കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗോവയിൽ കൊവിഡ് ബാധിച്ച് മുൻ ആരോഗ്യമന്ത്രി മരണപ്പെട്ടു! മരിച്ചത് 68കാരനായ സുരേഷ് അമോൻകർ

Google Oneindia Malayalam News

പനാജി: കൊവിഡ് ബാധിച്ച് ഗോവയില്‍ ബിജെപി നേതാവും മുന്‍ ആരോഗ്യമന്ത്രിയും ആയ സുരേഷ് അമോന്‍കര്‍ മരണപ്പെട്ടു. 68 വയസ്സായിരുന്നു. ജൂണ്‍ അവസാനം നടത്തിയ പരിശോധനയില്‍ ആണ് സുരേഷ് അമോന്‍കറിന് കൊവിഡ് വൈറസ് ബാധ ഉണ്ടെന്ന് സ്ഥിരീകരിച്ചത്. തുടര്‍ന്ന് അദ്ദേഹം ചികിത്സയില്‍ ആയിരുന്നു. മല്‍ഗോവയിലെ ഇഎസ്‌ഐ ആശുപത്രിയില്‍ ആയിരുന്നു അദ്ദേഹത്തെ പ്രവേശിപ്പിച്ചിരുന്നത്.

എന്നാല്‍ കഴിഞ്ഞ ദിസവസങ്ങളില്‍ അമോന്‍കറിന്റെ ആരോഗ്യ നില അതീവ വഷളായിരുന്നു എന്നാണ് ഗോവ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥന്‍ അറിയിച്ചിരിക്കുന്നത്. ഇദ്ദേഹത്തിന് അണുബാധ ഉണ്ടായിരുന്നതായാണ് റിപ്പോര്‍ട്ടുകള്‍. തുടര്‍ന്ന് തിങ്കളാഴ്ച വൈകിട്ടോടെ മരണം സംഭവിക്കുകയായിരുന്നു.

covid

ജൂണ്‍ 21നാണ് അമോന്‍കറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വൃക്കരോഗം ഗുരുതരമായതാണ് അദ്ദേഹത്തിന്റെ മരണകാരണമായിരിക്കുന്നത്. അമോന്‍കറിന്റെ മരണം ഗോവന്‍ ആരോഗ്യമന്ത്രി വിശ്വജീത് റാണെ സ്ഥിരീകരിച്ചു. രണ്ട് തവണ ഗോവ ബിജെപി സംസ്ഥാന അധ്യക്ഷന്‍ ആയിരുന്നു അമോന്‍കര്‍. ഫ്രാന്‍സിസ്‌കോ സര്‍ദിന്‍ഹ മന്ത്രിസഭയിലും ആദ്യ മനോഹര്‍ പരീക്കര്‍ മന്ത്രിസഭയിലും അമോന്‍കര്‍ അംഗമായിരുന്നു. ആരോഗ്യം, തൊഴില്‍ വകുപ്പുകള്‍ ആയിരുന്നു അദ്ദേഹം കൈകാര്യം ചെയ്തിരുന്നത്.

'കരച്ചില്‍ കേട്ടാല്‍ തോന്നും നിന്റെയൊക്കെ വീട്ടിൽ നിന്നെന്തോ എടുത്തെന്ന്', കമന്റിട്ട് സ്വപ്ന സുരേഷ്!'കരച്ചില്‍ കേട്ടാല്‍ തോന്നും നിന്റെയൊക്കെ വീട്ടിൽ നിന്നെന്തോ എടുത്തെന്ന്', കമന്റിട്ട് സ്വപ്ന സുരേഷ്!

സുരേഷ് അമോന്‍കറിന്റെ മരണത്തില്‍ ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് അനുശോചനം രേഖപ്പെടുത്തി രംഗത്ത് വന്നിട്ടുണ്ട്. ഗോവ മന്ത്രിസഭയിലെ മുന്‍ മന്ത്രിയും മുന്‍ ബിജെപി ഗോവ അധ്യക്ഷനുമായ ഡോ. സുരേഷ് അമോന്‍കറിന്റെ മരണത്തില്‍ കടുത്ത ദുഖം രേഖപ്പെടുത്തുന്നുവെന്ന് പ്രമോദ് സാവന്ത് ട്വിറ്ററില്‍ കുറിച്ചു. ഗോവയ്ക്ക് അദ്ദേഹം നല്‍കിയ സംഭാവനകള്‍ മഹത്തരമാണ് എന്നും ഒരിക്കലും മറക്കില്ലെന്നും പ്രമോദ് സാവന്ത് ട്വീറ്റ് ചെയ്തു. സുരേഷ് അമോന്‍കറിന്റെ കുടുംബത്തിനെ മുഖ്യമന്ത്രി അനുശോചനം അറിയിച്ചു.

 സ്വപ്നയുടെ ഫ്ളാറ്റിൽ ഐടി സെക്രട്ടറി നിത്യസന്ദർശകനെന്ന് ആരോപണം! രാത്രി വൈകുവോളം മദ്യപാനം! സ്വപ്നയുടെ ഫ്ളാറ്റിൽ ഐടി സെക്രട്ടറി നിത്യസന്ദർശകനെന്ന് ആരോപണം! രാത്രി വൈകുവോളം മദ്യപാനം!

English summary
Ex health Minister of Goa died of Covid 19
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X