കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുന്‍ ധനകാര്യ സെക്രട്ടറി രാജീവ് കുമാറിനെ തെരഞ്ഞെടുപ്പ് കമ്മീഷണറായി നിയമിച്ചു

Google Oneindia Malayalam News

ദില്ലി: മുന്‍ ധനകാര്യ സെക്രട്ടറി രാജീവ് കുമാറിനെ തെരഞ്ഞെടുപ്പ് കമ്മീഷണറായി നിയമിച്ചു. അശോക് ലവാസ സ്ഥാനമൊഴിയുന്നതോടെയാണ് നിയമനം. നിയമ മന്ത്രാലയം ഇത് സംബന്ധിച്ച് ഉത്തരവിറക്കി. ഓഗസ്റ്റ് 31 ഓടെ രാജീവ് കുമാര്‍ ചുമതലയേല്‍ക്കും.

ഈ ആഴ്ച ആദ്യവാരത്തോടെ ലവാസ രാജി വെക്കും. ഏഷ്യന്‍ ഡെവലപ്പ്‌മെന്റ് ബാങ്കിന്റെ വൈസ് പ്രസിഡണ്ടായാണ് ലവാസ ചുമതലയേല്‍ക്കുന്നത്. അശോക് ലവാസയെ കൂടാതെ സുശീല്‍ ചന്ദ്രയാണ് മറ്റൊരു തെരഞ്ഞെടുപ്പ് കമ്മീഷണര്‍. 1984- ബാച്ചിലെ ജാര്‍ഖണ്ഡ് കേഡര്‍ ഐഎഎസ് ഓഫീസറാണ് രാജീവ് കുമാര്‍. കുമാറിന് അഞ്ച് വര്‍ഷമാണ് കാലാവധി. 2025ല്‍ വിരമിക്കും.

rajeev kumar

Recommended Video

cmsvideo
Jecinda Arden's response to Donald Trump | Oneindia Malayalam

2024 ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ചുമതലയില്‍ രാജീവ് കുമാറിന് നല്‍കിയേക്കും. ചട്ടങ്ങള്‍ പ്രകാരം ഒരു തെരഞ്ഞെടുപ്പ് കമ്മീഷണര്‍ക്ക് ആറ് വര്‍ഷമാണ് തസ്തികയില്‍ തുടരാന്‍ കഴിയുക. പബ്ലിക് എന്റര്‍പ്രൈസസ് സെലക്ഷന്‍ ബോര്‍ഡ് ചെയര്‍പേഴ്‌സണാണ് കുമാര്‍ നിലവില്‍. 2023 ഏപ്രില്‍ 28 നാണ് ഇതിന്റെ കാലാവധി അവസാനിക്കുന്നത്.

2017 സെപ്തംബര്‍ 1 മുതല്‍ 2020 ഫെബ്രുവരി 29 വരെയാണ് കുമാര്‍ ധാനകാര്യ സെക്രട്ടറിയായി സേവനമനുഷ്ടിച്ചത്. മുമ്പ് 2012 മാര്‍ച്ച് മുതല്‍ ധനകാര്യ മന്ത്രാലയത്തിലും കേന്ദ്രസര്‍ക്കാരിന്റെ മറ്റ് മന്ത്രാലയങ്ങളിലും സേവനമനുഷ്ടിച്ചിട്ടുണ്ട്. ഇക്കാലത്ത് ബാങ്കിംഗിലും ബ്യൂറോക്രസിയിലും സുപ്രധാന പരിഷ്‌കാരങ്ങള്‍ വരുത്താന്‍ കുമാറിന് സാധിച്ചിട്ടുണ്ട്.

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഉള്‍പ്പെടെ പൊതുമേഖല ബാങ്കുകളില്‍ ഭൂരിഭാഗവും നഷ്ടത്തിലായപ്പോള്‍ 2017 സെപ്തംബറില്‍ കുമാര്‍ ധനകാര്യ സേവന വകുപ്പിന്റെ സെക്രട്ടറിയായി ചുമതലയേല്‍ക്കുകയായിരുന്നു.

2018 ജനുവരി 23 നാണ് ലവാസ തെരഞ്ഞെടുപ്പ് കമ്മീഷറായി നിയമിതനാവുന്നത്. ധനകാര്യ സെക്രട്ടറിയായി വിരമിച്ച ലവാസ പരിസ്ഥിതി സിവില്‍ ഏവിയേഷന്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇക്കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്ര ആഭ്യന്തര അമിത്ഷാ എന്നിവര്‍ക്ക് ക്ലീന്‍ ചീറ്റ് നല്‍കിയ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടിക്കെതിരെ ലവാസ രംഗത്തെത്തിയിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പ് കഴിഞ്ഞതിന് പിന്നാലെ ലവാസയുടെ കുടുംബാംഗങ്ങള്‍ക്കെതിരെ ആധായനികുതി വകുപ്പ് നോട്ടീസ് അയക്കുകയുമുണ്ടായി.

ജോലിയെല്ലാം 'ഉന്നത' ജാതിക്കാര്‍ക്ക്; മഹാമാരിക്കാലത്തും ജാതി വിവേചനം നേരിടുന്ന ഉത്തരേന്ത്യന്‍ ജനതജോലിയെല്ലാം 'ഉന്നത' ജാതിക്കാര്‍ക്ക്; മഹാമാരിക്കാലത്തും ജാതി വിവേചനം നേരിടുന്ന ഉത്തരേന്ത്യന്‍ ജനത

കോണ്‍ഗ്രസിന് 40 ലേറെ സീറ്റുകള്‍ നല്‍കും; തമിഴ്നാട്ടില്‍ അധികാരം പിടിക്കുമെന്നുറച്ച് ഡിഎംകെ സഖ്യംകോണ്‍ഗ്രസിന് 40 ലേറെ സീറ്റുകള്‍ നല്‍കും; തമിഴ്നാട്ടില്‍ അധികാരം പിടിക്കുമെന്നുറച്ച് ഡിഎംകെ സഖ്യം

ബിജെപി വാദം ഏറ്റുപിടിച്ച് തരൂർ, 'കൊള്ളയുടെ കൂട്ടിക്കൊടുപ്പുകാർ', തരൂരിനെ കടന്നാക്രമിച്ച് തോമസ് ഐസക്!ബിജെപി വാദം ഏറ്റുപിടിച്ച് തരൂർ, 'കൊള്ളയുടെ കൂട്ടിക്കൊടുപ്പുകാർ', തരൂരിനെ കടന്നാക്രമിച്ച് തോമസ് ഐസക്!

English summary
Ex-Finance secretary Rajiv Kumar Appointed New Election Commissioner
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X