെന്ന് യാദവ് ഹർജിയിൽ ചൂണ്ടിക്കാണിച്ചിരുന്നു.

English summary
Ex-BSF jawan Tej Bahadur Yadav joins Jannayak Janata Party
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X