Get Updates
Get notified of breaking news, exclusive insights, and must-see stories!

കോണ്‍ഗ്രസ് മുന്‍ മുഖ്യമന്ത്രിയും ബിജെപിയിലേക്ക്! തിരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ്, ഞെട്ടല്‍

മുംബൈ: ലോക്സഭ തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടെങ്കിലും നിയമസഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സംസ്ഥാനത്ത് തിരിച്ചുവരും, ലോക്സഭ തിരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ കോണ്‍ഗ്രസ് മുന്‍ മുഖ്യന്‍ കൂടിയായിരുന്ന നാരായണ റാണേ പറഞ്ഞ വാക്കുകള്‍ ആയിരുന്നു ഇത്. 2017 ല്‍ കോണ്‍ഗ്രസ് വിട്ട റാണയുടെ പ്രസ്താവനയെ പാര്‍ട്ടി പ്രതീക്ഷയോടെയാണ് കണ്ടത്. മഹാരാഷ്ട്രയിലെ ശക്തനായ നേതാവ് വീണ്ടും കോണ്‍ഗ്രസ് തട്ടകത്തിലേക്ക് തിരികെയെത്തുന്നതിന്‍റെ സൂചനകളായി റാണയുടെ പ്രതികരണം വിലയിരുത്തപ്പെട്ടു.

എന്നാല്‍ നിയമസഭ തിരഞ്ഞെടുപ്പ് പടിവാതിലില്‍ എത്തി നില്‍ക്കെ കോണ്‍ഗ്രസിനെ ഞെട്ടിച്ച് റാണ ബിജെപിയിലേക്ക് പോകാന്‍ ഒരുങ്ങുകയാണെന്നാണ് റിപ്പോര്‍ട്ട്. സപ്തംബര്‍ 1 ന് താന്‍ ബിജെപിയില്‍ ചേരുമെന്ന് റാണെ വ്യക്തമാക്കി. വിശദാംശങ്ങള്‍ ഇങ്ങനെ

കോണ്‍ഗ്രസിലേക്കെന്ന്

കോണ്‍ഗ്രസിലേക്കെന്ന്

ലോക്സഭ തിരഞ്ഞെടുപ്പിന് പിന്നാലെ പരാജയത്തിന്‍റെ ആഘാതത്തില്‍ നില്‍ക്കുന്ന മഹാരാഷ്ട്ര കോണ്‍ഗ്രസിനെ കൈപിടിച്ച് ഉയര്‍ത്താന്‍ മുന്‍മുഖ്യമന്ത്രിയും മുതിര്‍ന്ന നേതാവുമായിരുന്ന നാരായണന്‍ റാണെ പാര്‍ട്ടിയിലേക്ക് തിരിച്ചുവരവിന് ഒരുങ്ങുകയാണെന്ന അഭ്യൂഹങ്ങള്‍ ശക്തമായിരുന്നു. കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ പദം ലക്ഷ്യം വെച്ചാണ് റാണെ നീക്കങ്ങള്‍ നടത്തുന്നതെന്നായിരുന്നു റിപ്പോര്‍ട്ട്. ലോക്സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് തിരിച്ചടിയേറ്റെങ്കിലും നിയമസഭാ തിരഞ്ഞെടുപ്പില്‍ മഹാരാഷ്ട്രയില്‍ പാര്‍ട്ടിക്ക് ശക്തമായ തിരിച്ചുവരാന്‍ കഴിയുമെന്ന ആത്മവിശ്വാസത്തിലാണ് താന്‍ എന്നായിരുന്നു അപ്പോള്‍ റാണ പറഞ്ഞത്.

ബിജെപിയില്‍ ചേരും

ബിജെപിയില്‍ ചേരും

കൊങ്കണ്‍ മേഖലയില്‍ ശക്തമായ സാന്നിധ്യമുള്ള റാണെയുടെ വരവ് പാര്‍ട്ടിക്ക് കരുത്ത് പകരുമെന്ന് കോണ്‍ഗ്രസും കണക്ക് കൂട്ടി. എന്നാല്‍ നേതൃത്വത്തെ ഞെട്ടിച്ച് ബിജെപിയിലേക്ക് പോകുകയാണെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് അദ്ദേഹം. സപ്തംബര്‍ 1 ന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ സാന്നിധ്യത്തില്‍ ബിജെപിയില്‍ ചേരുമെന്ന് റാണ വ്യക്തമാക്കി.

പാര്‍ട്ടി വിട്ടു

പാര്‍ട്ടി വിട്ടു

2017 ലായിരുന്നു റാണെ കോണ്‍ഗ്രസ് വിട്ടത്. ശിവസേനയിലൂടെ രാഷ്ട്രീയത്തിലെത്തിയ റാണെ 1999 ലാണ് മഹാരാഷ്ട്ര മുഖ്യമന്ത്രി പദത്തിലെത്തുന്നത്. 2014 ല്‍ ശിവസേനയില്‍ പുറത്താക്കപ്പെട്ട റാണെ 2015 ല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു.കോണ്‍ഗ്രസ്-എന്‍സിപി സര്‍ക്കാറില്‍ റവന്യു മന്ത്രിയായ റാണെ മുബൈ ഭീകരാക്രമണത്തെ തുടര്‍ന്ന് വിലാസ് റാവു ദേശ്മുഖിനെ നീക്കിയപ്പോള്‍ മുഖ്യമന്ത്രിസ്ഥാനത്ത് പരിഗണിക്കാത്തതിനെ തുടര്‍ന്ന് പാര്‍ട്ടിയില്‍ കലാപം ഉയര്‍ത്തിയിരുന്നു.അശോക് ചവാനെയായിരുന്നു അന്ന് നേതൃത്വം മുഖ്യമന്ത്രിയാക്കിയത്.

അധ്യക്ഷ സ്ഥാനത്തില്‍ ഉടക്കി

അധ്യക്ഷ സ്ഥാനത്തില്‍ ഉടക്കി

വൈകാതെ റാണയെ കോണ്‍ഗ്രസ് പുറത്താക്കി. എന്നാല്‍ സോണിയാ ഗാന്ധിയെ കണ്ട് ഖേദപ്രകടനം നടത്തിയ റാണ പിന്നീട് കോണ്‍ഗ്രസില്‍ തന്നെ തിരിച്ചെത്തുകയും വ്യവസായ മന്ത്രിയാവുകയും ചെയ്തു. 2017ല്‍ പിസിസി അധ്യക്ഷ സ്ഥാനത്തെച്ചൊല്ലി വീണ്ടും കോണ്‍ഗ്രസ് നേതൃത്വവുമായി ഇടഞ്ഞു. തുടര്‍ന്നായിരുന്നു റാണെ പാര്‍ട്ടി വിട്ടത്. അതേസമയം മുന്‍ ശിവസേന നേതാവായിരുന്ന റാണയുടെ ബിജെപി പ്രവേശനത്തിനെതിരെ സഖ്യകക്ഷിയായ ശിവസേന രംഗത്തെത്തിയിട്ടുണ്ട്. ശിവസേന വിട്ട ശേഷം റാണയുമായി ഉദ്ധവ് താക്കറേയ്ക്ക് അത്ര നല്ല ബന്ധമല്ല.

കൂടുതല്‍ നേതാക്കള്‍

കൂടുതല്‍ നേതാക്കള്‍

അതേസമയം വരും ദിവസങ്ങളില്‍ മഹാരാഷ്ട്രയില്‍ കൂടുതല്‍ എന്‍സിപി നേതാക്കള്‍ പാര്‍ട്ടി വിട്ട് ബിജെപിയില്‍ എത്തുമെന്ന് നേതാക്കള്‍ അവകാശപ്പെട്ടു. എന്‍സിപി എംഎല്‍എയായ റാണ ജഗതീഷ് സിംഗ് പാട്ടീല്‍, സതാര എംപി ഉദയന്‍ രാജെ ബോസ്ലെ എന്നിവര്‍ ബിജെപിയില്‍ ചേരുമെന്ന് നേതാക്കള്‍ അവകാശപ്പെട്ടു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+