കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വാക്ക് പാലിച്ച് അമീറും കിരണ്‍ റാവുവും; മകന് വേണ്ടി വീണ്ടും ഒത്തുകൂടി, ചേര്‍ത്തുപിടിച്ചുള്ള ചിത്രങ്ങള്‍ വൈറല്‍

Google Oneindia Malayalam News

ബോളിവുഡ് സിനിമ ലോകത്ത് ഒരു കാലത്ത് തിളങ്ങിനിന്ന ദമ്പതികളായിരുന്നു അമീര്‍ ഖാനും കിരണ്‍ റാവുവും. എന്നാല്‍ മാസങ്ങള്‍ക്ക് മുമ്പാണ് തങ്ങള്‍ പിരിയുകയാണെന്ന് അവര്‍ ലോകത്തോട് വിളിച്ചു പറഞ്ഞത്. ഈ വാര്‍ത്ത ആരാധകരെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചിരുന്നു. 15 വര്‍ഷത്തെ മനോഹരമായ വിവാഹ ജീവിതത്തിന് ശേഷമാണ് ഇരുവരും പിരിഞ്ഞത്.

കടത്തുവഞ്ചി; പിന്നെ രണ്ടു മണിക്കൂർ വനത്തിനുള്ളിലൂടെ യാത്ര; ഉഷകുമാരി ടീച്ചർ വേറെ ലെവൽ!കടത്തുവഞ്ചി; പിന്നെ രണ്ടു മണിക്കൂർ വനത്തിനുള്ളിലൂടെ യാത്ര; ഉഷകുമാരി ടീച്ചർ വേറെ ലെവൽ!

ഞങ്ങള്‍ പിരിഞ്ഞെങ്കിലും മകന് നല്ല ഒരു അച്ഛനും അമ്മയുമായി എന്നും ഒരുമിച്ചുണ്ടാകുമെന്ന് താരങ്ങള്‍ അറിയിച്ചിരുന്നു. എന്നാല്‍ ഇപ്പോഴിതാ കിരണ്‍ റാവുവിന്റെയും അമീര്‍ ഖാന്റെയും ഒരുമിച്ചുള്ള ചില ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. കിരണിനെ ചേര്‍ത്ത് പിടിച്ച് മകനൊപ്പമുള്ള ഫോട്ടോയായിരുന്നു അത്.

1

സോഷ്യല്‍ മീഡിയയില്‍ വൈറലായ ഈ ഫോട്ടോ എപ്പോള്‍ എടുത്തതാണെന്നാണ് ആരാധകര്‍ ചോദിക്കുന്നത്. എന്നാല്‍ ഈ ചിത്രങ്ങള്‍ വിവാഹ ബന്ധം വേര്‍പ്പെടുത്തിയതിന് ശേഷമുള്ളതാണ്. മകന്‍ ആസാദിനൊപ്പം ഇരുവരും ചേര്‍ന്ന് ഉച്ചഭക്ഷണം കഴിക്കാന്‍ പോയപ്പോള്‍ എടുത്ത ചിത്രമായിരുന്നു അത്. ആമിര്‍ റൗണ്ട് നെക്ക് ടി-ഷര്‍ട്ട്, ഡെനിം പാന്റ്‌സ്, കണ്ണട എന്നിവയില്‍ എന്നത്തേയും പോലെ തിളങ്ങുന്നതായി ഫോട്ടോയില്‍ കാണാം

എന്തൊരു ലുക്കാണ് കാണാന്‍; ബിഗ് ബോസ് താരം അലസാന്‍ഡ്രയുടെ ഫോട്ടോഷൂട്ട് ഏറ്റെടുത്ത് ആരാധകര്‍

2

കിരണ്‍ ചെക്ക് ഷര്‍ട്ടിലും കറുത്ത ട്രൗസറിലും കാഷ്വല്‍ വസ്ത്രത്തിലാണ് പ്രത്യക്ഷപ്പെട്ടത്. ഒരു കയ്യില്‍ കിരണ്‍ റാവുവിനെയും മറുകയ്യില്‍ മകന്‍ അസാദിനെയും ചേര്‍ത്ത് പിടിച്ച താരം ഫോട്ടോയ്ക്ക് പോസ് ചെയ്തത്. റസ്‌റ്റോറന്റില്‍ നിന്ന് പുറത്തിറങ്ങുമ്പോള്‍ മൂവരും ക്യാമറകള്‍ക്കായി പോസ് ചെയ്തു. ആമിര്‍ തന്റെ ചില ആരാധകരോടൊപ്പം പോസ് ചെയ്യുന്നതും കാണാം. ചിത്രങ്ങള്‍ക്ക് കമന്റുമായി ആരാധകരും എത്തുന്നുണ്ട്.

3

ആമിറും കിരണും തമ്മില്‍ 15 നീണ്ടുനിന്ന വിവാഹ ബന്ധം ഈ വര്‍ഷം ആദ്യമാണ് നിയമപരമായി പിരിഞ്ഞത്. വിവാഹമോചന വാര്‍ത്ത പങ്കുവെച്ചുകൊണ്ട് ദമ്പതികള്‍ ഒരു പ്രസ്താവന പുറത്തിറക്കിയിരുന്നു. ഈ 15 മനോഹരമായ വര്‍ഷങ്ങളില്‍ ഞങ്ങള്‍ ഒരു ജീവിതകാലം മുഴുവന്‍ അനുഭവങ്ങളും സന്തോഷവും ചിരിയും പങ്കിട്ടു, ഞങ്ങളുടെ ബന്ധം വിശ്വാസത്തിലും ബഹുമാനത്തിലും സ്‌നേഹത്തിലും മാത്രമേ വളര്‍ന്നുള്ളൂ.

4

ഇപ്പോള്‍ ഞങ്ങളുടെ ജീവിതത്തില്‍ ഒരു പുതിയ അധ്യായം ആരംഭിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു - ഇനി ഭാര്യാഭര്‍ത്താക്കന്മാരായിട്ടല്ല, മറിച്ച് പരസ്പര മാതാപിതാക്കളായും കുടുംബമായും കഴിയും. വിവാഹ മോചനത്തെ കുറിച്ച് ഞങ്ങള്‍ നേരത്തെ തീരുമാനിച്ചിരുന്നെന്നും ഇപ്പോള്‍ ഔപചാരികമായി വേര്‍പിരിഞ്ഞതില്‍ ഞങ്ങള്‍ക്ക് സന്തുഷ്ടരാണ്. ഞങ്ങളുടെ മകന്‍ ആസാദിന് ഞങ്ങള്‍ അര്‍പ്പണബോധമുള്ള മാതാപിതാക്കളായി തുടരുന്നു, ഞങ്ങള്‍ ഒരുമിച്ച് വളര്‍ത്തുകയും ചെയ്യുമെന്നും ഇരുവരും അറിയിച്ചിരുന്നു.ഈ വാക്കാണ് രണ്ടപേരും ഇപ്പോള്‍ പാലിച്ചിരിക്കുന്നത്. മകന് വേണ്ടിയാണ് രണ്ട് പേരും ഇന്ന് ഒരുമിച്ച് ഒത്തുകൂടിയത്.

5

അതേസമയം, വിവാഹമോചനത്തിനു ശേഷവും, അവരുടെ വരാനിരിക്കുന്ന ചിത്രമായ 'ലാല്‍ സിംഗ് ചദ്ദ'യുടെ നിര്‍മ്മാണത്തില്‍ ഒരുമിച്ച് പ്രവര്‍ത്തിക്കുന്നതിന്റെ തിരക്കിലാണ്. ചിത്രത്തില്‍ കരീന കപൂര്‍ ഖാനും അഭിനയിക്കും. ഹോളിവുഡ് സിനിമയായ ഫോറസിന്റെ ഹിന്ദി പതിപ്പാണ് ചിത്രം. ടോം ഹാങ്ക്‌സ് മുഖ്യകഥാപാത്രമായി അഭിനയിച്ച ചിത്രമാണിത്.

Recommended Video

cmsvideo
15 വർഷത്തെ ദാമ്പത്യ ജീവിതത്തിന് വിരാമമിട്ട് Aamir Khan and Kiran Rao | Oneindia Malayalam

English summary
Ex-couple Aamir Khan and Kiran Rao Latest Stunning Clicks Goes Viral On Social Media
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X