നഗ്നചിത്രങ്ങള്‍ക്കുവേണ്ടി രാജ്യ രഹസ്യങ്ങള്‍ ചോര്‍ത്തി; വെളിപ്പെടുത്തി അറസ്റ്റിലായ രാജസ്ഥാന്‍ സ്വദേശി
ജയ്‌പൂര്‍: പാക്കിസ്ഥാന്‍ ചാരസംഘചനായായ ഐഎസ്‌ഐക്കുവേണ്ടി ഹണിട്രാപ്പില്‍ കുടുങ്ങി ചാരപ്രവര്‍ത്തി നടത്തിയ രാജസ്ഥാന്‍ സ്വദേശി സൈന്യത്തിന്റെ സുപ്രധാന വിവരങ്ങള്‍ കൈമറിയതായി മൊഴി നല്‍കി.
42 വയസുകാരനായ രാജസ്ഥാന്‍ സ്വദേശി സത്യനാരയണ്‍ പലിവാലിനെയാണ് ആണ് ചാരപ്രവര്‍ത്തിയ നടത്തിയതിന് അധികൃതര്‍ കഴിഞ്ഞ ആഴ്‌ച്ച അറസ്റ്റ് ചെയ്‌തത്. തുടര്‍ന്നുള്ള ചോദ്യം ചെയ്യലിലാണ് സൈന്യവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പാക്കസ്ഥാന്‍ ചാര സംഘടനക്കു കൈമാറിയതായി വെളിപ്പെടുത്തിയത്.
ഐഎസ്‌ഐയുടെ ഭാഗത്ത് നിന്ന് തന്നോട് സംസാരിച്ച സ്‌ത്രീ നഗ്ന ചിത്രങ്ങള്‍ അയച്ചു തരുന്നതിന് പകരമായി താന്‍ സൈന്യത്തിന്റെ അതിര്‍ത്തി മേഖലകളിലെ വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയതായി സത്യനാരയണ്‍ ചോദ്യം ചെയ്യലില്‍ വെളിപ്പെടുത്തി. സൈന്യത്തിപ്പറ്റിയുള്ള പ്രധാന വിവരങ്ങള്‍ ഇത്തരത്തില്‍ സത്യനാരയണ്‍ കൈമാറിയെന്നാണ് വിവരം.
ഫെയ്‌സ്‌ബുക്കില്‍ വ്യാജ അക്കൗണ്ട് വഴിയാണ് ഐഎസ്‌ഐയിലെ യുവതിയുമായി ബന്ധപ്പെട്ടിരുന്നതെന്നും, ഇതേ അക്കൗണ്ട് വഴി തന്നെയാണ് വിവരങ്ങള്‍ കൈമാറിയിരുന്നതെന്നും സത്യനാരായണ്‍ പരിവാള്‍ പറഞ്ഞു.ഐഎസ്‌ഐയുമായി ദീര്‍ഘ കാലമായി സത്യനാരായണ്‍ പലിവാള്‍ സോഷ്യല്‍ മീഡിയവഴി ബന്ധം പുലര്‍ത്തിയിരുന്നതായി ഇന്റലിജന്‍സ് അധികൃതര്‍ പറഞ്ഞു. അറസ്റ്റിലായ സത്യനായണിന്റെ മൊബൈലില്‍ നിന്നും നിരവധി സൈനിക സംബന്ധമായ രേഖകള്‍ കണ്ടെടുത്തതായും ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
അറസ്റ്റിലായ സത്യനാരായണ്‍ പലിവാളിനെ ജയ്‌പൂര്‍ ജയിലിലാണ് പാര്‍പ്പിച്ചിരിക്കുന്നത്. നിലവില്‍ ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ സത്യനാരയണിനെ ചോദ്യെ ചെയ്‌ത് വരികയാണ്. അതിനി ശേഷം സൈന്യവും സത്യനാരായണിനെ ചോദ്യം ചെയ്യും.