സ്മാർട്ഫോൺ നിങ്ങളുടെ ദാമ്പത്യം തകർക്കുമോ? പങ്കാളിയുമായി ഈ പ്രശ്നങ്ങളുണ്ടോ? എങ്കിൽ അറിയണം
ദമ്പതികൾക്കിടയിൽ ഏറ്റവും കൂടുതൽ പ്രശ്നമുണ്ടാക്കുന്ന ഒരു വില്ലനായി മാറിയിരിക്കുകയാണ് സ്മാർട്ഫോണുകൾ. സ്മാർട് ഫോണില്ലാതെ ജീവിതം മുന്നോട്ടുപോകുക എന്നത് അത്ര എളമുള്ള കാര്യവുമില്ല. ബെഡിൽ ഒരുമിച്ച് കിടക്കുമ്പോഴും പങ്കാളിയുടെ കയ്യിൽ ഫോൺ ഉണ്ടാവുന്നത് അത്ര രസമുള്ള കാര്യവുമല്ല.
ഇതൊക്കെ കൊണ്ട് തന്നെ ഇവർക്കിടയിൽ വഴക്ക് ഉണ്ടാവുകയും. പിന്നീടത് വിവാഹം ബന്ധം വേർപ്പെടുത്തുന്നതിലേക്ക് വരെ എത്തികയും ചെയ്യുന്നു. ഇത് നിസ്സാര കാര്യമല്ലെന്നു തന്നെയാണ് അടുത്തിടെ നടത്തിയ ഒരു പഠനം പറയുന്നത്. എന്താണ് പഠനം വെളിപ്പെടുത്തുന്നതെന്ന് വിശദമായി നോക്കാം..

ഇന്ത്യയില്‍ 88 ശതമാനം ആളുകളുടെ ദാമ്പത്യ ജീവിതത്തെ അമിത സ്മാര്‍ട്ട് ഫോണ്‍ ഉപയോഗം ബാധിക്കുന്നതായാണ് റിപ്പോര്‍ട്ട്. സ്മാര്‍ട്ട് ഫോണ്‍ നിര്‍മാതാക്കളായ വിവോ നടത്തിയ പഠനത്തിലാണ് ഇത് കണ്ടെത്തിയത്. 'സ്മാര്‍ട്ട്ഫോണുകളും മനുഷ്യബന്ധങ്ങളില്‍ അവ ചെലുത്തുന്ന സ്വാധീനവും' എന്ന വിഷയത്തില്‍ സൈബര്‍മീഡിയ റിസര്‍ച്ചുമായി ചേര്‍ന്ന് നടത്തിയ പഠനത്തില്‍ 67 ശതമാനം ആളുകളും തങ്ങളുടെ പങ്കാളിയോടൊത്ത് സമയം ചിലവഴിക്കുമ്പോഴും ഫോണ്‍ ഉപയോഗിക്കുന്നുണ്ട്.

പങ്കാളിയുമായി ചെലവഴിക്കുന്നതിനെക്കാള്‍ കൂടുതല്‍ സമയം അവര്‍ ഫോണിലാണ് ചെലവഴിക്കുന്നതായാണ് പറയുന്നത്.. പഠനത്തില്‍ പങ്കെടുത്തവരില്‍ ഭൂരിഭാഗം ആളുകള്‍ക്കും പങ്കാളിയോടൊപ്പം സമയം ചെലവഴിക്കാന്‍ ആഗ്രഹക്കുന്നു എങ്കിലും അതിന് സാധിക്കുന്നില്ല. 88 ശതമാനം പേര്‍ അമിത സ്മാര്‍ട്ട് ഫോണ്‍ ഉപയോഗം തങ്ങളുടെ ദാമ്പത്യ ബന്ധത്തെ സാരമായി ബാധിക്കുന്നുണ്ടെന്ന് തുറന്ന് സമ്മതിച്ചു.

വീട്ടുകാരുമായും കൂടുതൽ സമയം ചെലവിടാനും ഒരുമിച്ച് സംസാരിക്കാനും മൊബൈൽ ഫോണുകളുടെ ഉപയോഗം കുറയ്ക്കണമെന്ന് 90 ശതമാനം പേരും ആഗ്രഹിക്കുന്നുണ്ട്.പഠനമനുസരിച്ച് ഭാര്യയും ഭര്‍ത്താവും ഒരു ദിവസം ഫോണ്‍ ഉപയോഗിക്കുന്നത് ശരാശരി 4.7 മണിക്കൂറാണ്. സ്മാര്‍ട്ട്ഫോണില്‍ നോക്കിയിരിക്കുമ്പോൾ 70 ശതമാനം ആളുകളും തങ്ങളുടെ പങ്കാളി എന്തെങ്കിലും ചോദിക്കുമ്പോള്‍ പെട്ടെന്ന് ദേഷ്യപ്പെടുന്നെന്നും പഠനം വെളിപ്പെടുത്തുന്നു.

66 ശതമാനം ആളുകളും സ്മാര്‍ട്ട്ഫോണിന്റെ അമിത ഉപയോഗം പങ്കാളിയുമായുള്ള ബന്ധത്തെ ദുര്‍ബലം ആക്കുന്നതായാണ് റിപ്പോർട്ട്
ഡല്‍ഹി, മുംബൈ, കൊല്‍ക്കത്ത, ചെന്നൈ, ഹൈദരാബാദ്, ബാംഗ്ലൂര്‍, അഹമ്മദാബാദ്, പൂനെ എന്നിവിടങ്ങളിലെ 1000 ഉപഭോക്താക്കളില്‍ നടത്തിയ സര്‍വേയുടെ അടിസ്ഥാനത്തിലാണ് പഠനം.












Click it and Unblock the Notifications