സര്‍ജിക്കല്‍ സ്ട്രൈക്കില്‍ മോദിയെ അഭിനന്ദിച്ച് 'പാക്' ഗായകന് അദ്നാന് സാമി
മുംബൈ:ഇന്ത്യക്കാരുടെ പ്രിയപ്പെട്ട ഗായകനാണ് അദ്നാന് സാമി. അടുത്തിടെവരെ അദ്ദേഹം ഒരു പാകിസ്താന് പൗരനായിരുന്നു. എന്നാല്‍ ഈ വര്‍ഷം തുടക്കം മുതല്‍ അദ്ദേഹം ഇന്ത്യക്കാരനാണ്.
Big Congratulations to @PMOIndia & our brave Armed forces for a brilliant, successful & mature strategic strike against #terrorism ! #Salute
— Adnan Sami (@AdnanSamiLive) September 29, 2016
ഉറി ഭീകരാക്രമണത്തിന് തിരിച്ചടി കൊടുത്ത ഇന്ത്യയെ അഭിനന്ദിച്ചുകൊണ്ട് സെപ്തംബര്‍ 30 ന് രാവിലെയാണ് അദ്നാന് സാമിയുടെ ട്വീറ്റ് വന്നത്. തീവ്രവാദത്തിനെതിരെ തന്ത്രപരമായ ആക്രമണം നടത്തിയതിന് പ്രധാനമന്ത്രിയ്ക്കും ഇന്ത്യന്‍ സേനയ്ക്കും വലിയ അഭിനന്ദനങ്ങള്‍ എന്നായിരുന്നു സാമി കുറിച്ചിട്ടത്.

സാമിയുടെ ട്വീറ്റ് ഉടന്‍ തന്നെ വലിയ വിവാദത്തിനാണ് തിരികൊളുത്തിയത്. എന്തൊക്കെ പറഞ്ഞാലും അദ്ദേഹം ഒരു പാകിസ്താനി പൗരന് ആയിരുന്നില്ലെ. ട്വിറ്ററിലെ പാക് അനുഭാവികള്‍ സാമിയുടെ ട്വിറ്ററില്‍ വെട്ടുകിളികളെ പോലെ പറന്നിറങ്ങി. പിന്നെ തെറിവിളിയും ഉപദേശവും ഒക്കെ ആയിരുന്നു.
Pakistanis r outraged by my earlier tweet. Their outburst clearly means they see Terrorist & Pakistan as the same! #selfgoal #stopterrorism
— Adnan Sami (@AdnanSamiLive) September 30, 2016
എന്നാല്‍ ഇതുകൊണ്ടൊന്നും സാമി കുലിങ്ങിയില്ല. അല്പ നേരത്തിനകം അടുത്ത ട്വീറ്റും വന്നു- പാകിസ്താനികള്‍ തന്റെ ട്വീറ്റില്‍ പൊങ്കാലയിട്ടു, അത് വ്യക്തമാക്കുന്നത് തീവ്രവാദികളും പാകിസ്താനികളും ഒന്ന് തന്നെയാണെന്നാണ്. ഒടുവില്‍ പുറത്ത് വന്ന ട്വീറ്റിന് താഴേയും പൊങ്കാലക്ക് ഒരു കുറവും ഇല്ല.

ഇന്ത്യന്‍ സംഗീതത്തോട് അപാര പ്രണയമുള്ള ആളാണ് അദ്നാന് സാമി. ലണ്ടനിലാണ് ജനിച്ചതെങ്കിലും പാകിസ്താനിയായിട്ടാണ് വളര്‍ന്നത്. തന്റെ പാകിസ്താനി പാസ്പോര്ട്ിന്റെ കാലാവധി തീര്‍ന്നപ്പോള്‍ അദ്ദേഹം ഇന്ത്യന്‍ പൗരത്വത്തിന് വേണ്ടി അപേക്ഷിച്ചിരുന്നു. 2015 മെയ് 16 ന് ആയിരുന്നു ഇത്. തുടര്‍ന്ന് 2016 ജനുവരി ഒന്നിന്, സാമിക്ക് ഇന്ത്യന്‍ പൗരത്വം അനുവദിച്ചു.
കൂടുതൽ വാർത്തകൾ:
ഇന്ത്യ കൊന്നൊടുക്കിയ പാക് ഭീകരരുടേതെന്ന പേരില്‍ ചിത്രങ്ങള്‍ പ്രചരിക്കുന്നു
വാജ്പേയ് ചെയ്യാന്‍ മടിച്ചു; പക്ഷേ മോദി മടിച്ചില്ല.... എന്താണത്?
ആറ്റംബോംബ് ഇടുകയാണെങ്കില്‍ പാകിസ്താന് ഇന്ത്യയില്‍ എവിടെയിടും? കൊച്ചിയിലും ഇടാം... അത്ര എളുപ്പമല്ല
-
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട്












Click it and Unblock the Notifications