കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നിർഭയയുടെ അമ്മയെ കുറിച്ച് മോശമായി ഒന്നും പറഞ്ഞിട്ടില്ലെന്ന് മുൻ കർണാടക ഡിജിപി!

  • By Desk
Google Oneindia Malayalam News

ദില്ലി: നിർഭയയുടെ അമ്മയെ കുറിച്ച് ഞാൻ തെറ്റായി ഒന്നും പറഞ്ഞിട്ടില്ലെന്ന് മുൻ കർണാടക ഡിജിപി എച്ച് ടി സാങ്ലിയാന. പരിധി വിട്ട് ഞാന്‍ സംസാരിച്ചിട്ടില്ലെന്ന് തന്നെയാണ് ഇപ്പോഴും വിശ്വസിക്കുന്നത്. എനിക്ക് തോന്നുന്നത് ആളുകള്‍ അനാവശ്യമായി വിവാദങ്ങള്‍ ഉണ്ടാക്കുകയാണെന്നാണ് അദ്ദേഹം പറയുന്നത്. പ്രത്യേകിച്ച് വിഷയമൊന്നും ഇല്ലാത്തതുകൊണ്ടായിരിക്കാം ഇത്തരത്തില്‍ വാര്‍ത്തകള്‍ സൃഷ്ടിക്കുന്നതെന്നും എച്ച്ടി സാങ്ലിയാന പറഞ്ഞു.

നിര്‍ഭയയുടെ മാതാവിന് 'നല്ല ആകാരവടിവാണ്' എന്നും അപ്പോള്‍ 'മകള്‍ എത്ര സുന്ദരിയായിരിക്കുമെന്ന് ഊഹിക്കാമല്ലോ' എന്നുമായിരുന്നു മുന്‍ കര്‍ണാടക ഡിജിപി എച്ച്ടി സാങ്ലിയാനയുടെ പരാമര്‍ശം. ഇതിനെതിരെ രൂക്ഷ വിമർസനവുമായി നിരവധി പേർ രംഗത്ത് വന്നു. ആശാ ദേവിയുള്‍പ്പെടെയുള്ള സ്ത്രീകളെ ആദരിക്കാനായി സംഘടിപ്പിച്ച ചടങ്ങിലായിരുന്നു ഡിജിപി ഈ രീതിയില്‍ സംസാരിച്ചത്.

Sangliana

കഠിനപ്രയത്‌നം നടത്തുന്ന സ്ത്രീകളെ ആദരിക്കുന്നതായിരുന്നു ചടങ്ങ്. പ്രസംഗത്തിനിടെ സംഗ്ലിയാനയുടെ പരാമര്‍ശത്തിനിടെ ചടങ്ങില്‍ പങ്കെടുത്തവര്‍ തന്നെ രംഗത്തെത്തി. നിര്‍ഭയയെ കുറിച്ചുള്ള പരാമര്‍ശത്തോടൊപ്പം സംഗ്ലിയാന സ്ത്രീകള്‍ക്ക് നല്‍കിയ സുരക്ഷാ നിര്‍ദേശങ്ങളും വിവാദമാവുകയായിരുന്നു. നിങ്ങള്‍ക്ക് നേരെ ആരെങ്കിലും ബലംപ്രയോഗിക്കാന്‍ നോക്കിയാല്‍ കീഴടങ്ങുക. അതാണ് സുരക്ഷിതം. കൊല്ലപ്പെടുന്നതിനേക്കാള്‍ ജീവന്‍ രക്ഷിക്കുകയാണ് വേണ്ടതെന്നുമാണ് അദ്ദേഹം കൊടുത്ത നിർദേശം. അതേ സമയം നിര്‍ഭയയുടെ അമ്മ സംഗ്ലിയാനയുടെ പ്രസ്താവനയോട് പ്രതികരിച്ചിട്ടില്ല.

സാങ്ലിയാനയുടെ പ്രസ്താവന ഞെട്ടലുണ്ടാക്കുന്നതെന്ന് ചടങ്ങില്‍ പങ്കെടുത്തവര്‍ തന്നെ പ്രതികരിച്ചിരുന്നു. ഓരോ നിമിഷവും ദല്‍ഹിയില്‍ പെണ്‍കുട്ടികള്‍ ബലാത്സംഗത്തിന് ഇരയാവുമ്പോള്‍ അത് തന്റെ മകളാണെന്ന് തോന്നുമെന്ന് ചടങ്ങില്‍ പങ്കെടുത്ത് ആശാദേവി പറഞ്ഞിരുന്നു. 'എല്ലാദിവസവും നഗരത്തില്‍ ഒരു നിര്‍ഭയ കൂട്ടബലാത്സംഗം ചെയ്യപ്പെടുകയും കൊല്ലപ്പെടുകയും ചെയ്യുന്നു. ഇത്തരം സംഭവങ്ങളെക്കുറിച്ച് കേള്‍ക്കുമ്പോഴെല്ലാം എന്റെ മകള്‍ക്കാണ് അത് സംഭവിച്ചതെന്ന് തോന്നും.' എന്നായിരുന്നു ആശയുടെ വാക്കുകള്‍. നീതി എന്നത് എളുപ്പമുള്ള കാര്യമല്ലെന്നും ചടങ്ങില്‍ സംസാരിക്കുന്നതിനിടെ അവര്‍ പറഞ്ഞു. നമുക്ക് പോലീസും നിയമവുമൊക്കെയുണ്ട്. എന്നാല്‍ നീതി അത്രം എളുപ്പം കിട്ടില്ലന്നുമായിരുന്നു നിർഭയയ‌ുടെ അമ്മയുടെ പ്രസ്താവന.

English summary
Former Director General of Karnataka Police HT Sangliana on Friday tried to justify his remarks on Asha Devi, the mother of the 23-year-old woman who was brutally gangraped in Delhi in December 2012
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X