കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൃത്രിമ ഗർഭധാരണത്തിലൂടെ അമ്മയാകുന്നു മുൻ മിസ് ഇന്ത്യ, ഇത്തവണ എടുത്തത് മൂന്നു വര്‍ഷം ശീതീകരിച്ച അണ്ഡം

ഇതു രണ്ടാം തവണയാണ് ഡയാന കൃത്രിമ ഗർഭധാരണം നടത്തുന്നത്. 2016 ൽ കൃത്രിമ ഗർഭധാരണത്തിലൂടെ താരം ആദ്യം അമ്മയായത്.

  • By Ankitha
Google Oneindia Malayalam News

മുംബൈ: നാൽപ്പതാം വയസിൽ കൃത്രിമ ഗർഭധാരണത്തിലൂടെ വീണ്ടും അമ്മയാകാൻ തയ്യാറെടുത്തു മുൻ മിസ് ഇന്ത്യ ഡയാന ഹെയ്ഡൻ. ഇത്തവണ ഇരട്ട കുട്ടികൾക്കാണ് ജന്മം നൽകാൻ പോകുന്നത്. ഇതു രണ്ടാം തവണയാണ് ഡയാന കൃത്രിമ ഗർഭധാരണം നടത്തുന്നത്. 2016 ൽ കൃത്രിമ ഗർഭധാരണത്തിലൂടെ താരം ആദ്യം അമ്മയായത്. ശനിയാഴ്ച മുംബൈയിൽ ഫാഷൻഷോയ്ക്ക് വന്നപ്പോഴാണ് താരം ഇതിനെ കുറിച്ചു വ്യക്തമാക്കിയത്.‌‌‌‌

dina

യുദ്ധക്കൊതി അവസാനിക്കാതെ ഉത്തരകൊറിയ, ബാലിസ്റ്റിക് മിസൈല്‍ അന്തര്‍വാഹിനി പണിപ്പുരയിൽ...യുദ്ധക്കൊതി അവസാനിക്കാതെ ഉത്തരകൊറിയ, ബാലിസ്റ്റിക് മിസൈല്‍ അന്തര്‍വാഹിനി പണിപ്പുരയിൽ...

ഡോ നന്ദിത ഫൽഷേറ്റ്കറുടെ നേതൃത്വത്തിലാണ് ചികിത്സ നടക്കുന്നതെന്നു ഡയാന പറഞ്ഞു. വന്ധ്യതകൊണ്ട് കുഞ്ഞുണ്ടാകാതിരിക്കുന്ന ദമ്പതിമാർക്ക് ദൈവം കനിഞ്ഞു നൽകിയ അനുഗ്രഹമാണ് ഐവിഎഫിലെ ഡോക്ടർമാരെന്നും താരം പറയുന്നുണ്ട്.

ഇരട്ട കുട്ടികൾ

ഇരട്ട കുട്ടികൾ

മൂന്ന് വർഷത്തിനു മുൻപ് ശീതീകരിച്ച് സൂക്ഷിച്ച അണ്ഡമാണ് കൃത്രിമ ഗർഭ ധാരണത്തിനായി ഉപയോഗിക്കപ്പെട്ടത്. 2016 ൽ എട്ടുവർഷം മുൻപ് ശീതീകരിച്ച് സൂക്ഷിക്കപ്പെട്ട അണ്ഡമാണ് ഉപയോഗിച്ചിരുന്നത്. എന്നാല്‍ ഇത്തവണ താരത്തിന് പിറക്കാൻ പോകുന്നത് ഇരട്ട കുട്ടികളാണ്. അത് കൂടുതൽ സന്തോഷം നിറഞ്ഞ വാർത്തയാണെന്നും അവരുടെ വരവിനായി കാത്തിരിക്കുകയാണെന്നും ഡായന കൂട്ടിച്ചേർത്തു.

പ്രണയവിവാഹം

പ്രണയവിവാഹം

മുൻ മിസ് ഇന്ത്യയും മോഡലുമായ ഡയാന അമേരിക്കക്കാരനായ കോളിൻ ഡിക്കിനെയാണ് വിവാഹം കഴിച്ചത്. പ്രണയവിവാഹമായിരുന്നു ഇവരുടേത്. എന്നാൽ ഡയാനയ്ക്ക് ഗർഭം ധരിക്കാൻ സാധ്യമാകാത്തിനെ തുടർന്നാണ് കൃത്രിമ ഗർഭധാരണം പരീക്ഷിച്ചത്. എന്നാൽ ഇത് വിജയമായിരുന്നു.

കൃത്രിമ ഗർഭധാരണം

കൃത്രിമ ഗർഭധാരണം

പലതരം അസുഖങ്ങൾ മൂലം അമ്മയാകാൻ കഴിയാത്തവർക്ക് ഏറ്റവും സൗകര്യപ്രദമാണ് കൃത്രിമ ഗർഭധാരണം. ഇതിനായി അണ്ഡം ശീതീകരിച്ച് സൂക്ഷിക്കുന്നതിനായി 50000 രൂപവരെയാണ് ഈടാക്കുന്നത്. മൈനസ് 196 ഡിഗ്രിയിൽ പത്തു വർഷം വരെ അണ്ഡങ്ങൾ ഇത്തരത്തിൽ സൂക്ഷിക്കാനാകുമെന്ന് ഡോക്ടർമാർ പറയുന്നുണ്ട്. കൃത്രിമ ഗർഭധാരണത്തിന്റെ സാധ്യതകൾ വർധിക്കുന്നുവെന്നതിനുള്ള സൂചനയാണ് ഡയാനയുടെ ഗർഭധാരണത്തിലൂടെ വെളിവാകുന്നതെന്ന് ഡോക്ടർ നന്ദിത ഫിൽഷേറ്റ്കർ പറഞ്ഞു.

ഗർഭധാരണത്തിലുള്ള ന്യൂതന മാർഗം

ഗർഭധാരണത്തിലുള്ള ന്യൂതന മാർഗം

ഗർഭധാരണത്തിലുള്ള ഏറ്റവും പുതിയമാർഗമാണ് കൃത്രിമ ഗർഭധാരണം. ഇന്ന് ഗർഭം ധരിക്കാനാകാത്ത ആയിരകണക്കിന് സ്ത്രീകളാണ് ഈ മാർഗം പരീക്ഷിക്കുന്നത്. എന്നാൽ മുൻപ് ബീജം സൂക്ഷിക്കുന്നത് ഏറെ പ്രയാസമേറിയതായിരുന്നു. എന്നാൽ പുതിയ സങ്കേതികവിദ്യ വന്നതോടെ ഈ സ്ഥിതിയ്ക്ക് മാറ്റം വന്നിട്ടുണ്ട്. വന്ധ്യത അനുഭവിക്കുന്ന ദമ്പതിമാർക്ക് കൃത്രിമ ഗർഭധാരണം ജീവിതത്തിൽ പുതുയ വെളിച്ചം സൃഷ്ടിക്കുന്നു. കൂടാതെ ജോലിത്തിരക്കു കാരണം വിവാഹം വൈകിയവർക്കും ക്രിതൃമ ഗർഭധാരണം ഒരു അനുഗ്രഹമാകുന്നുണ്ടെന്നും ഡോക്ടർമാർ പറയുന്നുണ്ട്.

English summary
Forty-four-year-old former Miss India Diana Hayden is pregnant with twins conceived from eggs she froze three years ago. In January 2016, she gave birth to her first child who was similarly conceived from an egg frozen eight years ago.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X