കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുൻ രാഷ്ട്രപതി പ്രണബ് മുഖർജി ഭാരത് രത്ന പുരസ്കാരം ഏറ്റുവാങ്ങി

Google Oneindia Malayalam News

ദില്ലി: മുൻ രാഷ്ട്രപതി പ്രണബ് മുഖർജിക്ക് ഭാരത് രത്ന പുരസ്കാരം സമ്മാനിച്ചു. രാഷ്ട്രപതി ഭവനിൽവെച്ച് നടന്ന ചടങ്ങിൽ രാഷ്ട്രപതി രാംനാഥ് കോവിന്ദാണ് പുരസ്കാരം സമ്മാനിച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദി, ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു, ധനമന്ത്രി നിർമല സീതാരാമൻ പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു. രാജ്യത്തെ പരമോന്നത സിവിലിയൻ ബഹുമതിയാണ് ഭാരത് രത്ന.

 ആശങ്കയോടെ കേരളം; 11 ജില്ലകളിൽ പ്രളയ മുന്നറിയിപ്പ്, ചാലിയാർ പുഴ ഗതിമാറിയൊഴുകുന്നു ആശങ്കയോടെ കേരളം; 11 ജില്ലകളിൽ പ്രളയ മുന്നറിയിപ്പ്, ചാലിയാർ പുഴ ഗതിമാറിയൊഴുകുന്നു

ദേശീയ രാഷ്ട്രീയത്തിലും പാർലമെന്ററി ജീവിതത്തിലും രാജ്യത്തിന് നൽകിയ സംഭാവനകൾ പരിഗണിച്ചാണ് അദ്ദേഹത്തിന് ഭാരത് രത്ന സമ്മാനിച്ചത്. 2012 മുതൽ 2017 വരെ ഇന്ത്യൻ രാഷ്ട്രപതിയായി അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. നമ്മുടെ കാലത്തെ ഏറ്റവും മികച്ച രാഷ്ട്രതന്ത്രജ്ഞനാണ് അദ്ദേഹം എന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി വിശേഷിപ്പിച്ചത്.

president

പ്രണബ് മുഖർജിയെ കൂടാതെ സംഗീതജ്ഞൻ ഭൂപൻ ഹസാരിക, ജനസംഘത്തിന്റെ സ്ഥാപക നേതാക്കളിലൊരാളായ നാനാജി ദേശ്മുഖ് എന്നിവർക്ക് മരണാനന്തര ബഹുമതിയായും ഭാരത് രത്ന പുരസ്കാരം സമ്മാനിച്ചു. ഭാരത് രത്ന പുരസ്കാരം സമ്മാനിച്ച രാഷ്ട്രപതിയോടും ജനങ്ങളോടും നന്ദി അറിയിക്കുന്നു. പുരസ്കാരം രാജ്യത്തെ ജനങ്ങൾക്ക് സമർപ്പിക്കുന്നുവെന്നും പ്രണബ് മുഖർജി ട്വീറ്റ് ചെയ്തു.

English summary
Ex president Pranab Mukharjee recieved Bharat Ratna
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X