സേതുവിനേയും മോദി രാജിവപ്പിച്ചോ... അതും ആര്‍എസ്എസിന് വേണ്ടി?
ദില്ലി: മലയാളികളുടെ പ്രിയപ്പെട്ട എഴുത്തുകാരനായ സേതു നാഷണല്‍ ബുക്ക് ട്രസ്റ്റ് ചെയര്മാന് സ്ഥാനം രാജിവച്ചു. സേതുവിനെ രാജിവപ്പിക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.
ഡിആര്‍ഡിഒ മേധാവിയെ നീക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനമെടുത്തതിന് സമാനമാണ് സേതുവിന്റെ കാര്യത്തിലും സംഭവിച്ചത്. അദ്ദേഹത്തിന്റെ കാലാവധി ആറ് മാസം വെട്ടിക്കുറക്കുകയായിരുന്നു. കേന്ദ്ര മാനവവികസന മന്ത്രി സേതുവിനെ വിളിപ്പിച്ചിതിന് പിറകെയാണ് രാജിയെന്നാണ് റിപ്പോര്‍ട്ടുകള്‍.

കേന്ദ്ര സര്‍ക്കാര്‍ തന്റെ സ്ഥാനത്ത് മറ്റാരേയോ നിയമിക്കാന്‍ താത്പര്യപ്പെടുന്നതായി സൂചന ലഭിച്ചു. ഇതോടെ താന്‍ ചെയര്മാന് സ്ഥാനം രാജിവക്കുകയായിരുന്നു എന്നാണ് സേതു വാര്‍ത്താ ഏജന്‍സിയോട് പ്രതികരിച്ചത്. ഉടന്‍ തന്നെ പുതിയ ചെയര്‍മാനെ നിയമിച്ചുകൊണ്ടുള്ള ഉത്തരവും പുറത്തിറങ്ങി. ആര്‍എസ്എസ് മുഖപത്രമായ പാഞ്ചജന്യയുടെ മുന്‍ എഡിറ്റര്‍ ബല്‍ദേവ് ശര്‍മയാണ് നാഷണല്‍ ബുക്ക് ട്രസിറ്റിന്റെ പുതിയ അധ്യക്ഷന്‍.
ആര്‍എസ്എസിന് വേണ്ടി സേതുവിനെ പുകച്ച് പുറത്ത് ചാടിക്കുകയായിരുന്നു എന്നാണ് ആക്ഷേപം. നേരത്തെ ഡിആര്‍ഡിഒ മേധാവി അനിനാശ് ചന്ദറിനേയും സമാനമായ രീതിയില്‍ പുറത്താക്കാന്‍ നീക്കം നടന്നിരുന്നു. കരാര്‍ പ്രകാരം 15 മാസം കൂടി അവിനാശ് ചന്ദറിന് സര്‍വ്വീസ് ബാക്കിയുണ്ടായിരുന്നു. എന്നാല്‍ പ്രധാനമന്ത്രി അധ്യക്ഷനായ മന്ത്രിസഭ സമിതിയാണ് അദ്ദേഹത്തെ നീക്കാന്‍ തീരുമാനമെടുത്തത്.
ഈ സംഭവം വലിയ വിവാദമായതിനെ തുടര്‍ന്ന് പ്രതിരോധ മന്ത്രാലയം വിശദീകരണവുമായി രംഗത്തെത്തി. എന്നാല്‍ അത്തരം ഒരു പ്രതിഷേധം സേതുവിന്റെ കാര്യത്തില്‍ ഉണ്ടാകാനിടയില്ല.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications