കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തീവ്രവാദികള്‍ കൊല്ലപ്പെട്ടാല്‍ യുവാക്കള്‍ തീവ്രവാദികളാവും....മുന്നറിയിപ്പുമായി വജാഹത്ത് ഹബീബുല്ല

Google Oneindia Malayalam News

Recommended Video

cmsvideo
'തീവ്രവാദികള്‍ കൊല്ലപ്പെട്ടാല്‍ യുവാക്കള്‍ തീവ്രവാദികളാവും'

ദില്ലി: കശ്മീരില്‍ പ്രശ്‌നങ്ങളുടെ ഗുരുതര സ്വഭാവം കേന്ദ്ര സര്‍ക്കാരിന് മുന്നില്‍ അവതരിപ്പിച്ച് വജാഹത്ത് ഹബീബുല്ല. കശ്മീര്‍ വിഷയത്തില്‍ വിഘടനവാദികളും സര്‍ക്കാരും തമ്മിലുള്ള ചര്‍ച്ചയില്‍ മുമ്പ് മധ്യസ്ഥ വഹിച്ചിരുന്നയാളാണ് ഹബീബുല്ല. കശ്മീര്‍ നയത്തിലെ പരാജയമാണ് 40 സൈനികരുടെ മരണത്തിലേക്ക് നയിച്ചത്. ഇത്തരം നയങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നവര്‍ക്ക് ഇത് പരീക്ഷണ കാലഘട്ടമാണെന്നും അദ്ദേഹം പറഞ്ഞു. ദേശീയ ന്യൂനപക്ഷ കമ്മീഷന്റെ അധ്യക്ഷന്‍ കൂടിയാണ് വജാഹത്ത് ഹബീബുല്ല. കശ്മീരില്‍ മുസ്ലീങ്ങളും ഹിന്ദുക്കളും ബന്ധം ഏറ്റവും മോശമായ ഘട്ടത്തിലേക്ക് നീങ്ങികൊണ്ടിരിക്കുകയാണ്. അതേസമയം സൈന്യത്തിന്റെ അതിക്രമം കാരണമാണ് കശ്മീരില്‍ ഭീകരരുണ്ടാവുന്നതെന്ന കാര്യം എല്ലാവര്‍ക്കുമറിയാവുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

1

മുമ്പ് ബുര്‍ഹാന്‍ വാനി എന്ന ഭീകരന്‍ ഉണ്ടായത് അങ്ങനെയാണ്. വളരെ നന്നായി പഠിക്കുന്ന വിദ്യാര്‍ത്ഥിയായിരുന്നു അയാള്‍. എന്നാല്‍ സഹോദരന്‍ കൊല്ലപ്പെട്ടതോടെ ബുര്‍ഹാന്‍ തീവ്രവാദത്തിന്റെ പാത സ്വീകരിക്കുകയായിരുന്നു. ബുര്‍ഹാന്‍ വാനിയുടെ കൊലപാതകം യുവാക്കള്‍ക്കിടയില്‍ വലിയ സ്വാധീനമുണ്ടാക്കിയിട്ടുണ്ട്. സംസ്ഥാന സര്‍ക്കാര്‍ അത് വര്‍ധിപ്പിക്കാന്‍ മാത്രമാണ് സഹായിച്ചത്. ജെയ്‌ഷെ മുഹമ്മദിനെ പോലുള്ള ഭീകരസംഘടനകള്‍ യുവാക്കള്‍ക്കിടയില്‍ നിന്ന് റിക്രൂട്ട് നടത്തുന്നത് ഇതോടെ വര്‍ധിച്ചിരിക്കുകയാണ്. ഓരോ തീവ്രവാദികള്‍ കൊല്ലപ്പെടുമ്പോഴും വിദ്യാസമ്പന്നരായ യുവാക്കള്‍ക്കിടയില്‍ നിന്ന് കൂടുതല്‍ തീവ്രവാദികള്‍ ഉണ്ടായിക്കൊണ്ടിരിക്കുകയാണ്.

സൈന്യത്തിന്റെ സര്‍ക്കാരിന്റെയും നേതൃത്വത്തിലുണ്ടായിരുന്ന സദ്ഭാവന പദ്ധതിയാണ് പ്രശ്‌നങ്ങള്‍ വഷളാക്കിയത്. സംസ്ഥാനത്ത് ഒരു സര്‍ക്കാര്‍ ഉണ്ടാക്കുകയാണ് അത്യാവശ്യമായി വേണ്ടത്. യുവാക്കള്‍ക്കിടയില്‍ സാമ്പത്തിക-സാമൂഹ്യ പദ്ധതികള്‍ നടപ്പിലാക്കേണ്ടത് അത്യാവശ്യമാണ്. ഇതിലൂടെ മാത്രമേ യുവാക്കള്‍ക്കിടയില്‍ ബോധവത്കരണം സാധ്യമാകൂ. മറ്റ് സംസ്ഥാനങ്ങളില്‍ കശ്മീര്‍ ഭീകരവാദം പ്രോത്സാഹിപ്പിക്കുന്നു എ ന്ന അവസ്ഥയാണ് ഉള്ളത്. എന്നാല്‍ സത്യാവസ്ഥ അങ്ങനെയല്ല. എത്രയും പെട്ടെന്ന് ഇത്തരം വിഷയങ്ങളെ സര്‍ക്കാര്‍ അഭിമുഖീകരിച്ചില്ലെങ്കില്‍ അക്രമം അവസാനിക്കില്ലെന്നും വജാഹത്ത് ഹബീബുല്ല പറഞ്ഞു.

പാകിസ്താന്‍ കലാകാരന്‍മാരെ ബോളിവുഡ് വിലക്കുന്നു.... മുംബൈയില്‍ പ്രതിഷേധം ആളിക്കത്തുന്നു!!പാകിസ്താന്‍ കലാകാരന്‍മാരെ ബോളിവുഡ് വിലക്കുന്നു.... മുംബൈയില്‍ പ്രതിഷേധം ആളിക്കത്തുന്നു!!

English summary
for every terrorist killed we create more says ex interlocutor
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X