• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ഇന്ത്യ-ചൈന സംഘർഷം; ഇന്ത്യ കടുത്ത തിരുമാനത്തിലേക്ക്, ചൈനീസ് ഉത്പന്നങ്ങളുടെ വിവരങ്ങൾ തേടി സർക്കാർ

 • By Desk

അതിർത്തി തർക്കത്തിൽ ചൈനയ്ക്കെതിരെ കടുത്ത തിരുമാനത്തിലേക്ക് നീങ്ങാനൊരുങ്ങി ഇന്ത്യ. ചൈനയിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന മരുന്ന് നിർമ്മാണത്തിനുള്ള അസംസ്കൃത വസ്തുക്കൾ ഒഴികെയുള്ളവയ്ക്ക് ഇറക്കുമതി തീരുവ ഉയർത്താനുള്ള സാധ്യതയാണ് കേന്ദ്രം പരിശോധിക്കുന്നത്. ഇറക്കുമതി ചെയ്യുന്ന വസ്തുക്കൾ സംബന്ധിച്ചുള്ള വിശദാംശങ്ങൾ ലഭ്യമാക്കാൻ വ്യവസായ-വാണിജ്യ സ്ഥാപനങ്ങൾക്ക് സർക്കാർ നിർദ്ദേശം നൽകിയിട്ടുണ്ട്.

ഇലക്ട്രിക്കൽ മെഷിനറികളും ഉപകരണങ്ങളുമാണ് ചൈനയിൽ നിന്ന് ഇന്ത്യ ഏറ്റവും കൂടുതൽ ഇറക്കുമതി ചെയ്യുന്നത്. 19.1 ബില്യൺ ഡോളറിന്റെ വസ്തുക്കളാണ് ഇന്ത്യ ഇറക്കുമെതി ചെയ്യുന്നത്. കൂടാതെ ആണവ റിയാക്ടറുകൾ,ബോയിലറുകൾ, യന്ത്രങ്ങൾ, ജൈവ രാസവസ്തുക്കൾ ,പ്ലാസ്റ്റിക്, രാസവളങ്ങൾ തുടങ്ങിയവാണ് ഇറക്കുമതി ചെയ്യുന്ന മറ്റ് വസ്തുക്കൾ.

ഇറക്കുമതി തീരുവ ഉയർത്തിയാൽ ഇത്തരം വസ്തുക്കൾ രാജ്യത്ത് എത്രമാത്രം ഉത്പാദിപ്പിക്കാൻ സാധിക്കും അല്ലേങ്കിൽ ഇവ മറ്റ് സ്ഥലങ്ങളിൽ നിന്നും എത്തിക്കാൻ സാധിക്കുമോയെന്നതാണ് കേന്ദ്രസർക്കാർ പ്രധാനമായും ആരാഞ്ഞതെന്ന് ഈ രംഗത്തുള്ളവർ പറഞ്ഞു. അതേസമയം മരുന്ന് നിർമ്മാണത്തിനുള്ള അസംസ്കൃത വസ്തുക്കൾ സംബന്ധിച്ചുള്ള ചോദ്യങ്ങൾ ഉന്നയിച്ചിരുന്നില്ലെന്നും ഇവർ പറയുന്നു. 2020 ൽ ഇതുവരെ 166.2 ബില്യൺ ഡോളറിന്റെ മരുന്ന് അസംസ്കൃത വസ്തുക്കളാണ് ചൈനയിൽ നിന്നും ഇന്ത്യ ഇറക്കുമതി ചെയ്തത്. എന്നാൽ 12 ശതമാനം വളർച്ച രേഖപ്പെടുത്തിയ ചുരുക്കം ചില ഇനങ്ങളിൽ ഒന്നായിരുന്നു ഇത്. ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ മരുന്ന് വ്യവസായം നടക്കുന്ന രാജ്യമാണ് ഇന്ത്യയെങ്കിലും മരുന്നുകളുടെ അസംസ്കൃത വസ്തുക്കളുടെ ഇറക്കുമതിയ്ക്കായി ചൈനയെ ഇന്ത്യ അമിതമായി ആശ്രയിക്കുന്നുണ്ട്.

cmsvideo
  അതിര്‍ത്തിയില്‍ ചൈനയുടെ ക്രൂര നീക്കങ്ങള്‍ തുടരുന്നു | Oneindia Malayalam

  സമ്പദ് വ്യവസ്ഥ തകർന്നിരിക്കുന്ന ഈ വേളയിൽ ഇറക്കുമതി തീരുവ ഉയർത്തുന്നത് പ്രാദേശിക വ്യവസായങ്ങൾ ഉൾപ്പെടെയുള്ളവയെ പ്രതികൂലമായി ബാധിക്കുമെന്ന വിദഗ്ദർ മുന്നറിയിപ്പ് നൽകുന്നുണ്ട്. അതേസമയം ചൈനയെ ആശ്രയിക്കുന്നത് പരമാവധി കുറച്ച് ആആഭ്യന്തര ഉത്പാദനം പ്രോത്സാഹിപ്പിക്കണമെന്ന നിർദ്ദേശവും ചിലർ ഉയർത്തുന്നുണ്ട്.

  ഇറക്കുമതി തീരുവ ഒറ്റയടിക്ക് വർധിപ്പിക്കാതെ ഘട്ടം ഘട്ടമായി ഉയർത്തണമെന്ന നിർദ്ദേശവും ചിലർ മുന്നോട്ട് വെയ്ക്കുന്നുണ്ട്. പടിപടിയായി ഉയർത്തുന്നതിലൂടെ സ്വയം പര്യാപ്തരാവാനും ഇറക്കുമതിയെ കൂടുതലായി ആശ്രയിക്കാതിരിക്കാനും സഹായിക്കും. തുടക്കത്തിൽ ബുദ്ധിമുട്ടുകൾ നേരിടേണ്ടി വരുമെങ്കിലും പിന്നീട് കാര്യങ്ങൾ അനുകൂലമാകും, വിദഗ്ദർ ചൂണ്ടിക്കാട്ടുന്നു. അതേസമയം ചൈനയ്ക്കൊപ്പം തന്നെ മലേഷ്യ, തായ്വാൻ, സിംഗപൂർ, ഇന്തോനേഷ്യ എന്നിവിടങ്ങളിൽ നിന്നുള്ള ഇറക്കുമതി സംബന്ധിച്ച വിവരങ്ങളും കേന്ദ്രസർക്കാർ തേടിയിട്ടുണ്ട്. ചൈനയ്ക്കെതിരെ എടുക്കുന്ന നടപടികൾ ഈ രാജ്യങ്ങളുമായുള്ള ബന്ധത്തെ ബാധിക്കാൻ സാധ്യത ഉണ്ടെന്ന നിഗമനത്തിലാണിത്.

  നമ്മുടെ സൈനികരെ കൊലപ്പെടുത്തി, സ്ഥലം കൈയ്യേറി... എന്നിട്ടും ചൈന മോദിയെ പുകഴ്ത്തുന്നു

  ബോളിവുഡിലെ മ്യൂസിക്ക് മാഫിയയെ വെളിപ്പെടുത്തി സോനു നിഗം... പിന്നില്‍ ടീ സീരിസ് ഭൂഷണ്‍ കുമാര്‍!!

  കയറിക്കളിച്ച് നേപ്പാൾ! കാലാപാനിയിൽ പട്ടാള ക്യാമ്പ്, ബീഹാറിലെ ഡാം അറ്റകുറ്റപ്പണി തടഞ്ഞു! പിന്നിൽ ചൈന!

  English summary
  except medicines india plans to hiking duties of Chinese products
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X