കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സേതുവിനേയും മോദി രാജിവപ്പിച്ചോ... അതും ആര്‍എസ്എസിന് വേണ്ടി?

  • By Soorya Chandran
Google Oneindia Malayalam News

ദില്ലി: മലയാളികളുടെ പ്രിയപ്പെട്ട എഴുത്തുകാരനായ സേതു നാഷണല്‍ ബുക്ക് ട്രസ്റ്റ് ചെയര്‍മാന്‍ സ്ഥാനം രാജിവച്ചു. സേതുവിനെ രാജിവപ്പിക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.

ഡിആര്‍ഡിഒ മേധാവിയെ നീക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനമെടുത്തതിന് സമാനമാണ് സേതുവിന്റെ കാര്യത്തിലും സംഭവിച്ചത്. അദ്ദേഹത്തിന്റെ കാലാവധി ആറ് മാസം വെട്ടിക്കുറക്കുകയായിരുന്നു. കേന്ദ്ര മാനവവികസന മന്ത്രി സേതുവിനെ വിളിപ്പിച്ചിതിന് പിറകെയാണ് രാജിയെന്നാണ് റിപ്പോര്‍ട്ടുകള്‍.

Sethu

കേന്ദ്ര സര്‍ക്കാര്‍ തന്‍റെ സ്ഥാനത്ത് മറ്റാരേയോ നിയമിക്കാന്‍ താത്പര്യപ്പെടുന്നതായി സൂചന ലഭിച്ചു. ഇതോടെ താന്‍ ചെയര്‍മാന്‍ സ്ഥാനം രാജിവക്കുകയായിരുന്നു എന്നാണ് സേതു വാര്‍ത്താ ഏജന്‍സിയോട് പ്രതികരിച്ചത്. ഉടന്‍ തന്നെ പുതിയ ചെയര്‍മാനെ നിയമിച്ചുകൊണ്ടുള്ള ഉത്തരവും പുറത്തിറങ്ങി. ആര്‍എസ്എസ് മുഖപത്രമായ പാഞ്ചജന്യയുടെ മുന്‍ എഡിറ്റര്‍ ബല്‍ദേവ് ശര്‍മയാണ് നാഷണല്‍ ബുക്ക് ട്രസിറ്റിന്റെ പുതിയ അധ്യക്ഷന്‍.

ആര്‍എസ്എസിന് വേണ്ടി സേതുവിനെ പുകച്ച് പുറത്ത് ചാടിക്കുകയായിരുന്നു എന്നാണ് ആക്ഷേപം. നേരത്തെ ഡിആര്‍ഡിഒ മേധാവി അനിനാശ് ചന്ദറിനേയും സമാനമായ രീതിയില്‍ പുറത്താക്കാന്‍ നീക്കം നടന്നിരുന്നു. കരാര്‍ പ്രകാരം 15 മാസം കൂടി അവിനാശ് ചന്ദറിന് സര്‍വ്വീസ് ബാക്കിയുണ്ടായിരുന്നു. എന്നാല്‍ പ്രധാനമന്ത്രി അധ്യക്ഷനായ മന്ത്രിസഭ സമിതിയാണ് അദ്ദേഹത്തെ നീക്കാന്‍ തീരുമാനമെടുത്തത്.

ഈ സംഭവം വലിയ വിവാദമായതിനെ തുടര്‍ന്ന് പ്രതിരോധ മന്ത്രാലയം വിശദീകരണവുമായി രംഗത്തെത്തി. എന്നാല്‍ അത്തരം ഒരു പ്രതിഷേധം സേതുവിന്റെ കാര്യത്തില്‍ ഉണ്ടാകാനിടയില്ല.

English summary
Ex-editor of RSS mouthpiece replaces Sethu as new NBT chairman
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X