Get Updates
Get notified of breaking news, exclusive insights, and must-see stories!

പുല്‍വാമ ആക്രമണത്തിന്റെ ഉത്തരവാദിത്തം സൈന്യത്തിനെന്ന് കോണ്‍ഗ്രസ് നേതാവ്; എന്തുകൊണ്ട് തടഞ്ഞില്ല

ദില്ലി: പുല്‍വാമ ആക്രമണത്തിന്റെ ഉത്തരവാദിത്തം സൈന്യത്തിനാണെന്ന് കോണ്‍ഗ്രസ് നേതാവ് നൂര്‍ ബാനു. ആക്രമണമുണ്ടാകുമെന്ന് സൈന്യത്തിന് നേരത്തെ വിവരം ലഭിച്ചുവെങ്കില്‍ എന്തുകൊണ്ട് തടയാന്‍ സാധിച്ചില്ലെന്ന് അവര്‍ ചോദിച്ചു.

79

ആക്രമണം തടയേണ്ടത് സൈന്യത്തിന്റെ ചുമതലയായിരുന്നു. രഹസ്യാന്വേഷണ വിഭാഗം സൂചന നല്‍കിയിരുന്നു. പിന്നെ എന്തുകൊണ്ടാണ് മുന്‍കരുതല്‍ എടുക്കാതിരുന്നത്. ആക്രമണത്തിന്റെ ഉത്തരവാദിത്തം സൈന്യത്തിന് മാത്രമാണ്. എന്തു മോശം കാര്യം സംഭവിച്ചാലും അത് നമ്മളെ ബാധിക്കും. ബിജെപി ഇതെങ്ങനെ ചൂഷണം ചെയ്യുമെന്ന് നമുക്കറിയില്ലെന്നും നൂര്‍ ബാനു പറഞ്ഞു. കോണ്‍ഗ്രസിന്റെ മുന്‍ പാര്‍ലമെന്റംഗമാണ് നൂര്‍ ബാനു.

ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യ-പാകിസ്താന്‍ ചര്‍ച്ച നിര്‍ത്തിവെക്കരുതെന്ന് പഞ്ചാബ് മന്ത്രി നവജോത് സിങ് സിദ്ധു പറഞ്ഞത് വിവാദമായിരുന്നു. ചില വ്യക്തികള്‍ ചെയ്ത തെറ്റിന് ഒരു രാജ്യത്തെ പഴിക്കരുത്. ആക്രമണത്തെ അപലപിക്കുന്നു. അതിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണം, ശിക്ഷിക്കണം. കശ്മീര്‍ വിഷയത്തില്‍ ഇന്ത്യയും പാകിസ്താനും സ്ഥായിയായ ഒരു പരിഹാരം കണ്ടെത്തണം. ഭീകരര്‍ക്ക് മതമില്ല. രാജ്യമില്ല, ജാതിയില്ല- സിദ്ധു പറഞ്ഞു.

അതേസമയം, കൊല്ലപ്പെട്ട ജവാന്‍മാരുടെ കുടുംബത്തിന് തന്റെ ഒരുമാസത്തെ ശമ്പളം നല്‍കുമെന്ന് ജലവിഭവ മന്ത്രി ഉമാ ഭാരതി പറഞ്ഞു. പുല്‍വാമയില്‍ കഴിഞ്ഞ വ്യാഴാഴ്ചയുണ്ടായ ഭീകരാക്രമണത്തില്‍ 40 സിആര്‍പിഎഫ് ജവാന്‍മാരാണ് രക്തസാക്ഷികളായത്. ലോക രാജ്യങ്ങള്‍ ഇന്ത്യയ്ക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. പാകിസ്താന്‍ ഭീകരരുടെ താവളങ്ങള്‍ നശിപ്പിക്കണമെന്ന് അമേരിക്ക ആവശ്യപ്പെട്ടു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+