കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സഹായം വാഗ്ദാനം ചെയ്തു, കാറിനുള്ളിലേക്ക് വലിച്ച് കയറ്റി, പെൺകുട്ടിയോട് മുൻ പോലീസുകാരന്റെ ക്രൂരത...

Google Oneindia Malayalam News

ഒഡീഷ: രാജ്യത്ത് സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ കുത്തനെ കൂടിയതായി നാഷണല്‍ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയുടെ റിപ്പോർട്ട് പുറത്ത് വന്നിരുന്നു. രിചിതരായ വ്യക്തികളില്‍ നിന്നാണ് സ്ത്രീകള്‍ കൂടുതലായും ലൈംഗിക പീഡനത്തിന് ഇരകളാകുന്നത്. 2017ലെ കുറ്റകൃത്യങ്ങളുടെ കണക്ക് പ്രകാരമായിരുന്നു കഴിഞ്ഞ മാസം ക്രൈം റെക്കോർഡ് ബ്യൂറോ റിപ്പോർട്ട് പുറത്ത് വിട്ടിരുന്നത്.

2016നെ അപേക്ഷിച്ച് കുറ്റകൃത്യങ്ങളുടെ എണ്ണം 30 ശതമാനം കൂടിയെന്നായിരുന്നു റിപ്പോർട്ട്. എന്നാൽ റിപ്പോർട്ടുകൾ പുറത്ത് വന്നിട്ടും രാജ്യത്ത് സ്ത്രീകൾക്ക് എതിരെയുള്ള അതിക്രമങ്ങൾക്ക് കുറവില്ലെന്നാണ് പുറത്ത് വരുന്ന വാർത്തകൾ സൂചിപ്പിക്കുന്നത്. ഒഡീഷയിൽ നിന്നാണ് പെൺകുട്ടിക്ക് നേരെയുള്ള ഞെട്ടിക്കുന്ന അതിക്രമത്തിന്റെ റിപ്പോർ‌ട്ടുകൾ പുറത്ത് വരുന്നത്.

മൂന്ന് പേർ ചേർന്ന് ബലാത്സംഗത്തിന് ഇരയാക്കി

മൂന്ന് പേർ ചേർന്ന് ബലാത്സംഗത്തിന് ഇരയാക്കി

മുൻ പോലീസുകാരനടക്കം മൂന്ന് പേർ ചേർന്ന് പെൺകുട്ടിയെ തട്ടിക്കൊണ്ട് പോയി കൂട്ട ബലാത്സംഗത്തിന് ഇരയാക്കിയെന്ന വാർത്തയാണ് പുറത്ത് വരുന്നത്. വീട്ടിലേക്ക് പോകാനായി ബസ് കാത്ത് നില്‍ക്കവെ പോലീസുകാരനാണ്, സഹായിക്കാമെന്ന് സ്വയം പരിചയപ്പെടുത്തി പ്രതിയും സംഘവും തട്ടിക്കൊണ്ടു പോയി പീഡ‍ിപ്പിച്ചതെന്ന് പെണ്‍കുട്ടി കുംഭാരപാട പോലീസില്‍ നല്‍കിയ പരാതിയിൽ പറയുന്നു.

സഹായം വാഗ്ദാനം ചെയ്തു

സഹായം വാഗ്ദാനം ചെയ്തു

ഭുവനേശ്വറിൽ താമസിക്കുന്ന പെൺകുട്ടിക്ക് നേരെയാണ് അതിക്രമം. ഭുവനേശ്വറില്‍ നിന്നും സ്വന്തം ഗ്രാമത്തിലേക്ക് പോകാനായി നിമപാര ടെര്‍മിനലില്‍ ബസ് കാത്തു നില്‍ക്കുകയായിരുന്ന പെൺകുട്ടിക്ക് സഹായം വാഗ്ദാനം ചെയ്തത്. എന്നാൽ പെൺകുട്ടി സഹായം നിഷേധിക്കുകയായിരുന്നു. ഇതോടെ അയാളും കാറിലുണ്ടായിരുന്ന മൂന്ന് പേരും ബലമായി പിടിച്ച് കാറിനുള്ളിലാക്കി.

കൂട്ട ബലാത്സംഗത്തിനിരയാക്കി

കൂട്ട ബലാത്സംഗത്തിനിരയാക്കി

പെൺകുട്ടിയെ എത്തിച്ചത് പുരിയിലുള്ള സര്‍ക്കാര്‍ ക്വാര്‍ട്ടേഴ്സിലേക്കാണ്. ക്വാര്‍ട്ടേഴ്സിലെ മുറിക്കുള്ളില്‍ പൂട്ടിയിട്ട് രണ്ട് പേര്‍ പുറത്ത് കാവല്‍ നിന്നു. രണ്ട് പേര്‍ കൂട്ട ബലാത്സംഗം ചെയ്തുവെന്ന് പെൺകുട്ടി പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു. മുന്‍ പോലീസുകാരനടക്കം കൂടെയുണ്ടായിരുന്ന നാല് പേരും തന്നെ ബലാത്സംഗം ചെയ്തെന്ന് പെൺകുട്ടി പോലീസിന് നൽകിയ മൊഴിയിൽ വ്യക്തമാക്കുന്നു.

മുൻ പോലീസ് ഉദ്യോഗസ്ഥൻ

മുൻ പോലീസ് ഉദ്യോഗസ്ഥൻ

എന്നാൽ പിന്നീട് അതിവിദഗ്ധനമായി പെൺകുട്ടി സംഘത്തിന്റെ കയ്യിൽ നിന്ന് രക്ഷപ്പെടുകയായിരുന്നു. ഇവര്‍ മുറിയില്‍ കിടന്ന് ഉറങ്ങിയപ്പോള്‍ പൊലീസുകാരന്റെ പേഴ്സ് കൈക്കലാക്കി. ജനാലയിലൂടെ ഒരാളെ വിളിച്ച് വരുത്തി അവിടെ നിന്ന് രക്ഷപ്പെടുകയായിരുന്നുവെന്ന് പെൺകുട്ടി പറയുന്നു. തുടർന്ന് പേഴ്സിലുള്ള ഐഡന്‍റിറ്റി കാര്‍ഡില്‍ നിന്നാണ് പ്രധാന പ്രതിയെ പോലീസ് തിരിച്ചറിഞ്ഞത്. മുന്‍ പോലീസ് കോണ്‍സ്റ്റബിള്‍ ജിതേന്ദ്ര സീതിയുടെ ഫോട്ടോയായിരുന്നു പേഴ്സിലുണ്ടായിരുന്നത്.

പ്രതിയെ അറസ്റ്റ് ചെയ്തു

പ്രതിയെ അറസ്റ്റ് ചെയ്തു

സര്‍ക്കാര്‍ ക്വാര്‍ട്ടേഴ്സില്‍ നിന്നും രക്ഷപ്പെട്ടോടിയ പെണ്‍കുട്ടി നേരെ പോലീസ് സ്റ്റേഷനിലെത്തി പരാതി നൽകുകയായിരുന്നു. പരാതിയില്‍ പൊലീസ് കോണ്‍സ്റ്റബിളായിരുന്ന ജിതേന്ദ്ര സേതിയെ അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. കൂട്ടു പ്രതികള്‍ക്കായി അന്വേഷണം ഊർ‌ജ്ജിതമാക്കിയിട്ടുണ്ടെന്ന് പോലീസ് വ്യക്തമാക്കി. മറ്റ് പ്രതികളെ ഉടൻ പിടികൂടുമെന്നും പോലീസ് പറയുന്നു.

English summary
Ex-police man and others gangrape woman in government quarter in Puri
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X