കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

110 കോടിയുടെ ബാങ്ക് തട്ടിപ്പില്‍ മുന്‍ മാരുതി എംഡി ജഗദീഷ് ഖട്ടറിനെതിരെ സിബിഐ കേസ്

Google Oneindia Malayalam News

ദില്ലി: മാരുതി ഉദ്യോഗ് മുന്‍ മാനേജിങ്ങ് ഡയറക്ടര്‍ ജഗദീഷ് ഖട്ടറിനെതിരെ സിബിഐ കേസെടുത്തു. പഞ്ചാബ് നാഷ്ണല്‍ ബാങ്കില്‍ നിന്ന് 110 കോടി വായ്പാ തട്ടിപ്പ് നടത്തിയതിനാണ് സിബിഐ നടപടി. വായ്പ തുക തിരിച്ചടക്കാത്തതിനെ തുടര്‍ന്ന് പിഎന്‍ബി അധികൃതര്‍ നല്‍കിയ പരാതിയിലാണ് ഖട്ടറിനെതിരെ സിബിഐയെ കേസെടുത്തത്.ജഗദീഷിന്‍റെ ഇപ്പോഴത്തെ കമ്പനിയായ കാര്‍നേഷന്‍ ഇന്ത്യ ലിമിറ്റഡ് കൂടി ഉള്‍പ്പെട്ടതാണ് കേസ്.

 jagdish-khattar

1993 മുതല്‍ 2007 വരെയായിരുന്നു മാരുതി ഉദ്യോഗിൽ ഖട്ടര്‍ പ്രവര്‍ത്തിച്ചത്. ഇവിടെ നിന്ന് വിരമിച്ച ശേഷണാണ് ഖട്ടാർ കാർനേഷൻ ഓട്ടോ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് ആരംഭിച്ചത്. ഇതിനായി 2009 ല്‍ പഞ്ചാബ് നാഷ്ണല്‍ ബാങ്കില്‍ നിന്നും 170 കോടി രൂപ വായ്പയെടുത്തു. 2015ൽ ഈ വായ്പ നോൺ പെർഫോമിംഗ് അസറ്റ് ആയി പ്രഖ്യാപിച്ചതായി സിബിഐ റിപ്പോര്‍ട്ടില്‍ പറയുന്നു.

ബാങ്കിന്റെ മുൻകൂർ അനുമതിയില്ലാതെ ഖട്ടര്‍ 66.92 കോടി രൂപയുടെ സ്ഥിര ആസ്തികൾ വെറും 4.55 കോടി രൂപയ്ക്ക് വ്യാജമായി വിറ്റഴിച്ചതായും പി‌എൻ‌ബി ഓഡിറ്റിങ്ങില്‍ കണ്ടെത്തിയെന്നും സിബിഐ റിപ്പോര്‍ട്ടില്‍ പറയുന്നു. ക്രിമിനല്‍ ഗൂഢാലോചന, വഞ്ചന കുറ്റങ്ങള്‍ ചുമത്തിയാണ് ജഗദീഷിനെതിരെ സിബിഐ കേസെടുത്തത്.

എന്താണ് എന്‍പിആര്‍? കേന്ദ്ര മന്ത്രിസഭ അനുമതി നല്‍കി; 8500 കോടി നീക്കിവയ്ക്കുംഎന്താണ് എന്‍പിആര്‍? കേന്ദ്ര മന്ത്രിസഭ അനുമതി നല്‍കി; 8500 കോടി നീക്കിവയ്ക്കും

പ്ലീസ് ഷട്ടപ്പ്... ടാക്‌സ്‌പേയേഴ്‌സ് പരാമര്‍ശത്തില്‍ കങ്കണയ്ക്ക് ട്രോള്‍ മഴ, ക്ലാസെടുത്ത് സിസോദിയ!!പ്ലീസ് ഷട്ടപ്പ്... ടാക്‌സ്‌പേയേഴ്‌സ് പരാമര്‍ശത്തില്‍ കങ്കണയ്ക്ക് ട്രോള്‍ മഴ, ക്ലാസെടുത്ത് സിസോദിയ!!

ബിജെപി ഒരിക്കലും പ്രതീക്ഷിക്കാത്ത തിരിച്ചടി; ഒരംഗം പോലും സഭയില്‍ എത്തില്ല, മുന്നില്‍ ഒരുവഴി മാത്രംബിജെപി ഒരിക്കലും പ്രതീക്ഷിക്കാത്ത തിരിച്ചടി; ഒരംഗം പോലും സഭയില്‍ എത്തില്ല, മുന്നില്‍ ഒരുവഴി മാത്രം

English summary
Ex-Maruti MD Jagdish Khattar booked for Rs 110 crore bank loan fraud
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X