Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇന്ദ്രാണി മുഖര്‍ജി കൊന്ന ഷീന സഹോദരിയല്ല, സ്വന്തം മകള്‍... വന്‍ ട്വിസ്റ്റ്!

മുംബൈ: സ്റ്റാര്‍ ഇന്ത്യ മുന്‍ സി ഇ ഒ പീറ്റര്‍ മുഖര്‍ജിയുടെ ഭാര്യ ഇന്ദ്രാണി മുഖര്‍ജി കൊലപ്പെടുത്തിയത് സഹോദരിയെ അല്ല മകളെയാണ് എന്ന് റിപ്പോര്‍ട്ടുകള്‍. കൊല്ലപ്പെട്ട ഷീന ബോറ ഇന്ദ്രാണിയുടെ സഹോദരിയല്ലെന്നും മകളാണ് എന്നും മുംബൈ പോലീസാണ് സ്ഥിരീകരിച്ചത്. നേരത്തെ, ഷീന ബൊറ ഇന്ദ്രാണി മുഖര്‍ജിയുടെ സഹോദരിയാണ് എന്ന തരത്തിലായിരുന്നു റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നത്.

കൊല്ലപ്പെട്ട ഷീന ബോറ സഹോദരിയാണ് എന്നാണ് ഇന്ദ്രാണി മുഖര്‍ജി പ്രചരിപ്പിച്ചിരുന്നത്. എന്നാല്‍ ഷീനയുടെ സഹോദരനായ മിഖായില്‍ ബോറ തന്നെയാണ് താനും ഷീനയും ഇന്ദ്രാണിയുടെ മക്കളാണ് എന്ന് അവകാശപ്പെട്ട് രംഗത്തെത്തിയിരിക്കുന്നത്. ഇന്ദ്രാണിയുടെ ആദ്യ വിവാഹത്തിലെ മക്കളാണ് ഷീനയും മിഖായിലും എന്ന് പോലീസ് പറയുന്നു. എന്നാല്‍ ആദ്യവിവാഹത്തില്‍ ഇന്ദ്രാണിക്ക് ഇങ്ങനെ രണ്ട് മക്കള്‍ ഉള്ള കാര്യം അറിയില്ലായിരുന്നു എന്നാണ് ഭര്‍ത്താവ് പീറ്റര്‍ മുഖര്‍ജി പറയുന്നത്.

former-star-tv-ceo-peter-mukherjee-s-wife-indrani

2012 ല്‍ ഷീന ബോറ കൊലക്കെസുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസമാണ് ഇന്ദ്രാണി മുഖര്‍ജിയെ പോലീസ് അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ ഇന്ദ്രാണി മുഖര്‍ജിയെ ആഗസ്ത് 31 വരെ അവരെ പോലീസ് കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്. ഇന്ദ്രാണിയുടെ ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തതോടെയാണ് കൊലപാതകക്കേസില്‍ ഇന്ദ്രാണിയുടെ പങ്ക് പുറത്തായത്. താനാണ് കൊലനടത്താന്‍ ഇന്ദ്രാണിയെ സഹായിച്ചതെന്ന് ഇയാള്‍ പോലീസിനോട് സമ്മതിക്കുകയായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+