കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുപിയില്‍ പ്രിയങ്ക തിരിച്ചടി തുടങ്ങി.... നിതീഷിന്റെയും മോദിയുടെയും ക്യാമ്പയിന്‍ മാനേജര്‍ കോണ്‍ഗ്രസ്

Google Oneindia Malayalam News

Recommended Video

cmsvideo
മോദിയുടെ ക്യാമ്പയിന്‍ മാനേജര്‍ കോൺഗ്രസിനോടൊപ്പം | Oneindia Malayalam

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ ഒരിടവേളയ്ക്ക് ശേഷം പ്രിയങ്ക ഗാന്ധി സജീവമാകുന്നു. ബിജെപിയുടെ ക്യാമ്പയിന്‍ ടീമിനെ മുഴുവന്‍ പൊളിച്ചടുക്കുന്ന നീക്കങ്ങളാണ് പ്രിയങ്ക ആരംഭിച്ചിരിക്കുന്നത്. പ്രിയങ്കയെ അവഗണിച്ച് കിഴക്കന്‍ യുപിയില്‍ പ്രചാരണം ആരംഭിക്കുകയും, അവരെ പ്രതിരോധത്തിലാക്കുകയും ചെയ്ത സാഹചര്യത്തിലാണ് അവര്‍ വീണ്ടും സജീവമായിരിക്കുന്നത്.

ബിജെപിയുടെ ബൂത്ത് തലം തൊട്ടുള്ള പ്രവര്‍ത്തനങ്ങളെ താളം തെറ്റിച്ചിരിക്കുകയാണ് പ്രിയങ്ക. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും നിതീഷ് കുമാറിന്റെയും ടീമിന്റെ കാര്യങ്ങള്‍ നിയന്ത്രിച്ചിരുന്ന പ്രമുഖര്‍ പ്രിയങ്കയുടെ ടീമില്‍ എത്തിയിരിക്കുകയാണ്. ഗുജറാത്തില്‍ കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റി യോഗം നടക്കുന്നതിന് മുമ്പ് വലിയ പൊളിച്ചെഴുത്താണ് പ്രിയങ്ക തുടങ്ങിവെച്ചിരിക്കുന്നത്. യുപിയില്‍ പ്രചാരണം ഇതോടെ ശക്തപ്പെട്ടിരിക്കുകയാണ്.

പൂര്‍വാഞ്ചലിലെ നീക്കം

പൂര്‍വാഞ്ചലിലെ നീക്കം

മോദിയും അമിത് ഷായും പ്രിയങ്കയെ വീഴ്ത്താന്‍ പൂര്‍വാഞ്ചല്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തനം ആരംഭിച്ചിരുന്നു. ബൂത്ത് തല യോഗങ്ങളും റോബര്‍ട്ട് വദ്രയ്‌ക്കെതിരെയുള്ള ആരോപണങ്ങളും ഉയര്‍ത്തി കോണ്‍ഗ്രസിന് തലവേദന ഉയര്‍ത്തിയിരുന്നു ബിജെപി. എന്നാല്‍ ഇവരെ ഒറ്റയ്ക്ക് നേരിടാന്‍ തന്നെയായിരുന്നു പ്രിയങ്കയുടെ തീരുമാനം. റാഫേല്‍, കര്‍ഷക പ്രശ്‌നങ്ങള്‍ ഓരോ ബൂത്തിലും പ്രിയങ്ക നേരത്തെ തന്നെ ഉന്നയിച്ചിരുന്നു. തങ്ങള്‍ക്ക് ഇതുവരെ എന്ത് തന്നെന്ന് കര്‍ഷകര്‍ തന്നെ ബിജെപി പ്രവര്‍ത്തകരോട് ചോദിച്ചിരിക്കുകയാണ്. ഇതോടെ പ്രിയങ്കയുടെ ഫോര്‍മുല വിജയിച്ച് തുടങ്ങിയിരിക്കുകയാണ്.

പ്രിയങ്ക ടീമൊരുക്കുന്നു

പ്രിയങ്ക ടീമൊരുക്കുന്നു

പ്രിയങ്ക യുപിയിലെ ഓരോ പ്രശ്‌നങ്ങളും പഠിക്കാനായി സ്വന്തം ടീമിനെ തയ്യാറാക്കിയിരിക്കുകയാണ്. ആള്‍ക്കൂട്ട കൊല തൊട്ടുള്ള എല്ലാ കാര്യങ്ങളിലും വിശദമായ റിപ്പോര്‍ട്ടാണ് അവര്‍ ആവശ്യപ്പെട്ടത്. ജനകീയ വിഷയങ്ങളില്‍ പരിഹാരത്തിനായി തന്റെ ടീമംഗങ്ങളും പാര്‍ട്ടി പ്രവര്‍ത്തകരും മുന്നില്‍ തന്നെയുണ്ടാവണമെന്നാണ് നിര്‍ദേശം. പ്രധാനമായും തൊഴിലില്ലായ്മയും, അതിക്രമങ്ങളുമാണ് പ്രിയങ്കയുടെ ടീം നടത്തിയ സര്‍വേയില്‍ ജനങ്ങള്‍ മുന്നോട്ട് വെച്ചത്.

മോദിയുടെ ടീം പൊളിഞ്ഞു

മോദിയുടെ ടീം പൊളിഞ്ഞു

പ്രിയങ്കയെ നേരിടാനായി ദേശീയ തലത്തില്‍ മോദി വലിയൊരു ടീമൊരുക്കിയിരുന്നു. യുപിയില്‍ ഇവര്‍ വരുന്നത് കൊണ്ടുണ്ടാകുന്ന നേട്ടങ്ങള്‍ ഇല്ലാതാക്കാനായിരുന്നു നിര്‍ദേശം. ഈ ടീമിനെ പൊളിച്ചിരിക്കുകയാണ് പ്രിയങ്ക. മോദിയുടെ ടീമിന്റെ തന്ത്രങ്ങള്‍ ഒരുക്കിയ റോബിന്‍ ശര്‍മ പ്രിയങ്കയുടെ ടീമിലേക്ക് കൂടുമാറ്റിയിരിക്കുകയാണ്. ജെഡിയുവിന്റെ തിരഞ്ഞെടുപ്പ് വിദഗ്ധന്‍ പ്രശാന്ത് കിഷോറിന്റെ സിറ്റിസണ്‍സ് ഫോര്‍ അക്കൗണ്ടബില്‍ ഗവര്‍ണര്‍സിന്റെ ഭാഗമായിരുന്നു അദ്ദേഹം. മോദിയെ 2014ല്‍ വിജയിപ്പിക്കുന്നതില്‍ നിര്‍ണായകമായത് റോബിന്‍ ശര്‍മയുടെ പങ്കാണ്.

ക്യാമ്പയിന്‍ അഡൈ്വസര്‍

ക്യാമ്പയിന്‍ അഡൈ്വസര്‍

റോബിന്‍ ശര്‍മ പ്രിയങ്കയുടെ തിരഞ്ഞെടുപ്പ് ക്യാമ്പയിനിന്റെ അഡൈ്വസറായി നിയമിതനായിരിക്കുകയാണ്. ബിജെപിക്കും മോദിക്കും ഒരേപോലെ തിരിച്ചടിയാണ് ഇത്. മോദിയുമായി അടുത്ത് ബന്ധമുണ്ടായിരുന്നയാളാണ് റോബിന്‍ ശര്‍മ. 2014ല്‍ മോദിയെ ജനപ്രിയനാക്കിയ ചായ് പേ ചര്‍ച്ചയുടെ ബുദ്ധികേന്ദ്രമായിരുന്നു റോബിന്‍ ശര്‍മ. എന്നാല്‍ മോദിയുടെ ടീമില്‍ സ്വാതന്ത്ര്യമില്ലാത്തത് കൊണ്ടാണ് അദ്ദേഹം ബിജെപി ക്യാമ്പ് വിട്ടത്. പിന്നീട് അദ്ദേഹം നിതീഷ് കുമാറിനൊപ്പമായിരുന്നു.

നിതീഷിനും തിരിച്ചടി

നിതീഷിനും തിരിച്ചടി

നിതീഷിന്റെ നിയമസഭാ തിരഞ്ഞെടുപ്പ് വിജയത്തില്‍ തോളോട് തോള്‍ ചേര്‍ന്ന് പ്രവര്‍ത്തിച്ചത് റോബിനായിരുന്നു. നിതീഷിന്റെ സൈക്കിള്‍ ക്യാമ്പയിന്‍ ഹര്‍ ഗര്‍ നിതിഷേ, ഹര്‍ മന്‍ നിതിഷേ എന്ന റോബിന്റെ ഇന്ത്യന്‍ പൊളിറ്റിക്കല്‍ ആക്ഷന്‍ കമ്മിറ്റിയുടെ പ്രചാരണം വന്‍ ഹിറ്റായിരുന്നു. 2017ല്‍ രാഹുല്‍ ഗാന്ധിക്കായി ഖാട്ട് സഭ ക്യാമ്പയിനും റോബിന്‍ സംഘടിപ്പിച്ചിരുന്നു. അതേസമയം നിതീഷിനെയും കൈയ്യൊഴിഞ്ഞാണ് പ്രിയങ്കയുടെ ടീമിലേക്ക് റോബിന്‍ എത്തിയിരിക്കുന്നത്. യുപിയില്‍ വലിയൊരു അട്ടിമറിക്ക് സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍.

നിര്‍ദേശിച്ചത് രാഹുല്‍

നിര്‍ദേശിച്ചത് രാഹുല്‍

രാഹുല്‍ ഗാന്ധിയാണ് റോബിന്‍ ശര്‍മയുടെ പേര് നിര്‍ദേശിച്ചത്. പ്രിയങ്കയ്ക്കായി ഫുള്‍ ടൈം പ്രചാരകനാവാമെന്ന് റോബിന്‍ അറിയിക്കുകയായിരുന്നു. യുപിയില്‍ ഏത് രീതിയാണ് പരീക്ഷിക്കുന്നതെന്ന് ഇയാള്‍ പ്രിയങ്കയെ അറിയിച്ചിട്ടുണ്ട്. പ്രിയങ്കയുടെ വരവോടെ യുപി രാഷ്ട്രീയം മാറി മറിഞ്ഞെന്ന പ്രചാരണം ഇതിന്റെ ഭാഗമാണ്. ഇത് ബിജെപിയെ പ്രതിരോധത്തിലാക്കുകയും ചെയ്തു. ഗ്രൗണ്ട് റിപ്പോര്‍ട്ടുകളും ഗ്രാമസഭകളുമായി യുപിയില്‍ കോണ്‍ഗ്രസിന്റെയും പ്രിയങ്കയുടെയും പ്രവര്‍ത്തനങ്ങള്‍ റോബിന്‍ സജീവമാക്കുകയാണ്.

ടീമിലേക്ക് പുതിയൊരാള്‍

ടീമിലേക്ക് പുതിയൊരാള്‍

പ്രിയങ്കയുടെ ടീമിലേക്ക് റോബിന്‍ ശര്‍മയെ കൂടാതെ കുറച്ച് പേര്‍ വീണ്ടും എത്തുന്നുണ്ട്. വരാദ് പാണ്ഡെയാണ് ഇതില്‍ പ്രധാനി. മുന്‍ കേന്ദ്ര മന്ത്രി ജയറാം രമേശിന്റെ സ്‌പേഷ്യല്‍ അഡൈ്വസറാണ് പാണ്ഡെ. ഹാര്‍വാര്‍ഡ് യൂണിവേഴ്‌സിറ്റിയില്‍ നിന്നുള്ള ബിരുദദാരിയാണ് അദ്ദേഹം. പ്രധാനമന്ത്രിയുടെ ഗ്രാമീണ വികസന പദ്ധതികള്‍ തയ്യാറാക്കിയത് വരാദ് പാണ്ഡെയാണ്. നിര്‍മല്‍ ഭാരത് അഭിയാന്‍, യുപിഎ സര്‍ക്കാരിന്റെ കീഴില്‍ ആധാര്‍ ജി2പി പേയ്‌മെന്റുമായി ബന്ധിപ്പിക്കുന്ന പദ്ധതികളും വരാദ് പാണ്ഡെയാണ് അവതരിപ്പിച്ചത്.

യുപിയില്‍ കത്തിക്കയറും

യുപിയില്‍ കത്തിക്കയറും

പ്രിയങ്ക ഒരുങ്ങി തന്നെയാണ് ഇറങ്ങിയിരിക്കുന്നത്. പ്രത്യക്ഷത്തില്‍ അവര്‍ നിശബ്ദയാണെന്ന് തോന്നുമെങ്കിലും പ്രാദേശിക തലം മുതല്‍ ശക്തമായ പ്രവര്‍ത്തനത്തിലാണ് അവര്‍. വരാദ് പാണ്ഡെ ഇന്ത്യയുടെ കാലാവസ്ഥ വ്യതിയാന ചര്‍ച്ചകളുടെ ഭാഗമായിരുന്നു. രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്ന് വിട്ടുനില്‍ക്കുകയായിരുന്ന പാണ്ഡെ പ്രിയങ്കയുടെ ക്ഷണത്തെ തുടര്‍ന്നാണ് തിരികെയെത്തിയത്. ധീരജ് ശ്രീവാസ്തവയാണ് പ്രിയങ്കയുടെ ഉപദേഷ്ടാവില്‍ ഒരാള്‍. റായ്ബറേലിയില്‍ സോണിയാ ഗാന്ധിക്കായി കാര്യങ്ങള്‍ നിയന്ത്രിക്കുന്നത് നീരജാണ്. ഇവരുടെ കീഴില്‍ പ്രിയങ്ക കത്തികയറുമെന്ന് ഉറപ്പാണ്.

ജെയ്‌ഷെയുടെ ഒരു കേന്ദ്രം പോലുമില്ല... നിരോധിത സംഘടനകള്‍ക്കെതിരെ നടപടിയെടുത്തെന്ന് പാകിസ്താന്‍ജെയ്‌ഷെയുടെ ഒരു കേന്ദ്രം പോലുമില്ല... നിരോധിത സംഘടനകള്‍ക്കെതിരെ നടപടിയെടുത്തെന്ന് പാകിസ്താന്‍

English summary
ex modi and nitish campaign head join team priyanka
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X