മുന്‍മന്ത്രിയെ അജ്ഞാത സംഘം വെട്ടിക്കൊന്നു!! കൊല്ലപ്പെട്ടത് വിഎംസി ശിവകുമാര്‍.
പുതുച്ചേരിയിൽ മുൻമന്ത്രിയെ അജ്ഞാത സംഘം വെട്ടിക്കൊന്നു
പുതുച്ചേരി: പുതുച്ചേരിയില്‍ മുന്‍ മന്ത്രിയെ അജ്ഞാതര്‍ വെട്ടിക്കൊലപ്പെടുത്തി. മുന്‍ കൃഷിമന്ത്രിയും സ്പീക്കറുമായിരുന്ന വിഎംസി ശിവകുമാര്‍ ആണ് കൊല്ലപ്പെട്ടത്. നാഗപട്ടണം ടിആര്‍ പട്ടണത്തുവെച്ച് അജ്ഞാതസംഘം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.വെട്ടേറ്റ ശിവകുമാറിനെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
നിരാവിയിലെ കല്യാണമണ്ഡപത്തിന്റെ നിര്‍മ്മാണ സ്ഥലത്തേക്ക് പോകും വഴിയാണ് കൊലപാതകം നടന്നത്. അജ്ഞാത സംഘം ബോംബ് എറിഞ്ഞ ശേഷം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.

പുതുച്ചേരിയിലെ കാരയ്ക്കല്‍ മണ്ഡലത്തില്‍ നിന്നുള്ള ജനപ്രതിനിധിയാണ് ശിവകുമാര്‍. അടുത്തിടെയാണ് ശിവകുമാര്‍ ഡിംഎംകെയില്‍ നിന്നും മാറി എഐഎഡിഎംകെയില്‍ ചേര്‍ന്നത്. 1980ലെ പുതുച്ചേരി മന്ത്രിസഭയില്‍ കൃഷിമന്ത്രിയായിരുന്നു ശിവകുമാര്‍. 1996 മുതല്‍ 2001 വരെയുള്ള കാലയളവില്‍ പുതുച്ചേരി നിയമസഭയിലെ സ്പീക്കറായിരുന്നു.












Click it and Unblock the Notifications