കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആർഎസ്എസ് സ്ഥാപകൻ വീര പുത്രനെന്ന് മുൻ രാഷ്ട്രപതി; പ്രണബ് മുഖർജി ആർഎസ്എസ് ആസ്ഥാനത്തെത്തി

  • By Desk
Google Oneindia Malayalam News

നാഗ്പൂർ: മുൻ രാഷ്ട്രപതിയും കോൺഗ്രസ് പ്രവർത്തകനുമായിരുന്ന പ്രണബ് മുഖർജി ആർഎസ്എസ് ആസ്ഥാനമായ നാഗ്പൂരിലെത്തി. ആർഎസ്എസ് തലവൻ മോഹൻ ഭഗവത് അദ്ദേഹത്തെ സ്വീകരിച്ചു. ആര്‍എസ്എസ് സ്ഥാപകന്‍ കേശവ ബലിറാം ഹെഡ്‌ഗേവാറിന്റെ സ്മാരകം സന്ദർശിച്ച് പുഷ്പാർച്ചന നടത്തി.

ആർഎസ്എസ് സ്ഥപകൻ ഖേശവ ബലിറാം ഹെഡ്ഗേവാൾ രാജ്യത്തിന്റെ വീരപുത്രനാണെന്നാണ് പ്രണബ് മുഖർജി വിശേഷിപ്പിച്ചത്. സ്മാരകം സന്ദർശിച്ച ശേഷം സന്ദർശന ഡയറിയിലാണ് അദ്ദേഹം ആർഎസ്എസ് സ്ഥാപതനെ പ്രകീർത്തിച്ചത്. നാഗ്പുരില്‍ ആര്‍എസ്എസ് സമ്മേളനത്തില്‍ മുഖ്യാതിഥിയായി പങ്കെടുക്കാന്‍ എത്തിയതായിരുന്നു മുന്‍രാഷ്ട്രപതി.

പ്രതിഷേധം

പ്രതിഷേധം

ആർഎസ്എസ് ആസ്ഥാനത്ത് പ്രണബ് മുഖർജി സന്ദർശനം നടത്തുന്നുവെന്ന വാർത്ത വന്നതു മുതൽ കോൺഗ്രസ് ഞെട്ടിയിരുന്നു. കോണ്‍ഗ്രസ് നേതാവായിരിക്കെ ആര്‍എസ്എസിനോടു വിമര്‍ശനപരമായ നിലപാടു സ്വീകരിച്ചിരുന്ന പ്രണബ് ആദ്യമായാണ് ആര്‍എസ്എസ് ചടങ്ങില്‍ പങ്കെടുക്കുന്നത്. ആർഎസ്എസ് ക്ഷണം സ്വീകരിച്ചതിനെതിരെ കോൺഗ്രസ് നേതാക്കൾ രംഗത്ത് എത്തിയിരുന്നു.

പറയാനുള്ളത് അവിടെ പറയും

പറയാനുള്ളത് അവിടെ പറയും

ആര്‍എസ്എസ് പരിശീലന പരിപാടിയില്‍ പങ്കെടുക്കുന്നത് സംബന്ധിച്ച വിവാദങ്ങള്‍ക്ക് നാഗ്പൂരില്‍ മറുപടി പറയാമെന്ന പ്രതികരണമായിരുന്നു വിവാദങ്ങൾക്കിടയിൽ മുതിർന്ന കോൺഗ്രസ് നേതാവ് കൂടിയായ പ്രണബ് മുഖർജി പറഞ്ഞത്. ആര്‍.എസ്.എസ് പ്രവര്‍ത്തകരെ മുഴുവന്‍ സമയ പ്രചാരകരാക്കി ഉയര്‍ത്തുന്ന പരിശീലന പരിപാടിയിലാണ് മുന്‍ രാഷ്ട്രപതി സംസാരിക്കുന്നത്.

ഇതിൽ രാഷ്ട്രീയമില്ല

ഇതിൽ രാഷ്ട്രീയമില്ല

45 വയസിന് താഴെയുള്ള എണ്ണൂറോളം ആര്‍എസ്എസ് പ്രവര്‍ത്തകര്‍ പരിപാടിയില്‍ പങ്കെടുക്കുമെന്നായിരുന്നു നേരത്തെ വന്ന റിപ്പോർട്ടുകൾ. രാഷ്ട്രപതിയായതിന് ശേഷം ഒരു രാഷ്ട്രിയകക്ഷിയോടും ആഭിമുഖ്യം ഇല്ലാത്തതിനാല്‍ വിഷയത്തിന് രാഷ്ട്രിയ മാനം നൽകേണ്ടതില്ലെന്നാണ് മുൻ രാഷ്ട്രപതിയുടെ നിലപാട്.

ആർഎസ്എസ് നിരോധിച്ചിട്ടില്ല

രാഷ്ട്രപതിയാകുന്നതിന് മുന്‍പ് കോണ്‍ഗ്രസിന്റെ ശക്തനായ വക്താവും ഇന്ദിരയുടെയും സോണിയയുടെയും വിശ്വസ്തനുമായിരുന്നു പ്രണഭ് മുഖർജി. കോണ്‍ഗ്രസ് ഉന്നതനേതാക്കള്‍ പ്രണബ് മുഖര്‍ജിയോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ അദ്ദേഹം തീരുമാനത്തിൽ നിന്ന് പിന്മാറിയിട്ടില്ല. ആര്‍എസ്എസ് നിരോധിത സംഘടയല്ലെന്നായിരുന്നു പ്രണബിന്റെ നിലപാട്.

സജീവ കോൺഗ്രസ് പ്രവർത്തകൻ

ആര്‍എസ്എസിന്റെ ക്ഷണം പ്രണബ് മുഖര്‍ജി സ്വീകരിച്ചതായി ആര്‍എസ്എസിന്റെ അഖില ഭാരതീയ പ്രചാര്‍ പ്രമുഖ് അരുണ്‍ കുമാര്‍ നേരത്തെ സ്ഥിരീകരിക്കുകയായിരുന്നു. അതിനു മുന്നേ ഒരു കോണ്ഡഗ്രസ് നേതാവ് പറഞ്ഞിരുന്നുവെങ്കിലും, അരുണ്‍ കുമാര്‍ സ്ഥിരീകരിച്ചതോടെ വിവാദം പൊട്ടിപ്പുറപ്പെടുകയായിരുന്നു. 1969 മുതല്‍ സജീവ കോണ്‍ഗ്രസ് പ്രവര്‍ത്തകനാണ് മുൻ രാഷ്ട്രപതി പ്രണബ് മുഖർജി.

English summary
Former president Pranab Mukherjee, who is the chief guest at a function of the Rashtriya Swayamsewak Sangh (RSS), will address the valedictory function of Sangh Shiksha Varg today.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X