കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ടുജി സ്‌പെക്ട്രം അഴിമതി മന്‍മോഹന്‍ സിംഗിന്റെ അറിവോടെ: വിനോദ് റായ്

Google Oneindia Malayalam News

ദില്ലി: കോളിളക്കം സൃഷ്ടിച്ച ടുജി സ്‌പെക്ട്രം, കല്‍ക്കരി അഴിമതികള്‍ സംഭവിച്ചത് പ്രധാനമന്ത്രിയായിരുന്ന ഡോ. മന്‍മോഹന്‍ സിംഗിന്റെ അറിവോടെ എന്ന് വെളിപ്പെടുത്തല്‍. ഈ അഴിമതികളെക്കുറിച്ച് പ്രധാനമന്ത്രിക്ക് വ്യക്തമായ വിവരമുണ്ടായിരുന്നു. മുന്‍ കണ്‍ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ വിനോദ് റായ് ആണ് വിവാദ വെളിപ്പെടുത്തലുമായി രംഗത്തെത്തിയത്.

മന്‍മോഹന്‍ സിംഗ് വേണമെന്ന് വെച്ചിരുന്നെങ്കില്‍ ഈ രണ്ട് അഴിമതികളും തടയാന്‍ സാധിക്കുമായിരുന്നു. അന്നത്തെ വ്യവസായ മന്ത്രി കമല്‍നാഥും ധനമന്ത്രി പ്രണബ് മുഖര്‍ജിയും ഇത് സംബന്ധിച്ച് പ്രധാനമന്ത്രിക്ക് മുന്നറിയിപ്പുകള്‍ നല്‍കിയിരുന്നു. എന്നാല്‍ മന്‍മോഹന്‍ സിംഗ് ഇത് അവഗണിച്ചു. നോട്ട് ജസ്റ്റ് ആന്‍ അക്കൗണ്ടന്റ് എന്ന തന്റെ പുസ്തകം പുറത്തിറങ്ങുന്നതിന് മുമ്പായി ഒരു ടി വി ചാനലിനോട് സംസാരിക്കവേയാണ് വിനോദ് റായ് ഇക്കാര്യങ്ങള്‍ പറഞ്ഞത്.

manmohan-singh

ടുജി സ്‌പെക്ട്രം ഇടപാടുമായി ബന്ധപ്പെട്ട് താന്‍ അയച്ച കത്തുകള്‍ക്ക് പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് മറുപടി നല്‍കിയിരുന്നില്ല. എന്നാല്‍ ടെലികോം മന്ത്രി എ രാജയുമായി മന്‍മോഹന്‍സിംഗ് കൃത്യമായി കത്തിടപാടുകള്‍ നടത്തിയിരുന്നു. കല്‍ക്കരിപ്പാടം അനുവദിച്ചതിലും കോമണ്‍വെല്‍ത്ത് ഗെയിംസിലും എയര്‍ ഇന്ത്യ വിമാനം വാങ്ങിയതിലും തട്ടിപ്പ് നടന്നിട്ടുണ്ട് - റായ് പറഞ്ഞു.

ഓഡിറ്റ് റിപ്പോര്‍ട്ടുകളില്‍ പ്രധാനമന്ത്രിയുടെ പേര് ഉള്‍പ്പെടുത്താതിരിക്കാന്‍ കോണ്‍ഗ്രസ് എം പിമാര്‍ അടക്കമുള്ള നേതാക്കള്‍ നിര്‍ബന്ധിച്ചതായും വിനോദ് റായ് പറഞ്ഞു. 1.76 ലക്ഷം കോടി രൂപയുടെ നഷ്ടമാണ് ടുജി സ്‌പെക്ട്രം കേസില്‍ രാജ്യത്തിന് ഉണ്ടായതെന്ന് സി എ ജി നേരത്തെ കണ്ടെത്തിയിരുന്നു. ഇതില്‍ക്കൂടുതല്‍ വരും കല്‍ക്കരിപ്പാടം അനുവദിച്ചതിലെ നഷ്ടം. എന്നാല്‍ വിനോദ് റായുടെ പ്രസ്താവനകള്‍ ശ്രദ്ധ കിട്ടാനുള്ള തന്ത്രം മാത്രമാണ് എന്ന് പറഞ്ഞ് കോണ്‍ഗ്രസ് തള്ളിക്കളഞ്ഞു.

English summary
Former CAG Vinod Rai has come out with a stinging criticism of former Prime Minister Manmohan Singh in 2G scam.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X