കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒരാഴ്ച മുൻപ് മമതയെ വിട്ട് ബിജെപിയിൽ എത്തി, ഇപ്പോൾ ബിജെപിക്ക് വേണ്ട, ബംഗാളിൽ മുസ്ലീം എംഎൽഎ രാജിക്ക്!

Google Oneindia Malayalam News

കൊല്‍ക്കത്ത: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പശ്ചിമ ബംഗാളില്‍ ബിജെപി നേട്ടമുണ്ടാക്കിയതോടെ തൃണമൂല്‍ കോണ്‍ഗ്രസ് വിടുകയാണ് എംഎല്‍എമാര്‍ അടക്കമുളളവര്‍. ഇതുവരെ മൂന്ന് എംഎല്‍എമാരും നിരവധി നേതാക്കളുമാണ് തൃണമൂല്‍ ബന്ധം ഉപേക്ഷിച്ച് ബിജെപിയില്‍ ചേര്‍ന്നത്. അന്‍പതോളം തൃണമൂല്‍ കൗണ്‍സിലര്‍മാര്‍ ഉള്‍പ്പെടെ അക്കൂട്ടത്തിലുണ്ട്. നേരത്തെ തൃണമൂല്‍ വിട്ട മുകുള്‍ റോയിയാണ് ബിജെപിയിലേക്ക് ആളെ ചേര്‍ക്കാനുളള നീക്കങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്.

എന്നാല്‍ ഒരാഴ്ച മുന്‍പ് തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്നും ബിജെപിയില്‍ എത്തിയ മുസ്ലീം എംഎല്‍എ രാജിക്ക് ഒരുങ്ങുന്നതായണ് റിപ്പോര്‍ട്ടുകള്‍. ദക്ഷിണ ബംഗാളിലെ ബിര്‍ഭും ജില്ലയില്‍ നിന്നുളള എംഎല്‍എയായ മുനീറുള്‍ ഇസ്ലാം ആണ് ബിജെപിയില്‍ ചേര്‍ന്നതിന് പിന്നാലെ രാജിക്ക് ഒരുങ്ങുന്നത്.

bjp

മുനീറുളിനെ പാര്‍ട്ടിയില്‍ എടുത്തതില്‍ ബിജെപിക്കുളളില്‍ തന്നെ എതിര്‍പ്പുകള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് അദ്ദേഹം രാജി സന്നദ്ധത പ്രകടിപ്പിച്ചിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. തൃണമൂലിനെ ഇല്ലാതാക്കി ബംഗാളില്‍ സര്‍ക്കാരുണ്ടാക്കുക എന്ന ലക്ഷ്യത്തോടെ നീങ്ങുന്ന ബിജെപിയുടെ ഇമേജിന് മുനീറുളിന്റെ വരവ് കോട്ടം തട്ടിക്കും എന്നാണ് പാര്‍ട്ടി ബംഗാള്‍ ഘടകത്തിലെ ഒരു വിഭാഗം അഭിപ്രായപ്പെടുന്നത്.

രാഷ്ട്രീയ എതിരാളികള്‍ക്കെതിരായ നിരവധി അക്രമ സംഭവങ്ങളിലൂടെ കുപ്രസിദ്ധനാണ് മുനീറുള്‍ ഇസ്ലാം. അങ്ങനെയുളള എംഎല്‍എയെ ബിജെപിയില്‍ എടുത്തത് ശരിയായില്ല എന്നാണ് അഭിപ്രായം ഉയരുന്നത്. മാത്രമല്ല മുനീറുളിനെ പാര്‍ട്ടിയില്‍ ചേര്‍ത്തതിന് എതിരെ ബിജെപി പ്രവര്‍ത്തകര്‍ പ്രതിഷേധ റാലി നടത്തിയിരുന്നു. എന്നാല്‍ ബിജെപിക്കുളളില്‍ മുനീറുളിന് മുകുള്‍ റോയിയുടെ പിന്തുണയുണ്ട്. ന്യൂനപക്ഷങ്ങള്‍ ബിജെപിയിലേക്ക് വരാന്‍ താല്‍പര്യം കാണിക്കുകയാണ് എന്ന് മുകുള്‍ റോയി പറയുന്നു. മുനീറുളിന്റെ കാര്യത്തില്‍ പാര്‍ട്ടി നേതൃത്വം തീരുമാനമെടുക്കും എന്നും മുകുള്‍ റോയി വ്യക്തമാക്കി.

English summary
Ex Trinamool Congress MLA who joined BJP last week likely to resign
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X