കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുഴങ്ങുന്ന വെടിയൊച്ചകള്‍: വേട്ടയാടുന്ന 48 മണിക്കൂര്‍.. മുംബൈ ഭീകരാക്രമണത്തിന്റെ ഓര്‍മകളില്‍ മുന്‍ എം

  • By Desk
Google Oneindia Malayalam News

മുംബൈ: മുംബൈ ഭീകരാക്രമണത്തിന് പത്ത് വര്‍ഷം തികയുമ്പോള്‍ മുന്‍ ബിഎസ്പി എംപി 48 മണിക്കൂര്‍ നീണ്ട ഭീകരതയെ ഒര്‍ത്തെടുക്കുന്നു. ഭീകരാക്രമണത്തിന് ദൃക്‌സാക്ഷിയാകേണ്ടി വന്ന മുന്‍ എംപിക്ക് ഇന്നും ആക്രമണത്തിന്റെ ഓരോ നിമിഷങ്ങളും ഓര്‍ത്തെടുക്കാം. മുന്‍ ബിഎസ്പി എംപി ലാല്‍മണി പ്രസാദ് അന്നത്തെ അനുഭവങ്ങള്‍ ജീവിതത്തെ ആകെ മാറ്റിമറിച്ചെന്ന് പറയുന്നു.

<br> ഹൈന്ദവ വർഗ്ഗീയ പ്രസ്ഥാനങ്ങളെയെന്ന പോലെ എതിർക്കപ്പെടേണ്ടതാണ് പൊളിറ്റിക്കൽ ഇസ്ളാമും; സുനില്‍ ഇളയിടം
ഹൈന്ദവ വർഗ്ഗീയ പ്രസ്ഥാനങ്ങളെയെന്ന പോലെ എതിർക്കപ്പെടേണ്ടതാണ് പൊളിറ്റിക്കൽ ഇസ്ളാമും; സുനില്‍ ഇളയിടം

പത്ത് വര്‍ഷങ്ങള്‍ക്കിപ്പുറവും നിലയ്ക്കാത്ത വെടിയൊച്ചകളും താജിലെ സന്ദര്‍ശകരുടെ ജീവനുവേണ്ടിയുള്ള നിലവിളികളും തന്റെയുള്ളിലുണ്ടെന്ന് പ്രസാദ് പറയുന്നു.മുന്‍ ബിഎസ്പി എംപിയായ ലാല്‍മണി പ്രസാദ് താജ് ഹോട്ടലില്‍ ഔദ്യോഗിക പരിപാടിക്കെത്തിയതായിരുന്നു. 166 പേരുടെ ജീവന്‍ കവര്‍ന്ന ആക്രമണത്തില്‍ താന്‍ രക്ഷപ്പെച്ചത് ഭാഗ്യം കൊണ്ടാണെന്ന് എംപി പറയുന്നു.

 mumabiterrorattack-

ആക്രമം നടക്കുമ്പോള്‍ ഹോട്ടലിന്റെ രണ്ടാം നിലയിലായിരുന്നു.സുരക്ഷാ ഉദ്യോഗസ്ഥരും ഭീകരരും വെടിയുതിര്‍ക്കുന്നതിന് ദൃക്‌സാക്ഷിയായെന്ന് ലാല്‍മണി പ്രസാദ് പറയുന്നു.48 മണിക്കൂര്‍ താന്‍ പുറത്തിറങ്ങാന്‍ കഴിയാതെയിരുന്നു.നവംബര്‍ 26 മുതല്‍ 28 വരെ ഹോട്ടലില്‍ കഴിയേണ്ടി വന്നു.തുടര്‍ന്ന് എന്‍എസ്ജി കമാന്‍ഡോകളാണ് രക്ഷിച്ചതെന്നും അദ്ദേഹം പറഞ്ഞു.ഇന്നും അന്നത്തെ സംഭവം തന്നെ വേട്ടയാടുന്നുവെന്നും അദ്ദേഹം പറഞ്ഞു.

English summary
.Ex BSP MP recalls the horrifying days of mumbai terror attack, while it turns 10 years after 26/11 attack
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X