കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദില്ലിയില്‍ ബിജെപി കണക്കുകൂട്ടല്‍ തെറ്റി!! കോണ്‍ഗ്രസ്-എഎപി സഖ്യം ഉറപ്പിച്ചു; ഷീല ദീക്ഷിതിന് സാധ്യത

Google Oneindia Malayalam News

ദില്ലി: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ദില്ലിയില്‍ പുതിയ സഖ്യത്തിന് വഴി തെളിഞ്ഞു. കോണ്‍ഗ്രസും എഎപിയും സഖ്യമുണ്ടാക്കി മല്‍സരിക്കാനാണ് സാധ്യത. എഎപി സഖ്യത്തെ അനുകൂലിക്കുന്ന മുന്‍ മുഖ്യമന്ത്രി ഷീല ദീക്ഷിതിനെ ദില്ലിയിലെ കോണ്‍ഗ്രസ് അധ്യക്ഷ പദവിയില്‍ നിയമിച്ചേക്കും. എഎപി സഖ്യത്തെ എതിര്‍ത്തിരുന്ന അധ്യക്ഷന്‍ അജയ് മാക്കന്‍ കഴിഞ്ഞദിവസം രാജിവെച്ചിരുന്നു.

ഹൈക്കമാന്റ് തീരുമാനം എന്തായാലും അനുസരിക്കുമെന്ന് ഷീല ദീക്ഷിത് പറഞ്ഞു. ഇതോടെ സംസ്ഥാന ഘടകത്തില്‍ നിന്നുള്ള തടസം കോണ്‍ഗ്രസ് കേന്ദ്രനേതൃത്വം മറികടക്കുമെന്നാണ് കരുതുന്നത്. ദില്ലിയില്‍ മാത്രമല്ല, പഞ്ചാബിലും സഖ്യസാധ്യത ആരായുന്നുണ്ടെന്ന് കോണ്‍ഗ്രസ്, എഎപി വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു. സഖ്യസാധ്യത സംബന്ധിച്ച ഏറ്റവും പുതിയ വിവരങ്ങള്‍ ഇങ്ങനെ....

പ്രമുഖ പരിഗണന

പ്രമുഖ പരിഗണന

അജയ് മാക്കന്‍ രാജിവെച്ച ഒഴിവിലേക്ക് പുതിയ അധ്യക്ഷയായി മുന്‍ മുഖ്യമന്ത്രി ഷീല ദീക്ഷിത് എത്തുമെന്നാണ് റിപ്പോര്‍ട്ട്. ദില്ലിയില്‍ ശക്തമായ സ്വാധീനമാണ് എഎപിക്ക്. ഇവരുമായി സഖ്യമുണ്ടാക്കിയാല്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഗുണം ചെയ്യുമെന്നാണ് കോണ്‍ഗ്രസ് കേന്ദ്രനേതൃത്വത്തിന്റെ വിലയിരുത്തല്‍.

അജയ് മാക്കന്റെ രാജി

അജയ് മാക്കന്റെ രാജി

എഎപിയുമായി സഖ്യമുണ്ടാക്കി തിരഞ്ഞെടുപ്പ് നേരിടാനാണ് ഹൈക്കമാന്റ് ആലോചിക്കുന്നത്. എന്നാല്‍ ദില്ലി കോണ്‍ഗ്രസ് അധ്യക്ഷനായിരുന്ന അജയ് മാക്കന്‍ ഇതിനോട് യോജിച്ചില്ല. കോണ്‍ഗ്രസ് തനിച്ച് മല്‍സരിച്ചാല്‍ മതിയെന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. എന്നാല്‍ അദ്ദേഹം കഴിഞ്ഞദിവസം അധ്യക്ഷ പദവി രാജിവെക്കുകയായിരുന്നു.

ഇനി എല്ലാം എളുപ്പം

ഇനി എല്ലാം എളുപ്പം

ഈ സാഹചര്യത്തിലാണ് ഷീല ദീക്ഷിതിനെ അധ്യക്ഷയാക്കാന്‍ ആലോചിക്കുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. കേന്ദ്ര നേതൃത്വത്തിന്റെ തീരുമാനം എന്തായാലും നടപ്പാക്കുമെന്നാണ് ഷീല ദീക്ഷിത് പറഞ്ഞിട്ടുള്ളത്. കോണ്‍ഗ്രസ്-എഎപി സഖ്യം ഇനി എളുപ്പമാകുമെന്നാണ് കോണ്‍ഗ്രസ് വൃത്തങ്ങളെ ഉദ്ധരിച്ച് പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഉയരുന്ന ചോദ്യം

ഉയരുന്ന ചോദ്യം

എഎപിയുമായി കോണ്‍ഗ്രസ് സഖ്യമുണ്ടാക്കുമോ എന്ന ചോദ്യം ആഴ്ചകളായി ഉയരാന്‍ തുടങ്ങിയിട്ട്. പല സംസ്ഥാനങ്ങളിലും കോണ്‍ഗ്രസ് സഖ്യചര്‍ച്ചകള്‍ പുരോഗമിക്കുന്ന സാഹചര്യത്തിലാണ് ദില്ലിയിലും ചോദ്യങ്ങള്‍ ഉയര്‍ന്നത്. ഹൈക്കമാന്റും രാഹുല്‍ ഗാന്ധിയും തീരുമാനിച്ചാല്‍ സഖ്യംവരുമെന്നാണ് ഷീല ദീക്ഷിത് ഈ ചോദ്യങ്ങളോട് പ്രതികരിച്ചത്.

മൂന്ന് തവണ മുഖ്യമന്ത്രി

മൂന്ന് തവണ മുഖ്യമന്ത്രി

മൂന്ന് തവണ ദില്ലി മുഖ്യമന്ത്രി പദവി അലങ്കരിച്ച മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവാണ് ഷീല ദീക്ഷിത്. 2013ല്‍ എഎപി വന്‍ മുന്നേറ്റം നടത്തുകയും അരവിന്ദ് കെജ്രിവാള്‍ മുഖ്യമന്ത്രിയാകുകയും ചെയ്യുന്നത് വരെ ഷീല ദീക്ഷിത് ആയിരുന്നു ദില്ലി മുഖ്യമന്ത്രി.

അജയ് മാക്കന്റെ കാര്യം

അജയ് മാക്കന്റെ കാര്യം

രണ്ടാംതവണയാണ് അജയ് മാക്കന്‍ ദില്ലി കോണ്‍ഗ്രസ് അധ്യക്ഷ പദവിയില്‍ നിന്ന് രാജിവെക്കുന്നത്. വെള്ളിയാഴ്ച രാജിവെച്ച വേളയില്‍ ആരോഗ്യകാരണങ്ങളാണ് ചൂണ്ടിക്കാട്ടിയത്. എന്നാല്‍ അജയ് മാക്കന് കേന്ദ്ര നേതൃത്വം കൂടുതല്‍ ഉത്തരവാദിത്തങ്ങള്‍ നല്‍കിയേക്കുമെന്നും ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിച്ചേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

രാഹുല്‍ ഗാന്ധി വന്ന ശേഷം

രാഹുല്‍ ഗാന്ധി വന്ന ശേഷം

2017 മെയ് മാസത്തില്‍ അജയ് മാക്കന്‍ അധ്യക്ഷ പദവി രാജിവെച്ചിരുന്നു. സിവിക് പോളില്‍ കോണ്‍ഗ്രസ് പ്രകടനം മോശമായതാണ് അജയ് മാക്കന്‍ രാജിവെക്കാന്‍ അന്ന് കാരണമായത്. പിന്നീട് രാഹുല്‍ ഗാന്ധി ദേശീയ അധ്യക്ഷനാകുകയും ദില്ലി അധ്യക്ഷ പദവി അലങ്കരിക്കാന്‍ അജയ് മാക്കനെ തിരിച്ചുവിളിക്കുകയുമായിരുന്നു.

പരിഗണനയിലുള്ള മറ്റുള്ളവര്‍

പരിഗണനയിലുള്ള മറ്റുള്ളവര്‍

അജയ് മാക്കന് പകരം ഷീല ദീക്ഷിത് മാത്രമല്ല കോണ്‍ഗ്രസ് പരിഗണനയിലുള്ളത്. യോഗാനന്ദ് ശാസ്ത്രി, രാജ്കുമാര്‍ ചൗഹാന്‍, ഹാറൂണ്‍ യൂസഫ്, ഛതര്‍ സിങ് തുടങ്ങിയവരുടെ പേരുകളും അധ്യക്ഷ പദവിയിലേക്ക് ആലോചിക്കുന്നുണ്ടെന്ന് പിടിഐ റിപ്പോര്‍ട്ടില്‍ പറയുന്നു. ദില്ലിയില്‍ കോണ്‍ഗ്രസും എഎപിയും സ്വന്തമായി തിരഞ്ഞെടുപ്പിന് ഒരുക്കങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.

ലോക്‌സഭ ലക്ഷ്യമിട്ട്

ലോക്‌സഭ ലക്ഷ്യമിട്ട്

ലോക്‌സഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് കോണ്‍ഗ്രസ് ആം ആദ്മി പാര്‍ട്ടിയുമായി സഖ്യസാധ്യത തേടുന്നത്. ദില്ലിയിലെ ഏഴ് സീറ്റുകളും പിടിക്കുകയാണ് ലക്ഷ്യം. ഇരുപാര്‍ട്ടികളും രഹസ്യമായി ചര്‍ച്ചകള്‍ ആരംഭിച്ചുവെന്ന് ആം ആദ്മി പാര്‍ട്ടി വൃത്തങ്ങള്‍ പറഞ്ഞു. ടിഡിപി മുന്‍കൈയ്യെടുത്ത് വിളിച്ചുചേര്‍ത്ത പ്രതിപക്ഷ കക്ഷികളുടെ യോഗത്തില്‍ കോണ്‍ഗ്രസും എഎപിയും പങ്കെടുത്തിരുന്നു. നേരത്തെ ഇത്തരം യോഗങ്ങളില്‍ എഎപി പങ്കെടുക്കാറില്ല.

ഒരേ ദിശയില്‍ സഞ്ചരിക്കുന്നു

ഒരേ ദിശയില്‍ സഞ്ചരിക്കുന്നു

രണ്ടു പാര്‍ട്ടികളും ഒരേ ദിശയില്‍ സഞ്ചരിക്കുന്നുവെന്ന സൂചനയാണിത്. മുതിര്‍ന്ന എഎപി നേതാവാണ് കോണ്‍ഗ്രസുമായി ചര്‍ച്ച നടത്തുന്നത്. കൂടാതെ പാര്‍ട്ടിയുടെ പരമോന്നത നയരൂപീകരണ സമിതിയായ പാര്‍ലമെന്ററി കാര്യ സമിതി അംഗവും കോണ്‍ഗ്രസുമായി നടത്തുന്ന ചര്‍ച്ചയില്‍ പങ്കാളിയാണെന്ന് എഎപി വൃത്തങ്ങള്‍ പറയുന്നു. ദില്ലിയിലും പഞ്ചാബിലും കോണ്‍ഗ്രസും എഎപിയും വിരുദ്ധ പക്ഷത്താണ്. ഈ സാഹചര്യം നിലനില്‍ക്കവെയാണ് ചര്‍ച്ചകള്‍.

എഎപിയുടെ പഴയ നിലപാട്

എഎപിയുടെ പഴയ നിലപാട്

കോണ്‍ഗ്രസിനെയും ബിജെപിയെയും ഒരുപോലെ കാണുന്ന പാര്‍ട്ടിയാണ് എഎപി. ലോക്‌സഭാ തിരഞ്ഞെടുപ്പിന് എഎപി നേരത്തെ ഒരുങ്ങിയിട്ടുണ്ട്. പാര്‍ട്ടി ഓരോ മണ്ഡലത്തിലും പ്രമുഖ വ്യക്തികള്‍ക്ക് ചുമതല നല്‍കി പ്രചാരണം തുടങ്ങിക്കഴിഞ്ഞു. ഏഴ് ലോക്‌സഭാ മണ്ഡലങ്ങളാണ് ദില്ലിയില്‍. ഇതില്‍ ആറ് സീറ്റിലും എഎപി തിരഞ്ഞെടുത്ത നേതാക്കള്‍ക്ക് ചുമതല നല്‍കി പ്രചാരണം നടത്തുന്നുണ്ട്.

ശക്തിയില്‍ തുല്യര്‍

ശക്തിയില്‍ തുല്യര്‍

കോണ്‍ഗ്രസിന് രണ്ടുസീറ്റ് വിട്ടുനല്‍കാന്‍ എഎപി തയ്യാറാകുമെന്നാണ് പാര്‍ട്ടി നേതാക്കള്‍ പറയുന്നത്. എന്നാല്‍ രണ്ടുസീറ്റുകൊണ്ട് കോണ്‍ഗ്രസ് തൃപ്തിപ്പെടുമോ എന്നത് മറ്റൊരു ചോദ്യമാണ്. കാരണം ദേശീയ പാര്‍ട്ടിക്ക് തലസ്ഥാനത്ത് രണ്ടുസീറ്റ് മാത്രം നല്‍കുക എന്നത് കോണ്‍ഗ്രസ് അംഗീകരിക്കാന്‍ സാധ്യതയില്ല. 2013ലെ നിയമസഭാ തിരഞ്ഞെടുപ്പ് മുതല്‍ പരിശോധിച്ചാല്‍ കോണ്‍ഗ്രസിന്റെയും എഎപിയുടെയും വോട്ടുകള്‍ മാറി മറിയുകയാണ് പതിവ്.

ബിജെപിയുടെ ശക്തി

ബിജെപിയുടെ ശക്തി

2013ല്‍ ബിജെപിക്ക് 31 സീറ്റ് കിട്ടി. കോണ്‍ഗ്രസിന് എട്ടുസീറ്റും. എഎപിക്ക് 28 സീറ്റും ലഭിച്ചു. 2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി തൂത്തുവാരി. ഏഴില്‍ ഏഴ് സീറ്റും ബിജെപി നേടി. വോട്ടിങ് ശതമാനത്തില്‍ എഎപി രണ്ടാംസ്ഥാനത്തെത്തി. കോണ്‍ഗ്രസിന് രാജ്യത്താകമാനം തിരിച്ചടി നേരിട്ട സമയമായിരുന്നു അത്. എന്നാല്‍ ഏഴ് സീറ്റുകളില്‍ കോണ്‍ഗ്രസിന്റെയും എഎപിയുടെയും വോട്ടുകള്‍ ചേര്‍ത്താല്‍ ബിജെപിയേക്കാള്‍ അധികംവരും.

എഎപിയുടെ തിരിച്ചുവന്നു, പക്ഷേ...

എഎപിയുടെ തിരിച്ചുവന്നു, പക്ഷേ...

2015ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ എഎപി ശക്തമായ തിരിച്ചുവരവാണ് നടത്തിയത്. 67 സീറ്റില്‍ വിജയിച്ചു. കോണ്‍ഗ്രസിന് ഒരു സീറ്റും ലഭിച്ചില്ല. ബിജെപിക്ക് പതിവ് വോട്ടിങ് ശതമാനം ലഭിച്ചു. 2017ല്‍ നടന്ന റജൗരി ഗാര്‍ഡന്‍ ഉപതിരഞ്ഞെടുപ്പില്‍ ബിജെപിയാണ് ജയിച്ചത്. കോണ്‍ഗ്രസ് രണ്ടാംസ്ഥാനത്തെത്തിയപ്പോള്‍ എഎപിയുടെ സ്ഥാനാര്‍ഥിക്ക് കെട്ടിവച്ച കാശ്് നഷ്ടമായി. എന്നാല്‍ 2017 ജൂണില്‍ നടന്ന മുന്‍സിപ്പല്‍ കോര്‍പറേഷന്‍ തിരഞ്ഞെടുപ്പില്‍ കാര്യങ്ങള്‍ മാറിമറിഞ്ഞു. എഎപിയുടെ ഗ്രാഫ് കുത്തനെ ഇടിഞ്ഞു. കോണ്‍ഗ്രസ് തിരിച്ചുവരുന്ന കാഴ്ചയാണ് കണ്ടത്.

യൂണിഫോമില്‍ വിദ്യാര്‍ഥികളുടെ വിവാഹം; നെറ്റിയില്‍ സിന്ദൂരം ചാര്‍ത്തി, വീട്ടുകാര്‍ അറിഞ്ഞില്ല യൂണിഫോമില്‍ വിദ്യാര്‍ഥികളുടെ വിവാഹം; നെറ്റിയില്‍ സിന്ദൂരം ചാര്‍ത്തി, വീട്ടുകാര്‍ അറിഞ്ഞില്ല

English summary
Ex-Chief Minister Sheila Dikshit May Be Made Delhi Congress Chief: Report
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X