ഹര്‍ ഘര്‍ തിരംഗ റാലിക്കിടെ ഗുജറാത്ത് മുന്‍ ഉപമുഖ്യമന്ത്രി നിതിന്‍ പട്ടേലിനെ പശു കുത്തി
അഹമ്മദാബാദ്:ഗുജറാത്ത് മുന്‍ ഉപമുഖ്യമന്ത്രി നിതിന്‍ പട്ടേലിനെ 'ഹര്‍ ഘര്‍ തിരംഗ' യാത്രയ്ക്കിടെ അലഞ്ഞുതിരിയുന്ന പശുക്കള്‍ ആക്രമിച്ചു.ശനിയാഴ്ചയാണ് സംഭവം. മെഹ്സാന ജില്ലയിലെ കാഡി മേഖലയില്‍ വെച്ചാണ് പശുക്കള്‍ അദ്ദേഹത്തെ ആക്രമിച്ചത്. ബഹളത്തിനിടെ നിതിന്‍ പട്ടേലിന്റെ കാലിന് പരിക്കേറ്റു, സംഭവസ്ഥലത്ത് വെച്ച് തന്നെ പ്രാഥമിക ചികിത്സ നല്‍കി.
സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാർഷികാഘോഷത്തോടനുബന്ധിച്ചുള്ള 'ആസാദി കാ അമൃത് മഹോത്സവ'ത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന 'ഹർ ഘർ തിരംഗ'യ്ക്ക് ഇന്നാണ് തുടക്കം ആയത്. കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. ഇന്ത്യ ഒന്നാകെ 'ഹര്‍ ഘര്‍ തിരംഗ'യുടെ ഭാഗമായിക്കൊണ്ടിരിക്കുകയാണ്.

നാളെമുതൽ 15 വരെ രാജ്യത്തെ വീടുകളിൽ ദേശീയ പതാക ഉയർത്തുന്നതിനായാണ് ഹർ ഘർ തിരംഗ ക്യാംപെയ്ൻ സംഘടിപ്പിക്കുന്നത്. ക്യാംപെയ്നിന്റെ ഭാഗമായി വീടുകളിൽ ദേശീയ പതാക രാത്രിയിൽ താഴ്ത്തേണ്ടതില്ല. എങ്കിലും ഫ്ലാഗ് കോഡിലെ നിർദേശങ്ങൾ കർശനമായി പാലിക്കണം. പ്രതിമാസ മൻ കി ബാത്തിന്റെ 91-ാം പതിപ്പിനെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി എല്ലാ പൗരന്മാരോടും 'ഹർ ഘർ തിരംഗ' കാമ്പെയ്നെ ഒരു ബഹുജന പ്രസ്ഥാനമാക്കി മാറ്റാൻ ആഹ്വാനംചെയ്തിരുന്നു..












Click it and Unblock the Notifications