കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പരീക്ഷണം വിജയിച്ചു; ലോകസുന്ദരി ഡയാന ഹെയ്ഡന്‍ പ്രസവിച്ചു!

  • By Kishor
Google Oneindia Malayalam News

മുംബൈ: ലോകസുന്ദരി, ബോളിവുഡ് സിനിമാ താരം, ടെലിവിഷന്‍ റിയാലിറ്റി ഷോ താരം, മോഡല്‍ കുറച്ച് സാമൂഹ്യപ്രവര്‍ത്തനം... 42 കാരി ഡയാന ഹെയ്ഡന്‍ സൃഷ്ടിച്ച തലക്കെട്ടുകള്‍ ഇഷ്ടം പോലെ. ഇപ്പോഴിതാ ഡയാനയുടെ പ്രസവവും വലിയ വാര്‍ത്തയായി ആഘോഷിക്കപ്പെടുന്നു. എട്ട് വര്‍ഷം ശീതീകരിച്ച് സൂക്ഷിച്ചു വെച്ച അണ്ഡം ഉപയോഗിച്ചാണ് ഡയാന ഹെയ്ഡന്‍ അമ്മയായത് എന്നത് തന്നെ വാര്‍ത്ത.

<strong>ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ നിന്നും മലയാളം സിനിമയിലേക്ക്... സാള്‍ട്ട് മാംഗോ ട്രീയിലെ നായിക പ്രിയ ഞെട്ടിക്കുന്നു!</strong>ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ നിന്നും മലയാളം സിനിമയിലേക്ക്... സാള്‍ട്ട് മാംഗോ ട്രീയിലെ നായിക പ്രിയ ഞെട്ടിക്കുന്നു!

ശനിയാഴ്ചയാണ് ഡയാന ഹെയ്ഡന്‍ പ്രസവിച്ചത്. പെണ്‍കുഞ്ഞ്. അമ്മയും മകളും സുഖമായിരിക്കുന്നു. ആര്യ ഹെയ്ഡന്‍ എന്നാണ് കുഞ്ഞിന് പേരിട്ടിരിക്കുന്നത്. 1997 ലാണ് ഡയാന ലോകസുന്ദരിയായത്. ശീതീകരിച്ച അണ്ഡത്തില്‍ നിന്ന് ടെസ്റ്റ് ട്യൂബ് ശിശുവെന്ന ആശയം പുതുമയായിരുന്ന കാലത്താണ് ഡയാന ഈ പരീക്ഷണത്തിന് ഒരുങ്ങിയത്. ആ വിശേഷങ്ങള്‍ ഇങ്ങനെ...

എന്തായിരുന്നു കാരണം

എന്തായിരുന്നു കാരണം

തിരക്കേറിയ കരിയറാണ് ഡയാന ഹെയ്ഡന്‍ വ്യത്യസ്തമായ ഈ മാര്‍ഗം തിരഞ്ഞെടുത്തതിന് പിന്നിലെ പ്രധാന കാരണം. മനസിന് ഇണങ്ങിയ പങ്കാളിയെ കണ്ടെത്താന്‍ വൈകിയതും കാരണമായി.

വര്‍ഷങ്ങളുടെ പ്രയത്‌നം

വര്‍ഷങ്ങളുടെ പ്രയത്‌നം

2007 ഒക്ടോബറിനും 2008 മാര്‍ച്ചിനുമിടയിലാണ് ഡയാന ഹെയ്ഡന്‍ അണ്ഡങ്ങള്‍ ശീതീകരിച്ച് സൂക്ഷിച്ചുവെച്ചത്. ഇന്‍ഫെര്‍ട്ടിലിറ്റി സ്‌പെഷ്യലിസ്റ്റ് ഡോ. നന്ദിത പല്‍ഷേത്കറുടെ നിര്‍ദേശപ്രകാരമായിരുന്നു ഇത്.

വിവാഹം പിന്നീട്

വിവാഹം പിന്നീട്

2013 ലാണ് ലാസ് വേഗാസ് സ്വദേശിയായ കോളിന്‍ ഡിക്കിനെ ഡയാന ഹെയ്ഡന്‍ വിവാഹം കഴിച്ചത്. ഗര്‍ഭപാത്രത്തെ ബാധിക്കുന്ന എന്‍ഡോമെട്രിയോസിസ് സ്ഥിരീകരിച്ചതോടെ കുഞ്ഞിന് വേണ്ടി ഈ വഴി സ്വീകരിക്കാന്‍ ഇരുവരും തീരുമാനിക്കുകയായിരുന്നു.

ഭാഗ്യവര്‍ഷമായി 1997

ഭാഗ്യവര്‍ഷമായി 1997

ഇരുപത്തിനാലാം വയസ്സിലാണ് ഡയാന ഹെയ്ഡന്‍ ഫെമിന മിസ് ഇന്ത്യ പട്ടം നേടിയത്. 1997ല്‍. ആ വര്‍ഷം തന്നെ മിസ് വേള്‍ഡായി തിരഞ്ഞെടുക്കപ്പെട്ടു. മാലാഖയുടെ മുഖസൗന്ദര്യമെന്നാണ് ആരാധകര്‍ ഡയാനയെ വിളിക്കുന്നത്.

ബോളിവുഡിലേക്ക്

ബോളിവുഡിലേക്ക്

2003 ലാണ് ഡയാന ഹെയ്ഡന്‍ ബോളിവുഡിലെത്തുന്നത്. ചിത്രം തെഹ്‌സീബ്. ഹോള്‍ബി സിറ്റി എന്ന ടി വി സീരിയലിലും താരം ആ വര്‍ഷം അഭിനയിച്ചു.

ശ്രദ്ധേയായത് അബ്ബാസില്‍

ശ്രദ്ധേയായത് അബ്ബാസില്‍

2004ല്‍ പുറത്തിറങ്ങിയ അബ്ബാസ് എന്ന ചിത്രമാണ് ഡയാന ഹെയ്ഡനെ ശ്രദ്ധേയയാക്കിയത്. സൗമ്യ എന്ന കഥാപാത്രം ബോളിവുഡില്‍ പ്രശസ്തി നേടിക്കൊടുത്തു. എന്നാല്‍ പിന്നീടങ്ങോട്ട് മികച്ച വേഷങ്ങള്‍ ലഭിച്ചില്ല. ഒഥല്ലോ, എ സൗത്ത് ആഫ്രിക്കന്‍ ടെയില്‍, ഓള്‍ എലോണ്‍ തുടങ്ങി വിരലില്‍ എണ്ണാവുന്ന ചിത്രങ്ങളില്‍ ഡയാനയുടെ കരിയര്‍ ഒതുങ്ങി.

ബിഗ് ബോസിലൂടെ

ബിഗ് ബോസിലൂടെ

ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ ഡയാന വീണ്ടും ആരാധകരുടെ പ്രിയപ്പെട്ടവളായി. മോഡലിങ്ങും സന്നദ്ധ സേവന പ്രവര്‍ത്തനങ്ങളും ടെലിവിഷന്‍ ഷോകളുമായി പിന്നീട് ഡയാനയുടെ ലോകം.

 ബയോഡാറ്റ വിത്ത് ഡയാന

ബയോഡാറ്റ വിത്ത് ഡയാന

ബയോഡാറ്റ വിത്ത് ഡയാന ഹെയ്ഡന്‍ എന്ന പരിപാടി ഹിസ്റ്ററി ചാനലിന്റെ ഏറ്റവും മികച്ച പരിപാടിയായി തിരഞ്ഞെടുക്കപ്പെട്ടു. ഈ പരിപാടി അവതരിപ്പിച്ച ആദ്യ ഇന്ത്യക്കാരി എന്ന നേട്ടവും ഡയാനയ്ക്ക് അവകാശപ്പെട്ടതാണ്.

ലൈക്ക് വണ്‍ഇന്ത്യ

ലൈക്ക് വണ്‍ഇന്ത്യ

വേറിട്ടൊരു വാര്‍ത്താ വായനാനുഭവത്തിന് മലയാളം വണ്‍ഇന്ത്യയുടെ ഫേസ് ബുക്ക് എക്കൗണ്ട് ലൈക്ക് ഇവിടെ ക്ലിക്ക് ചെയ്യൂ ഫോളോ ട്വിറ്റര്‍

English summary
Medical science proved boon for 42-year-old former Miss World Diana Hayden who gave birth to a baby girl on Jan 9 out of an egg she froze eight years ago due to her busy career schedule.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X