കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒരു മാസം കൊണ്ട് തൃണമൂല്‍ മടുത്തു, പാര്‍ട്ടി വിട്ട് നേതാവ്, തിരിച്ച് കോണ്‍ഗ്രസിലേക്ക്?

Google Oneindia Malayalam News

പനാജി: ഗോവ തൃണമൂല്‍ കോണ്‍ഗ്രസില്‍ വന്‍ ട്വിസ്റ്റ്. പ്രമുഖ നേതാവ് പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചിരിക്കുകയാണ്. ഒരു മാസം മുമ്പ് പാര്‍ട്ടിയിലെത്തിയ അലക്‌സോ റെജിനാല്‍ഡോ ലോറന്‍സോ ആണ് പാര്‍ട്ടി വിട്ടിരിക്കുന്നത്. മുന്‍ ഗോവ എംഎല്‍എ കൂടിയാണ് അദ്ദേഹം. അലക്‌സോ കോണ്‍ഗ്രസില്‍ നിന്നാണ് തൃണമൂലില്‍ എത്തിയത്. നിയമസഭാ തിരഞ്ഞെടുപ്പിന് ഇനി ആഴ്ച്ചകള്‍ മാത്രം ബാക്കി നില്‍ക്കെയാണ് അദ്ദേഹം രാജിവെച്ചിരിക്കുന്നത്. കര്‍ട്ടോറിമില്‍ നിന്നുള്ള എംഎല്‍എയായിരുന്നു അദ്ദേഹം. ഗോവ കോണ്‍ഗ്രസിന്റെ വര്‍ക്കിംഗ് പ്രസിഡന്റുമായിരുന്നു അലക്‌സോ. ഡിസംബറിലാണ് അലക്‌സോ പാര്‍ട്ടി വിട്ടത്. തൃണമൂലില്‍ നിന്ന് അദ്ദേഹ രാജിവെച്ചത് പാര്‍ട്ടി നേതൃത്വത്തെ അമ്പരപ്പിച്ചിരിക്കുകയാണ്.

ബിജെപി ഉറപ്പിച്ചു, യുപിയില്‍ 300 സീറ്റിന് മുകളില്‍ നേടും, കൂറുമാറ്റം യോഗിയെ ബാധിക്കില്ല, കാരണം ഇതാണ്ബിജെപി ഉറപ്പിച്ചു, യുപിയില്‍ 300 സീറ്റിന് മുകളില്‍ നേടും, കൂറുമാറ്റം യോഗിയെ ബാധിക്കില്ല, കാരണം ഇതാണ്

1

അതേസമയം എന്താണ് പാര്‍ട്ടി വിടുന്നതെന്ന കാരണം അദ്ദേഹം ആരെയും അറിയിച്ചിട്ടില്ല. രാജിക്കത്തിലും ഇക്കാര്യം പറയുന്നില്ല. താന്‍ തൃണമൂലില്‍ നിന്ന് രാജിവെക്കുകയാണെന്ന് മാത്രമാണ് അലക്‌സോ അറിയിച്ചിരിക്കുന്നത്. മമത ബാനര്‍ജിക്കാണ് രാജിക്കത്ത് അയച്ചത്. എന്നാല്‍ കോണ്‍ഗ്രസിലേക്ക് അദ്ദേഹം തിരിച്ചെത്തുമെന്നാണ് സൂചന. നേരത്തെ ബിജെപിയില്‍ നിന്ന് കോണ്‍ഗ്രസിലെത്തിയ പ്രമുഖ നേതാവ് മിഷയേല്‍ ലോബോയുടെ വരവാണ് അലക്‌സോയെ രാജിയിലേക്ക് നയിച്ചതെന്നാണ് സൂചന. നേരത്തെ കോണ്‍ഗ്രസിലേക്ക് ലോറന്‍സോ മടങ്ങിവരണമെന്ന് ലോബോ പരസ്യമായി അഭ്യര്‍ത്ഥിച്ചിരുന്നു.

ഗോവയില്‍ അധികാരം പിടിക്കലാണ് കോണ്‍ഗ്രസിന്റെ ലക്ഷ്യം. അതിനായി അലക്‌സോ ലോറന്‍സോ പാര്‍ട്ടിയിലേക്ക് മടങ്ങിവരണമെന്നായിരുന്നു ലോബോ അഭ്യര്‍ത്ഥിച്ചത്. അതേസമയം ലോറന്‍സോ രാജിക്കത്ത് നല്‍കിയതായി തൃണമൂല്‍ സ്ഥിരീകരിച്ചിട്ടുണ്ട്. പാര്‍ട്ടിയിലേക്ക് ഒരുപാട് പേര്‍ വന്നിട്ടുണ്ട്. ആ സമയത്താണ് അദ്ദേഹത്തെയും തൃണമൂല്‍ സ്വീകരിച്ചത്. ഇപ്പോള്‍ അദ്ദേഹം രാജിക്കത്ത് നല്‍കിയിരിക്കുകയാണ്. അദ്ദേഹത്തിന് നല്ലത് വരട്ടെ എന്ന് ആശംസിക്കുന്നുവെന്നും, ഗോവ തൃണമൂല്‍ കോണ്‍ഗ്രസ് ഇന്‍ ചാര്‍ജ് മഹുവ മൊയിത്ര പറഞ്ഞു. കോണ്‍ഗ്രസ് നേരത്തെ കര്‍ട്ടോറിം സീറ്റില്‍ നിന്ന് ലോറന്‍സോയുടെ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഇതിന് പിന്നാലെ അദ്ദേഹം രാജിവെക്കുകയായിരുന്നു.

കര്‍ട്ടോറിം സീറ്റിലേക്ക് മത്സരിക്കാന്‍ അദ്ദേഹം തിരിച്ചുവരുമെന്നാണ് സൂചന. കര്‍ട്ടോറിം സീറ്റില്‍ നിന്ന് പകരം സ്ഥാനാര്‍ത്ഥിയെ കോണ്‍ഗ്രസ് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. നേരത്തെ ലോറന്‍സോ രാജിക്കത്ത് നല്‍കിയപ്പോള്‍ രൂക്ഷമായി കോണ്‍ഗ്രസ് പ്രതികരിച്ചിരുന്നു. വിശ്വാസത്തെ വഞ്ചിക്കുന്നവര്‍ വോട്ടര്‍മാരുടെ തിരിച്ചടി നേരിടേണ്ടി വരുമെന്നും കോണ്‍ഗ്രസ് മുന്നറിയിപ്പ് നല്‍കിയിരുന്നു. നേരത്തെ കോണ്‍ഗ്രസില്‍ നിന്ന് നിരവധി പേര്‍ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു. ഗോവയില്‍ മുഖ്യ പ്രതിപക്ഷമാകാനായിരുന്നു തൃണമൂലിന്റ പ്ലാന്‍. എന്നാല്‍ തൃണമൂലിന് കാര്യമായി സംഘടനാ അടിത്തറ വര്‍ധിപ്പിക്കാന്‍ സാധിച്ചിട്ടില്ലെന്നാണ് സര്‍വേകള്‍ പ്രവചിക്കുന്നത്.

Recommended Video

cmsvideo
കേരളത്തില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍, സ്‌കൂളുകള്‍ അടച്ചു | Oneindia Malayalam

കോര്‍ വോട്ടുബാങ്കില്‍ ആദ്യമായി ഇളക്കം, ബിജെപിക്ക് ആദ്യ വെല്ലുവിളിയായി അഖിലേഷ്, കണക്കുകള്‍ തെറ്റികോര്‍ വോട്ടുബാങ്കില്‍ ആദ്യമായി ഇളക്കം, ബിജെപിക്ക് ആദ്യ വെല്ലുവിളിയായി അഖിലേഷ്, കണക്കുകള്‍ തെറ്റി

English summary
ex congress leader quits trinamol congress within a month get an offer from congress leader
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X