കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാകിസ്താനില്‍ മുസ്ലീങ്ങള്‍ പോലും സുരക്ഷിതരല്ല; ഇന്ത്യയില്‍ അഭയം തേടി ഇമ്രാൻ ഖാന്റെ മുൻ അനുയായി

Google Oneindia Malayalam News

ദില്ലി: ഇന്ത്യയില്‍ രാഷ്ട്രീയ അഭയം നല്‍കണമെന്ന് ആവശ്യപ്പെട്ട് പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍റെ തെഹ്രീക് ഇന്‍ സാഫ് പാര്‍ട്ടി മുന്‍ എംഎല്‍എയായ ബല്‍ദേവ് കുമാര്‍. പാകിസ്താനില്‍ ന്യൂനപക്ഷങ്ങള്‍ സുരക്ഷിതരല്ലെന്നും കൊടിയ പീഡനമാണ് നേരിടുന്നതെന്നും ബല്‍ദേവ് കുമാര്‍ പറഞ്ഞു.

 imranmodidd

കഴിഞ്ഞ ഒരുമാസമായി ബല്‍ദേവ് ഭാര്യയ്ക്കും മക്കള്‍ക്കുമൊപ്പം പഞ്ചാബിലെ ഖന്ന ടൗണിലുള്ള ബന്ധുവീട്ടില്‍ കഴിയുകയാണ്. പാകിസ്താനില്‍ ന്യൂനപക്ഷങ്ങള്‍ക്കെതിരെ കടുത്ത അതിക്രമങ്ങളാണ് നടക്കുന്നത്. രണ്ട് വര്‍ഷമാണ് തന്നെ ജയിലില്‍ അടച്ചത്. തനിക്ക് ഇനി പാകിസ്താനിലേക്ക് മടങ്ങി പോകാന്‍ സാധിക്കില്ലെന്നും പാകിസ്താനിലെ ബാരിക്കോട്ടില്‍ നിന്നുള്ള മുന്‍ എംഎല്‍എയായ ബല്‍ദേവ് പറഞ്ഞു.

കോണ്‍ഗ്രസ് മാറുന്നു.. വന്‍ സംഘടന അഴിച്ചു പണി, ആര്‍എസ്എസ് മാതൃകയില്‍.. അടിമുടി മാറുംകോണ്‍ഗ്രസ് മാറുന്നു.. വന്‍ സംഘടന അഴിച്ചു പണി, ആര്‍എസ്എസ് മാതൃകയില്‍.. അടിമുടി മാറും

തനിക്ക് അഭയം നല്‍കി സംരക്ഷിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് താന്‍ അപേക്ഷിക്കുകയാണ്. ന്യൂനപക്ഷങ്ങളായ ഹിന്ദുക്കളും സിഖുകാരും പാകിസ്താനില്‍ പീഡിപ്പിക്കപ്പെടുകയാണ്. നിരവധി ഹിന്ദു, സിഖ് കുടുംബങ്ങള്‍ക്ക് ഇന്ത്യയിലേക്ക് കുടിയേറാന്‍ താത്പര്യമുണ്ട്. ന്യൂനപക്ഷങ്ങള്‍ക്ക് പാകിസ്താനില്‍ ബഹുമാനമില്ല.ന്യൂനപക്ഷങ്ങള്‍ മാത്രമല്ല മുസ്ലീങ്ങളും പാകിസ്താനില്‍ സുരക്ഷിതരല്ല. നിര്‍ബന്ധിത മതപരിവര്‍ത്തനമാണ് പാകിസ്താനില്‍ നടക്കുന്നതെന്നും ബല്‍ദേവ് പറഞ്ഞു.സെപ്റ്റംബര്‍ 3 ന് പാകിസ്താനിലെ സിന്ധ് പ്രവിശ്യയില്‍ ഒരു സിഖ് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി നിര്‍ബന്ധിച്ച് മതം മാറ്റിയതായ വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു.

തിരഞ്ഞെടുപ്പിന് മുന്‍പ് ഇമ്രാന്‍ ഖാനില്‍ തനിക്ക് പ്രതീക്ഷ ഉണ്ടായിരുന്നു. എന്നാല്‍ തിരഞ്ഞെടുപ്പ് വിജയത്തോടെ ഖാനും മാറിയെന്നും ബല്‍ദേവ് പറഞ്ഞു.
ആഗസ്റ്റ് 11 ന് ഈദ് ദിനത്തില്‍ ഇന്ത്യയില്‍ എത്തിയെന്നാണ് ബല്‍ദേവ് പറയുന്നത്. 2016 ല്‍ സിഖ് എ​എല്‍എയുടെ കൊലപാതക കേസില്‍ പ്രതി ചേര്‍ക്കപ്പെട്ടയാളാണ് ബല്‍ദേവ് കുമാര്‍.എന്നാല്‍ തെളിവുകള്‍ ഇല്ലാത്തതിനാല്‍ 2018ല്‍ തന്നെ വെറുതെ വിടുകയായിരുന്നുവെന്നും ബല്‍ദേവ് പറഞ്ഞു.

 യെഡ്ഡിക്ക് കുരുക്ക് മുറുകുന്നു; നാലാം ഉപമുഖ്യമന്ത്രിയ്ക്കായി മുറവിളി, ഭീഷണിയുമായി വാത്മീകി സമുദായം യെഡ്ഡിക്ക് കുരുക്ക് മുറുകുന്നു; നാലാം ഉപമുഖ്യമന്ത്രിയ്ക്കായി മുറവിളി, ഭീഷണിയുമായി വാത്മീകി സമുദായം

English summary
Ex-MLA From Imran Khan's Party seeks political asylum in India
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X