കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സർക്കാർ ബംഗ്ലാവ് ഉടൻ ഒഴിയണം: മുൻ എംപിമാർക്ക് കേന്ദ്രനിർദേശം, ഏഴ് ദിവസത്തെ സമയം മാത്രം

Google Oneindia Malayalam News

ദില്ലി: മുൻ രാജ്യസഭാ എംപിമാർക്ക് സർക്കാർ ബംഗ്ലാവ് ഒഴിയാനുള്ള നിർദേശവുമായി കേന്ദ്രസർക്കാർ. പ്രധാനമായും ല്യൂട്ടെൺസ് സോണിലെ ബംഗ്ലാവുകൾ ഒഴിയാനാണ് കേന്ദ്രം നിർദേശിച്ചിട്ടുള്ളത്. പദവി നഷ്ടമായിട്ടും അധികകാലം താമസിക്കുന്നവർക്കെതിരെ നടപടി സ്വീകരിക്കുന്നതിന്റെ ഭാഗമാണ് ഇതെന്നാണ് സൂചന. സർക്കാർ ബംഗ്ലാവുകൾ ഒഴിയാൻ ഏഴ് ദിവസത്തെ സമയമാണ് കേന്ദ്രസർക്കാർ അനുവദിച്ചിട്ടുള്ളത്. എന്നാൽ മൂന്ന് ദിവസത്തിനകം വൈദ്യുതിയും വെള്ളവും വിഛേദിക്കുമെന്നും ഹൌസിംഗ് കമ്മറ്റി ചെയർമാൻ സി ആർ പാട്ടീൽ തിങ്കളാഴ്ച വ്യക്കമാക്കി.

പുത്തുമലയിൽ നിന്ന് ഒരു സ്ത്രീയുടെ മൃതദേഹം കണ്ടെത്തി, ആകെ 12 പേർ, ഇനി കണ്ടെത്തേണ്ടത് 5 പേരെപുത്തുമലയിൽ നിന്ന് ഒരു സ്ത്രീയുടെ മൃതദേഹം കണ്ടെത്തി, ആകെ 12 പേർ, ഇനി കണ്ടെത്തേണ്ടത് 5 പേരെ

ഇതുവരെ 200 ത്തോളം മുൻ എംപിമാരാണ് ദില്ലി ല്യൂട്ടണിലെ സർക്കാർ ബംഗ്ലാവ് ഒഴിയാത്തതായി ഉള്ളത്. 16ാമത് ലോക്സഭ പിരിച്ചുവിട്ട് രണ്ട് മാസത്തിന് ശേഷവും ബംഗ്ലാവ് ഒഴിയാത്തവർക്കാണ് നിർദേശം ബാധകമാകുകെന്ന് വാർത്താ ഏജൻസി പിടിഐ റിപ്പോർട്ട് ചെയ്തിരുന്നു. പാർലമെന്റിന്റെ പുതിയ സെഷൻ ആരംഭിച്ചതോടെ താമസസൌകര്യം കണ്ടെത്തുന്നതിൽ വെല്ലുവിളികളുണ്ടെന്ന് വ്യക്തമാക്കിയിരുന്നു.

parliament2-1563

ഈ പ്രശ്നം പരിഹരിക്കുന്നതിന് വേണ്ടിയാണ് കേന്ദ്രം ഇത്തരമൊരു നീക്കത്തിന് മുതിർന്നത്. വിവിധ മണ്ഡലങ്ങളിൽ നിന്നെത്തിയ എംപിമാരുടെ താമസകാര്യങ്ങളിൽ ശ്രദ്ധ ചെലുത്തുന്നതായും പ്രധാനമന്ത്രിയുടെ ഓഫീസ് ട്വീറ്റിൽ വ്യക്തമാക്കി. നിലവിൽ പലയിടങ്ങളിലും മെച്ചപ്പെട്ട സൌകര്യങ്ങളില്ലെന്നും ഇത് പരിഷ്കരിക്കാൻ നിർദേശിച്ചിട്ടുണ്ടെന്നും ട്വീറ്റിൽ പറയുന്നു. ലോക്സഭ പിരിച്ചുവിട്ട് ഒരു മാസത്തിനകം ഓദ്യോഗിക ബംഗ്ലാവുകൾ ഒഴിയണമെന്നാണ് ചട്ടം. മെയ് 25ന് ലോക്സഭ പിരിച്ചുവിട്ടതോടെ ജൂൺ 25ന് തന്നെ എംപിമാർ ബംഗ്ലാവ് ഒഴിഞ്ഞു കൊടുക്കേണ്ടതാണ്.

English summary
EX MPs asked to vacate Government beglaws within7 days
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X