കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൂപ്പർ കോപ്പ് കെ അണ്ണാമലെ ബിജെപിയില്‍ ചേര്‍ന്നു, നരേന്ദ്ര മോദിയുടെ കടുത്ത ആരാധകൻ

Google Oneindia Malayalam News

ദില്ലി: ഉഡുപ്പി സിങ്കം എന്ന് അറിയപ്പെടുന്ന മുന്‍ ഐപിഎസ് ഓഫീസര്‍ കെ അണ്ണാമലെ ബിജെപിയില്‍ ചേര്‍ന്നു. ദില്ലിയില്‍ വെച്ചുളള ചടങ്ങില്‍ ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദ കാവി ഷാള്‍ അണിയിച്ച് അണ്ണാമലയെ പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്തു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കടുത്ത ആരാധകനായ അണ്ണാമലെ തമിഴ്നാട്ടില്‍ ദേശീയ വികാരം ശക്തിപ്പെടുത്താന്‍ പ്രവര്‍ത്തിക്കുമെന്ന് വ്യക്തമാക്കി.

36കാരനായ അണ്ണാമലെ ഏറെ ജനപ്രിയനായ പോലീസ് ഓഫീസര്‍ ആയിരുന്നു. ഉഡുപ്പി സിങ്കം എന്നും സൂപ്പര്‍ കോപ്പ് എന്നും ഇദ്ദേഹത്തിന് വിളിപ്പേരുകളുണ്ട്. 2019ലാണ് അണ്ണാമലെ ഐപിസ് ഉദ്യോഗത്തില്‍ നിന്നും രാജി സമര്‍പ്പിച്ചത്. ഇത് വലിയ വാര്‍ത്തയായിരുന്നു. തുടര്‍ന്ന് സാമൂഹ്യ പ്രവര്‍ത്തനങ്ങളിലേക്ക് കടന്ന അണ്ണാമലയുടെ രാഷ്ട്രീയ പ്രവേശനം നേരത്തെ തന്നെ പ്രതീക്ഷിക്കപ്പെട്ടതാണ്.

BJP

സ്വജനപക്ഷപാതിത്വവും പാദസേവയും ഇല്ലാത്ത ഒരേയൊരു പാര്‍ട്ടി ബിജെപി മാത്രമാണ് എന്നാണ് അണ്ണാലെ പറയുന്നത്. രാജി വെച്ചതിന് പിന്നാലെ രാഷ്ട്രീയ പാര്‍്ട്ടികളെ കുറിച്ച് നിരീക്ഷിക്കുകയാണ് എന്നും ഒടുവിലാണ് ബിജെപിയെ തിരഞ്ഞെടുത്തത് എന്നും അണ്ണാമലെ പറഞ്ഞു. നരേന്ദ്ര മോദിയെ ഹൃദയത്തില്‍ വെച്ച് ആരാധിക്കുന്ന വ്യക്തിയാണെന്ന് നേരത്തെ വ്യക്തമാക്കിയിട്ടുളള അണ്ണാമലെ ബിജെപി അംഗത്വം എടുത്തതിന് പിറകെയും മോദിയെ പുകഴ്ത്തി.

തരൂരിനെ കുടഞ്ഞ് മുല്ലപ്പളളി! കൊവിഡിന് ശേഷം കണ്ടിട്ടില്ല, ഡിന്നർ നടത്തുന്നെന്ന്; അച്ചടക്കം പാലിക്കണം!തരൂരിനെ കുടഞ്ഞ് മുല്ലപ്പളളി! കൊവിഡിന് ശേഷം കണ്ടിട്ടില്ല, ഡിന്നർ നടത്തുന്നെന്ന്; അച്ചടക്കം പാലിക്കണം!

ഒരു നേതാവിന് വേണ്ട ഗുണങ്ങളായ ധൈര്യവും അറിവും ആവേശവും നരേന്ദ്ര മോദിക്കുണ്ടെന്ന് അണ്ണാമലെ പറഞ്ഞു. തമിഴ്‌നാട്ടില്‍ ബിജെപിയെ കുറിച്ച് നിരവധി തെറ്റിദ്ധാരണകള്‍ ഉണ്ടെന്നും ബിജെപിയെ കൂടുതല്‍ ശക്തിപ്പെടുത്തുന്നതിന് വേണ്ടി താന്‍ പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. 2011 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനാണ് കുപ്പുസ്വാമി അണ്ണാമലെ. കര്‍ണാടക പോലീസില്‍ എസ്പി ആയിരിക്കുമ്പോഴാണ് രാജി വെച്ചത്. തമിഴ്‌നാട്ടില്‍ ഭരണകക്ഷിയായ അണ്ണാ ഡിഎംകെയുമായി ബിജെപി സഖ്യത്തിലാണ്. സംസ്ഥാനത്ത് വേരുറപ്പിക്കാന്‍ ശ്രമിക്കുന്ന ബിജെപിക്ക് അണ്ണാമലെയുടെ വരവ് മുതല്‍ക്കൂട്ടാവും എന്നാണ് പാര്‍ട്ടി നേതൃത്വം പ്രതീക്ഷിക്കുന്നത്.

എല്ലാം തുടങ്ങിയത് തരൂരിന്റെ വിരുന്നില്‍, പൈലറ്റും ചിദംബരവും! ജനുവരിയിൽ കോൺഗ്രസിന് പുതിയ പ്രസിഡണ്ട്!എല്ലാം തുടങ്ങിയത് തരൂരിന്റെ വിരുന്നില്‍, പൈലറ്റും ചിദംബരവും! ജനുവരിയിൽ കോൺഗ്രസിന് പുതിയ പ്രസിഡണ്ട്!

പിണറായി വിജയനെ ഒഴിവാക്കി സോണിയാ ഗാന്ധി, കേരളത്തിലെ കോൺഗ്രസ് നേതാക്കളുടെ ശക്തമായ എതിർപ്പ്!പിണറായി വിജയനെ ഒഴിവാക്കി സോണിയാ ഗാന്ധി, കേരളത്തിലെ കോൺഗ്രസ് നേതാക്കളുടെ ശക്തമായ എതിർപ്പ്!

ജെഇഇ, നീറ്റ് പരീക്ഷാ വിവാദം: കേന്ദ്ര സർക്കാരിനെതിരെ രാജ്യവ്യാപക പ്രതിഷേധം നടത്താൻ കോൺഗ്രസ്ജെഇഇ, നീറ്റ് പരീക്ഷാ വിവാദം: കേന്ദ്ര സർക്കാരിനെതിരെ രാജ്യവ്യാപക പ്രതിഷേധം നടത്താൻ കോൺഗ്രസ്

English summary
Ex IPS officer Kuppusamy Annamalai joined BJP
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X