കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോടതിയലക്ഷ്യം: മുന്‍ സിബിഐ മേധാവി നാഗേശ്വര റാവുവിന് കോടതിയുടെ പിഴയും താക്കീതും

Google Oneindia Malayalam News

Recommended Video

cmsvideo
സിബിഐ മുന്‍ ഡയറക്ടര്‍ നാഗേശ്വര്‍റാവുവിന് വന്‍ തിരിച്ചടി | #CBI | Oneindia Malayalam

ദില്ലി: കോടിയലക്ഷ്യകേസില്‍ സിബിഐ മുന്‍ ഡയറക്ടര്‍ നാഗേശ്വര്‍റാവുവിന് സുപ്രീം കോടതിയില്‍ വന്‍ തിരിച്ചടി. കോടതി നിര്‍ദേശം മറികടന്ന് സിബിഐ ഉദ്യോഗസ്ഥനെ സ്ഥലം മാറ്റിയതിന് ഒരു ലക്ഷം പിഴയും കോടതി പിരിയും വരെ പുറത്തുപോകരുതെന്ന ശിക്ഷയുമാണ് വിധിച്ചത്. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് കര്‍ശന താക്കീതും അദ്ദേഹത്തിന് നല്‍കിയിട്ടുണ്ട്. ഒരാഴ്ച്ചയ്ക്കുള്ളില്‍ പണം കെട്ടിവെക്കണമെന്നാണ് നിര്‍ദേശം. കേസില്‍ നിര്‍ണായകമായ വിധിയാണ് കോടതി പ്രസ്താവിച്ചത്. അഡീഷണല്‍ ലീഗല്‍ അഡൈ്വസര്‍ ഭാസുരനും കേസില്‍ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. അദ്ദേഹത്തിനും ഇതേ ശിക്ഷ തന്നെയാണ് നല്‍കിയത്.

1

ബീഹാറിലെ അഭയകേന്ദ്രത്തില്‍ നടന്ന കൂട്ടബലാത്സംഗക്കേസ് അന്വേഷിച്ചിരുന്ന എകെ ശര്‍മയെ സ്ഥലംമാറ്റിയ നടപടിയാണ് നാഗേശ്വര റാവുവിനെതിരായ ശിക്ഷയിലേക്ക് നയിച്ചത്. കേസില്‍ ഫെബ്രുവരി ഏഴിന് സുപ്രീം കോടതി വാദം കേട്ടിരുന്നു. അന്ന് നാഗേശ്വര റാവുവിന്റെ നടപടി കോടതിയലക്ഷ്യമാണെന്ന് കോടതി അഭിപ്രായപ്പെട്ടിരുന്നു. സുപ്രീം കോടതി ഉത്തരവ് മറികടന്ന് സിബിഐ ഉദ്യോഗസ്ഥനെ സ്ഥലംമാറ്റിയത് അതീവ ഗുരുതര നടപടിയാണെന്നും കോടതി ഉത്തരവ് കൊണ്ട് കളിക്കുന്നത് അപകടകരമാണെന്നും ചീഫ് ജസ്റ്റിസ് മുന്നറിയിപ്പ് നല്‍കിയിരുന്നു.

ഈ വിധിക്ക് ശേഷം നാഗേശ്വരറാവുവിനോട് നേരിട്ട് ഹാജരാകാന്‍ സുപ്രീം കോടതി ആവശ്യപ്പെട്ടിരുന്നു. പിന്നീട് കേസ് പരിഗണിച്ചപ്പോള്‍ അഡ്വ. ജനറല്‍ കെകെ വേണുഗോപാലാണ് നാഗേശ്വരറാവുവിനായി ഹാജരായത്. അതേസമയം കോടതി സമയം കഴിയുന്നത് വരെ നാഗേശ്വരറാവുവിനോടും ഭാസുരനോടും കോടതിയുടെ മൂലയ്ക്ക് പോയി ഇരിക്കാന്‍ കോടതി ആവശ്യപ്പെട്ടു. എകെ ശര്‍മയുടെ സ്ഥലം മാറ്റം കോടതിയലെ അറിയിക്കുന്നതില്‍ ജൂനിയര്‍ അഭിഭാഷകര്‍ക്ക് വന്ന പിഴവാണ് പ്രശ്‌നങ്ങള്‍ കാരണമെന്ന് അഡ്വ.ജനറല്‍ വാദിച്ചെങ്കിലും നാഗേശ്വര റാവുവിന് തീരുമാനത്തില്‍ പിഴച്ചെന്ന് സുപ്രീം കോടതി പറഞ്ഞു.

കോണ്‍ഗ്രസിനെ പ്രതിപക്ഷ സഖ്യത്തില്‍ നിന്ന് ഒഴിവാക്കിയിട്ടില്ല....തുറന്ന് പറഞ്ഞ് അഖിലേഷ് യാദവ്!!കോണ്‍ഗ്രസിനെ പ്രതിപക്ഷ സഖ്യത്തില്‍ നിന്ന് ഒഴിവാക്കിയിട്ടില്ല....തുറന്ന് പറഞ്ഞ് അഖിലേഷ് യാദവ്!!

ട്വിറ്ററില്‍ ഫോളോവേഴ്‌സിനെ നഷ്ടപ്പെട്ട് രാഹുലും മോദിയും... പിന്തുടരുന്നതില്‍ വ്യാജ പ്രൊഫൈലുകളും!!ട്വിറ്ററില്‍ ഫോളോവേഴ്‌സിനെ നഷ്ടപ്പെട്ട് രാഹുലും മോദിയും... പിന്തുടരുന്നതില്‍ വ്യാജ പ്രൊഫൈലുകളും!!

English summary
ex cbi interim chief nageshwara rao held guilty of contempt
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X