വിവാഹ വീടുകളിലെ മദ്യബോധവത്ക്കരണ സര്‍ക്കുലര്‍ പിന്‍വലിച്ചു; കാരണം കേട്ട് ചിരിക്കരുത്
വിവാഹ വീടുകളിലെ മദ്യബോധവത്ക്കണ സര്‍ക്കുലര്‍ പിന്‍വലിച്ചു. സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനങ്ങള്‍ ഉയര്‍ന്നതാണ് കാരണം.
തിരുവനന്തപുരം: മദ്യം ഏറ്റവും കൂടുതല്‍ ഉപയോഗിക്കപ്പെടുന്ന ആഘോങ്ങളില്‍ ഒന്നാണ് വിവാഹം. വിവാഹ ദിനങ്ങൡ മദ്യത്തിന്റെ ഉപഭോഗം നിയന്ത്രിക്കാനായിരുന്നു. വിവാഹ വീടുകളില്‍ എത്തി മദ്യ ബോധവത്ക്കരണം നടത്താമെന്ന് സംസ്ഥാന എക്സൈസ് വകുപ്പ് തീരുമാനിച്ചത്.
എക്സൈസ് കമ്മീഷണര്‍ ഋഷിരാജ് സിംഗാണ് ഇതു സംബന്ധിച്ച് സര്‍ക്കുലര്‍ ഇറക്കിയത്. സര്‍ക്കുലര്‍ ഇറക്കി രണ്ടു ദിവസങ്ങള്‍ക്കുള്ളില്‍ സര്‍ക്കുലര്‍ പിന്വലിക്കാനുണ്ടായയ കാരണം കേട്ടാല്‍ ആരും ഞെട്ടിപ്പോകും. സോഷ്യല്‍ മീഡിയയില്‍ വ്യാപകമായ പ്രതിഷേധമാണത്രെ സര്‍ക്കുലര്‍ പിന്‍വലിക്കാന്‍ കാരണം.

എക്സൈസ് കമ്മീഷണര്‍ ഇറക്കിയ സര്‍ക്കുലറിന് രണ്ടു ദിവസത്തെ ആയുസ് മാത്രമെ ഉണ്ടായിരുന്നൊള്ളു. ചൊവ്വാഴ്ച ഇറക്കിയ സര്‍ക്കുലര്‍ വ്യാഴാഴ്ച പിന്‍വലിച്ചു.

വിവാഹ വീടുകളില്‍ എത്തി മദ്യബോധവത്ക്കരണം നടത്തണമെന്ന എക്സൈസ് കമ്മീഷണറുടെ ഉത്തരവ് പിന്‍വലിച്ചതിനു പിന്നിലെ കാരണമാണ് കേമം. സോഷ്യല്‍ മീഡിയയില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നതിന്റെ ഫലമായാണത്രെ സര്‍ക്കുലര്‍ പിന്‍വലിക്കുന്നത്. ട്രോളുകള്‍ക്കും സോഷ്യല്‍ മീഡിയ വിമര്‍ശനങ്ങള്‍ക്കും ഇത്രയേറെ ശക്തിയുണ്ടെന്ന് ഇപ്പോള്‍ മനസിലായി.

വിവാദമായ ഈ സര്‍ക്കുലര്‍ ഇറക്കിയാതാരെന്ന പേരിലും തര്‍ക്കം നിലനില്ക്കുന്നു. എക്സൈസ് കമ്മീഷണര്‍ ഋഷിരാജ് സിംഗ് അറിയാതെയാണ് അദ്ദേഹത്തിന്റെ പേരില്‍ വകുപ്പ് ആസ്ഥാനത്ത് നിന്നും സര്‍ക്കുലര്‍ ഉദ്യോഗസ്ഥരിലേക്ക് എത്തിയത്.

എക്സൈസ് മന്ത്രി ടിപി രാമകൃഷ്ണന് ലഭിച്ച നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കുലര്‍ പുറത്തിറക്കിയത്. വകുപ്പിലെ ഒരു ഡെപ്യൂട്ടി കമ്മീഷണറാണ് ഈ സര്‍ക്കുലര്‍ പുറത്തിറക്കിയതെന്നാണ് വിവരം.

തന്റെ പേരില്‍ ഇറങ്ങിയ സര്‍ക്കുലറിനേക്കുറിച്ച് കമ്മീഷണര്‍ വൈകിയാണ് അറിയുന്നത്. സര്ക്കുലരര് കിട്ടിയതോടെ ഉദ്യോഗസ്ഥര്‍ ഇതു സംബന്ധിച്ചുള്ള നടപടിയും ആരംഭിച്ചു. സര്‍ക്കുലര്‍ സംബന്ധിച്ച് നിരവധി ഫോണ്‍ കോളുകള്‍ വകുപ്പ് ആസ്ഥാനത്ത് എത്തിയതോടെയാണ് കമ്മീഷണര്‍ ഇക്കാര്യം അറിയുന്നത്.

വിവാദമായ തീരുമാനങ്ങള്‍ കൊണ്ട് ഋഷിരാജ് സിംഗ് പുലിവാലുപിടിക്കുന്നത് ഇത് ആദ്യമായല്ല. എക്സൈസ് കമ്മീഷണര്‍ ആയതിനു ശേഷവും ഇത്തരത്തില്‍ നിരവധി തീരുമാനങ്ങള്‍ കൊണ്ടുവന്നിട്ടുണ്ട് അദ്ദേഹം. എന്നാല്‍ താന്‍ പോലും അറിയാതെ തന്റെ പേരിലിറങ്ങുന്ന സര്‍ക്കുലറിന്റെ പേരില്‍ വിമര്‍ശിക്കപ്പെടുന്നത്. ഇക്കാര്യം ശ്രദ്ധയില്‍പെട്ടപ്പോള്‍ തന്നെ അദ്ദേഹം സര്‍ക്കുലര്‍ പിന്‍വലിക്കുകയും ചെയ്തു.

എക്സൈസ് കമ്മീഷണര്‍ അറിയാതെ ഇത്തരമൊരു സര്‍ക്കുലര്‍ പുറത്തിറക്കിയ ഉദ്യോഗസ്ഥനെതിരെ വകുപ്പുതല അന്വേണം ആരംഭിച്ചിട്ടുണ്ട്. മന്ത്രിയുടെ നിര്‍ദേശ പ്രകാരമാണോ സര്‍ക്കുലര്‍ ഇറക്കിയതെന്നാണ് ഇനി അറിയേണ്ടത്.
-
സോഷ്യൽ മീഡിയ താരം 'ഗുണ്ട ബിനു' അന്തരിച്ചു; കുറിപ്പുമായി നടി സ്നേഹ ശ്രീകുമാർ -
'ദിലീപ് മണ്ടനായിരിക്കും.. ഉടൻ വരും ആ മഹാൻ വിഗ്ഗും റോസ് പൗഡറും ഇട്ട്, തെറി വിളിപ്പിക്കും';ശാന്തിവിള ദിനേശ് -
സഹനത്തിന്റെയും ഉയർത്തെഴുന്നേൽപ്പിന്റെയും ഈസ്റ്റർ; നേരാം കുടുംബത്തിനും മാലോകർക്കും ആശംസകൾ -
സ്വർണ വിലയിൽ 17 ശതമാനത്തിൻ്റെ ഇടിവ്; ഇനിയൊരു തിരിച്ചുവരവ് ഇല്ലേ? തിരിച്ചടിക്കുള്ള കാരണങ്ങൾ -
ബിഗ് ടിക്കറ്റിൽ വീണ്ടും മലയാളി തിളക്കം; അതും 50 കോടി രൂപയുടെ വമ്പൻ സമ്മാനം..! ഷാജിക്ക് ഭാഗ്യനേട്ടം -
അബിൻ-വീണ പോരാട്ടം പ്രവചനാതീതം, റോഷി അഗസ്റ്റിൻ തോൽക്കും, കടന്നപ്പള്ളിക്ക് വെല്ലുവിളി, പ്രവചിച്ച് സർവേ -
പവർഫുൾ കുബേര യോഗം വിഷു ദിനത്തിൽ; ഈ രാശിക്കാരിലേക്ക് പണം ഒഴുകിവരും, നല്ല ജോലി കിട്ടും..! -
സംസ്ഥാനത്ത് നാല് ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത; യെല്ലോ അലർട്ട്, കാറ്റ് വീശിയേക്കും, ഇടിമിന്നൽ സൂക്ഷിക്കുക -
അമേരിക്കക്ക് വൻ തിരിച്ചടി; 24 മണിക്കൂറിനിടെ രണ്ടാമത്തെ യുദ്ധവിമാനവും ഇറാൻ തകർത്തു -
ബെംഗളൂരുവിലെ ഗതാഗത കുരുക്ക് ഇനി സ്വപ്നം മാത്രം; മെഹ്ക്രി സർക്കിളിൽ ഫ്ലൈഓവർ വരുന്നു, ചിലവ് 420 കോടി! -
വിജയ് പ്രചാരണ വാഹനത്തില്‍ നിന്ന് നിയന്ത്രണം വിട്ടു; റോഡ് ഷോ വീഡിയോ വൈറല്‍, ഇതാണ് കാരണം -
അന്യഗ്രഹജീവികളുടെ രഹസ്യ ഫയലുകൾ തുറക്കാൻ ട്രംപിന്റെ ഉത്തരവ്! നെഞ്ചിടിപ്പോടെ ലോകം












Click it and Unblock the Notifications