കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'പദ്മിനി ആയി, പദ്മിനി ഗയീ'; രാവിലെ ബിജെപിയില്‍ ചേര്‍ന്നു, രാത്രി തിരികെ കോണ്‍ഗ്രസ്സിലേക്ക്

Google Oneindia Malayalam News

ഹൈദരാബാദ്; രാഷ്ട്രീയനേതാക്കള്‍ തരം പോലെ കാലുമാറുന്നതിനെ സൂചിപ്പിക്കുന്ന പ്രയോഗിക്കുന്ന പദമാണ് ആയാ റാം ഗയാ റാം എന്നത് (റാം വന്നു, റാം പോയി). 1967ല്‍ ഹരിയാനയയിലെ ഹസന്‍പൂരിലെ എംഎല്‍എ ആയിരുന്ന ഗയാലാല്‍ ഒരു ദിവസം മൂന്ന് ദിവസം പാര്‍ട്ടി മാറിയതോടെയാണ് അങ്ങനെ ഒരു പ്രയോഗമുണ്ടായത്.

<strong>ഇത്തവണ യഥാര്‍ത്ഥ ചാണക്യന്‍ രാഹുല്‍ തന്നെ; മുന്‍മുഖ്യമന്ത്രിയുടെ ഭാര്യ കോണ്‍ഗ്രസ്സില്‍ ചേര്‍ന്നു</strong>ഇത്തവണ യഥാര്‍ത്ഥ ചാണക്യന്‍ രാഹുല്‍ തന്നെ; മുന്‍മുഖ്യമന്ത്രിയുടെ ഭാര്യ കോണ്‍ഗ്രസ്സില്‍ ചേര്‍ന്നു

പിന്നീട് നേതാക്കളുടെ കൂടുമാറ്റത്തെ സൂചിപ്പിക്കാന്‍ പലപ്പോഴും ആയാ റാം ഗയാ റാം പ്രയോഗം ഉപയോഗിച്ച് വരുന്നു. ഇത്തരത്തില്‍ ഗയാലാലിനെ ഓര്‍മ്മിപ്പിക്കുന്ന പ്രവര്‍ത്തിയാണ് തെലുങ്കാന കോണ്‍ഗ്രസ് നേതാവിന്റെ ഭാര്യായ പദ്മിനി റെഡ്ഡിയില്‍ നിന്ന് ഉണ്ടായിരിക്കുന്നത്. സംഭവം ഇങ്ങനെ..

പദ്മിനി റെഡ്ഡി

പദ്മിനി റെഡ്ഡി

തെലുങ്കാനയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സി ദാമോദര്‍ രാജനരസിംഹയുടെ ഭാര്യയും സാമൂഹിക പ്രവര്‍ത്തകയുമായ പദ്മിനി റെഡ്ഡി ഇന്നലെ രാവിലെയാണ് ബിജെപിയില്‍ ചേരുന്നത്. തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ പദ്മിനിയുടെ വരവ് ബിജെപി നേട്ടമാകുമെന്ന് വിലയിരുത്തപ്പെട്ടിരുന്നു.

ബിജെപി അംഗത്വം സ്വീകരിച്ചത്

ബിജെപി അംഗത്വം സ്വീകരിച്ചത്

വ്യാഴാച്ച രാവിലെ തെലുങ്കാന ബിജെപി ആസ്ഥാനത്ത് സംസ്ഥാന അധ്യക്ഷന്‍ കെ ലക്ഷമണന്റെ സാനിധ്യത്തില്‍ പദ്മിനി ബിജെപി അംഗത്വം സ്വീകരിച്ചത് ദേശീയ മാധ്യമങ്ങളിലടക്കം വലിയ വാര്‍ത്തയായിരുന്നു.

വെട്ടിലായി

വെട്ടിലായി

സംസ്ഥാനത്തെ ഉന്നത കോണ്‍ഗ്രസ്സ് നേതാവിന്റെ ഭാര്യ പാര്‍ട്ടിയില്‍ ചേര്‍ന്നത് ദേശീയ തലത്തിലടക്കം ബിജെപി വലിയ രീതിയില്‍ പ്രചരിപ്പിച്ചിരുന്നു. എന്നാല്‍ വൈകുന്നേരത്തോടെ പദ്മിനി റെഡ്ഡി തീരുമാനം മാറ്റിയതോടെ ബിജെപി ശരിക്കും വെട്ടിലാവുകയായിരുന്നു.

തീരുമാനം മാറ്റി

തീരുമാനം മാറ്റി

തീരുമാനം മാറ്റിയ പദ്മിനി രാത്രി ഒമ്പത് മണിയോടെയാണ് കോണ്‍ഗ്രസ്സിലേക്ക് തിരികെ വരികയാണെന്ന് പ്രഖ്യാപിച്ചത്. താന്‍ പാര്‍ട്ടി വിട്ടതിനെതിരെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വളരെ വികാരഭരിതരായാണ് പ്രതിരകരിക്കുന്നത്. അതിനാല്‍ കോണ്‍ഗ്രസ്സിലേക്ക് മടങ്ങുന്നുവെന്നുമായിരുന്നു പദ്മിനിയുടെ പ്രതികരണം.

മണിക്കൂറുകള്‍ക്കുളളില്‍

മണിക്കൂറുകള്‍ക്കുളളില്‍

ഇത്തരത്തില്‍ മണിക്കൂറുകള്‍ക്കുളളില്‍ നിലപാട് മാറുന്ന ഒരാളെ പാര്‍ട്ടിയിലേക്ക് സ്വീകരിച്ചുകൊണ്ടുവന്നതില്‍ ബിജെപി സംസ്ഥാന നേതൃത്വത്തിനെതിരെ അണികളില്‍ വലിയൊരു വിഭാഗം പ്രതിഷേധത്തിലാണ്. ആന്ധ്രയുടെ സംഘടാന ചുമതലയുള്ള പികെ കൃഷ്ണദാസ് ഉള്‍പ്പടേയുള്ളവരും പദ്മിനിയെ സ്വീകരിക്കുന്ന ചടങ്ങില്‍ പങ്കെടുത്തിരുന്നു.

തീരുമാനത്തെ അംഗീകരിക്കുന്നു

തീരുമാനത്തെ അംഗീകരിക്കുന്നു

പദ്മിനി റെഡ്ഡി കാര്യങ്ങള്‍ വ്യക്തമായി മനസ്സിലാക്കാന്‍ കഴിവുള്ള ആളാണെന്നും അവരുടെ തീരുമാനത്തെ അംഗീകരിക്കുന്നുവെന്നും തെലുങ്കാന ബിജെപി വക്താവ് കൃഷ്ണ സാഗര്‍ റാവു അറിയിച്ചു. അതേ സമയം കോണ്‍ഗ്രസ് നേതൃത്വത്തിന്റെ സമ്മര്‍ദ്ദത്തിന് വഴങ്ങിയാണ് പദ്മിനി തിരികെ വന്നതെന്നും സൂചനയുണ്ട്.

രാജനരസിംഹയുടെ പ്രതികരണം

രാജനരസിംഹയുടെ പ്രതികരണം

രാഷ്ട്രീയത്തില്‍ വ്യക്തിസാതന്ത്രമുണ്ടെന്നായിരുന്നു പദ്മിനിയുടെ ബിജെപി പ്രവേശനവുമായി ബന്ധപ്പെട്ട് രാജനരസിംഹയുടെ പ്രതികരണം. സ്വന്തം ഭാര്യയെ പോലും പാര്‍ട്ടിയില്‍ അടിയുറപ്പിച്ച് നില്‍ക്കാന്‍ കഴിയാത്ത നേതാവെന്ന വിമര്‍ശനം രാജനരസിംഹ നേരിട്ടിരുന്നു.

തിരികെ എത്തിയത്

തിരികെ എത്തിയത്

രാജനരസിംഹത്തെ മുന്‍നിര്‍ത്തി സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വം നടത്തിയ നീക്കങ്ങള്‍ക്കൊടുവിലാണ് പദ്മനി പാര്‍ട്ടിയിലേക്ക് തിരികെ എത്തിയെതെന്നാണ് കോണ്‍ഗ്രസ്സിനോട് അടുത്ത കേന്ദ്രങ്ങല്‍ വ്യക്തമാക്കുന്നത്.

സാമൂഹൃസേവന രംഗത്ത്

സാമൂഹൃസേവന രംഗത്ത്

അവിഭക്ത ആന്ധ്രാപ്രദേശിലെ എന്‍ കിരണ്‍കുമാര്‍ റെഡ്ഡി മന്ത്രിസഭയില്‍ ഉപമുഖ്യമന്ത്രിയായിരുന്നു രാജനരസിംഹ. നിലവില്‍ കോണ്‍ഗ്രസ്സിന്റെ തിരഞ്ഞെടുപ്പ് പ്രകടനപത്രിക കമ്മിറ്റി ചെയര്‍മാനാണ്. മുഖ്യധാര രാഷ്ട്രീയത്തില്‍ വലിയ സാന്നിധ്യം അല്ലെങ്കിലും സാമൂഹൃസേവന രംഗത്ത് നിറഞ്ഞ് നില്‍ക്കുന്ന വ്യക്തിത്വമാണ് പദ്മിനി.

തിരഞ്ഞെടുപ്പ്

തിരഞ്ഞെടുപ്പ്

കാലാവധി തീരുന്നതിന് മുന്നേ മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവു നിയമസഭ പിരിച്ചു വിട്ടതിനെ തുടര്‍ന്ന് ഈ വര്‍ഷം അവസാനം തെലുങ്കാനയിയില്‍ തിരഞ്ഞെടുപ്പ് നടക്കാന്‍ പോവുകയാണ്. തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സ് മികച്ച പ്രകടനം കാഴ്ച്ച വെക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

{document1}

English summary
ex-deputy cm's wife padmini reddy joins telangana bjp returns congress within hours
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X