മാഞ്ചി മാങ്ങയെടുക്കാതിരിക്കാന്‍ നിതീഷിന്റെ പൊലീസ് കാവല്‍
പാറ്റ്‌ന : ബീഹാറില്‍ മുഖ്യമന്ത്രി നിതീഷ് കുമാറാണാണെങ്കിലും, മുഖ്യമന്ത്രിയുടെ വസതി ഒഴിയാന്‍ ഇനിയും മുന്‍ മുഖ്യമന്ത്രി ജിതന്‍ റാം മാഞ്ചി തയ്യാറായിട്ടില്ല എന്നതാണ് വാസ്തവം.
അതുകൊണ്ടുതന്നെ മുഖ്യമന്ത്രിയുടെ വസതിയിലെ മാങ്ങയ്ക്കും ചെറിപഴങ്ങള്‍ക്കുമെല്ലാം പൊലീസ് കാവല്‍ ഏര്‍പ്പെടുത്തിയിരിക്കയാണ് നിതീഷ് കുമാര്‍. താഴെ വീണതായാലും മരത്തിലുള്ളതായാലും പഴങ്ങളും മാഞ്ചിയോ അദ്ദേഹത്തിന്റെ വീട്ടുകാരോ എടുക്കാതെ നോക്കണമെന്നതാണ് ഈ പൊലീസുകാരുടെ ഡ്യൂട്ടി.

24 പൊലീസുകാരെയാണ് നിതീഷ് ഇവിടെ ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടുള്ളത്. പാറ്റ്‌നയിലെ 1 ആന്നേ മാര്‍ഗിലെ പൂന്തോട്ടത്തിലാണ് ഓരോ മരത്തിനും പൊലീസ് കാവല്‍ നില്‍ക്കുന്ന കാഴ്ചയുള്ളത്. എട്ട് സബ് ഇന്‍സ്‌പെക്ടര്‍മാരും 16 കോണ്‍സ്റ്റബിള്‍മാരുമാണ് ഇവിടെ കാവല്‍ നില്‍ക്കുന്നത്.
എന്നാല്‍ തനിക്ക് ഇക്കാര്യത്തില്‍ ഒന്നും പറയാനില്ലെന്നും കാവല്‍ ചുമതലയുള്ള എസ്പിയും മുഖ്യമന്ത്രിയും മുന്‍ മുഖ്യമന്ത്രിയും ആണ് ഇക്കാര്യത്തില്‍ വിശദീകരണം നല്‍കേണ്ടതെന്നും ബിഹാര്‍ ഡിജിപി പി കെ താക്കൂര്‍ പറഞ്ഞു. നിതീഷ് ഇത്രയു തരംതാഴുമെന്ന് താന്‍ ഒരിക്കലും കരുതിയില്ലെന്നാണ് ജിതന്‍ റാംമാഞ്ചി പറഞ്ഞു












Click it and Unblock the Notifications