കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാക് ചാരവനിതയായി ഇന്ത്യന്‍ നയതന്ത്രജ്ഞ... ആരാണ് മാധുരി ഗുപ്ത

Google Oneindia Malayalam News

ദില്ലി: ഇന്ത്യന്‍ വ്യോമ സേമാ ഉദ്യോഗസ്ഥനായ രഞ്ജിത്തിനെ പാകിസ്താന്‍ ചാരന്‍മാര്‍ വലയില്‍ വീഴ്ത്തിയത് ഒരു സ്ത്രീയുടെ വ്യാജ അക്കൗണ്ട് ഉപയോഗിച്ചാണ്. അതാണ് പലപ്പോഴും നടക്കാറുള്ളത്. രാജ്യത്തെ പല ഉദ്യോഗസ്ഥരേയും ഇത്തരത്തില്‍ വലയില്‍ വീഴ്ത്താന്‍ ഐഎസ്‌ഐയുടെ ഭാഗത്ത് നിന്ന് നീക്കങ്ങള്‍ നടക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

എന്നാല്‍ ഒരു ഇന്ത്യന്‍ സ്ത്രീ പാകിസ്താന്‍ ചാരവനിതയായാല്‍ എങ്ങനെയിരിയ്ക്കും? അതാണ് സംഭവിച്ചിരിയ്ക്കുന്നത്. അവര്‍ വെറും ഒരു സ്ത്രീ മാത്രമല്ല, ഇന്ത്യന്‍ നയതന്ത്രജ്ഞ കൂടിയാണെന്ന് അറിഞ്ഞപ്പോള്‍ അക്ഷരാര്‍ത്ഥത്തില്‍ രാജ്യം ഞെട്ടിത്തെറിച്ചു.

അതേ... ഇന്ത്യയുടെ മുന്‍ നയതന്ത്ര വിദഗ്ധയാണ് മാധുരി ഗുപ്തയാണ് ഇപ്പോള്‍ ഇക്കാര്യത്തില്‍ നിയമനടപടികള്‍ നേരിടുന്നത്. മാധുരി ഗുപ്തയ്ക്ക് പരമാവധി ശിക്ഷയായ 14 വര്‍ഷം തടവ് ശിക്ഷയാണ് ഹൈക്കോടതി വിധിച്ചിരിയ്ക്കുന്നത്. ആരാണ് മാധുരി ഗുപ്ത...?

 56 കാരി

56 കാരി

56 വയസ്സുള്ള മാധുരി ഗുപ്ത പാകിസ്താനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷനില്‍ സെക്കന്റ് സെക്രട്ടറി ആയിരുന്നു. ഈ സമയത്താണ് അവര്‍ നിര്‍ണായ വിവരങ്ങള്‍ പാകിസ്താന് കൈമാറിയത്.

അറസ്റ്റിലാണ്

അറസ്റ്റിലാണ്

ഇക്കാര്യങ്ങള്‍ വെളിപ്പെട്ടതോടെ മാധുരി ഗുപ്തയെ പോലീസ് അറസ്റ്റ് ചെയ്തു. 2010 ഏപ്രില്‍ ഏഴിനാണ് ഇവരെ അറസ്റ്റ് ചെയ്തത്.

രണ്ട് പാകിസ്താനികള്‍

രണ്ട് പാകിസ്താനികള്‍

ഐഎസ്‌ഐ ഉദ്യോഗസ്ഥരായ രണ്ട് പാകിസ്താനികളുമായിട്ടാണ് മാധുരി ഗുപ്ത ബന്ധം പുലര്‍ത്തിയിരുന്നത്. മുബഷീര്‍ റാസ റാണയും ജംഷീദും.

 പ്രണയം പറ്റിച്ച പണിയോ?

പ്രണയം പറ്റിച്ച പണിയോ?

പ്രണയമാണോ മാധുരി ഗുപ്തയെ കുടുക്കിയത്? പാകിസ്താനിയായ ജംഷീദിനെ വിവാഹം കഴിയ്ക്കാനിരിയ്ക്കുകയായിരുന്നു മാധുരി. ഇയാള്‍ ഐഎസ്‌ഐ ഏജന്റ് ആയിരുന്നു.

കമ്പ്യൂട്ടറും ഫോണും

കമ്പ്യൂട്ടറും ഫോണും

ഇസ്ലാമാബാദിലെ ഓഫീസിലെ കമ്പ്യൂട്ടറും ഒരു ബ്ലാക്ക് ബെറി ഫോണും ഉപയോഗിച്ചാണ് മാധുരി ഗുപ്ത വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയിരുന്നത് എന്നാണ് റിപ്പോര്‍ട്ട്.

 കോടതിയില്‍

കോടതിയില്‍

2010 ല്‍ അറസ്റ്റിലായ മാധുരി ഗുപ്തയ്ക്ക് 2012 ല്‍ വിചാരണ കോടതി ശിക്ഷ വിധിച്ചു. മൂന്ന് വര്‍ഷം തടവ് ശിക്ഷയാണ് അന്ന് വിധിച്ചത്.

അത് പോരല്ലോ...

അത് പോരല്ലോ...

രാജ്യത്തിന്റെ നിര്‍ണായക വിവരങ്ങള്‍ ശത്രുരാജ്യത്തിന് കൈമാറിയതിന് മൂന്ന് വര്‍ഷത്തെ തടവ് ശിക്ഷ മതിയോ. പോരെന്നാണ് പോലീസിന്റെ വാദം. കേസില്‍ പോലീസ് അപ്പീല്‍ പോയി.

പരമാവധി ശിക്ഷ

പരമാവധി ശിക്ഷ

ഓഫീഷ്യല്‍ സീക്രട്ട് ആക്ട് പ്രകാരം ചാരവൃത്തിയ്ക്ക് കിട്ടാവുന്ന പരമാവധി ശിക്ഷ 14 വര്‍ഷത്തെ തടവാണ്. മാധുരി ഗുപ്തയ്ക്ക് അത്രയും ശിക്ഷ ലഭിയ്ക്കാനുള്ള വകുപ്പുണ്ടെന്നാണ് ഹൈക്കോടതി വിലയിരുത്തിയിട്ടുള്ളത്.

വീണ്ടും വിചാരണ?

വീണ്ടും വിചാരണ?

വിചാരണ കോടതിയില്‍ വിചാരണ പൂര്‍ത്തിയായതാണ്. എങ്കിലും വിചാരണ കോടതി വിധി തള്ളിയ സ്ഥിതിയ്ക്ക് മാധുരി ഗുപ്തയ്ക്ക് വേണമെങ്കില്‍ അവരുടെ വാദങ്ങള്‍ വീണ്ടും കോടതിയില്‍ ഉന്നയിക്കാമെന്ന് ഹൈക്കോടത് വ്യക്തമാക്കിയിട്ടുണ്ട്.

 പ്രലോഭനം തന്നെ വഴി

പ്രലോഭനം തന്നെ വഴി

പ്രതിവര്‍ഷം മൂവായിരം കോടി രൂപയാണ് പാകിസ്താന്‍ ഇന്ത്യയില്‍ ചാര പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ മാത്രം ചെലവഴിയ്ക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്. ഒന്നുകില്‍ പണം, അല്ലെങ്കില്‍ പ്രലോഭനം...

English summary
Ex-Indian diplomat Madhuri Gupta faces 14-year term over spying for Pakistan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X