അവഗണന സഹിച്ചില്ല കാമുകിക്ക് നേരെ ആസിഡ് ഒഴിച്ചു; മുന്‍ ഇന്‍കം ടാക്‌സ് ജീവനക്കാരന്‍ അറസ്റ്റില്‍
ചെന്നൈ: മുന്‍ ഇന്‍കം ടാക്‌സ് ഓഫിലിലെ ജീവനക്കാരന്‍ സഹപ്രവര്‍ത്തകയെ ആസിഡ് ഒഴിച്ച് പരിക്കേല്‍പ്പിച്ചു. പ്രതിയായ ജി പ്രഭു(30)നെ പോലീസ് അറസ്റ്റ് ചെയ്തു. മോഹിത് പഥകിന് നേരെയാണ് പ്രഭു ആസിഡ് ആക്രമണം നടത്തിയത്.
കുറച്ച് മാസങ്ങള്‍ക്ക് മുമ്പ് വരെ പ്രഭു ഇന്‍കം ടാക്‌സ് ഡിപ്പാര്‍ട്ട്‌മെന്റില്‍ താത്കാലിക ജോലിക്കാരനായിരുന്നു. ആ സമയത്ത് സഹപ്രവര്‍ത്തകയായിരുന്ന മോഹിത് പഥകുമായി പ്രഭു പ്രണയത്തിലായിരുന്നു. പിന്നീട് ഈ ജോലി ഉപേക്ഷിച്ച് പ്രഭു ഇലക്ട്രോണിക് ഷോപ്പില്‍ ജോലിക്ക് പ്രവേശിച്ചു.

ഇന്‍കം ടാക്‌സ് ഡിപ്പാര്‍ട്ട്‌മെന്റിലെ ജോലി ഉപേക്ഷിച്ചതിനു ശേഷം യുവതി തന്നെ അവഗണിക്കുകയായിരുന്നെന്നും അതുകൊണ്ടാണ് ആസിഡ് ആക്രമണത്തിന് മുതിര്‍ന്നതെന്നും പ്രഭു പോലീസിനോട് പറഞ്ഞു. കൃത്യം നടത്തുന്നതിന് ഒരു സുഹൃത്തും ഇയാളെ സഹായിച്ചിരുന്നെന്ന് പോലീസ് പറഞ്ഞു. എന്നാല്‍ ഇയാളെ കണ്ടെത്താന്‍ ഇതുവരെ സാധിച്ചിട്ടില്ല.
യുവതി മധ്യപ്രദേശുകാരിയാണ്. അണ്ണാനഗറിലെ ഫഌറ്റില്‍ വെച്ചാണ് യുവതി ആസിഡ് ആക്രമണത്തിന് ഇരയായത്. നാല്‍പ്പത് ശതമാനം പൊള്ളലേറ്റ യുവതി ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്.












Click it and Unblock the Notifications