കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പെട്രോളിന്റേയും ഡീസലിന്റേയും എക്‌സൈസ് തീരുവ വീണ്ടും കൂട്ടി, വര്‍ദ്ധന മാസത്തില്‍ ഇത് മൂന്നാം തവണ

  • By Athul
Google Oneindia Malayalam News

ദില്ലി: പെട്രോളിന്റേയും ഡീസലിന്റേയും എക്‌സൈസ് തീരുവ കേന്ദ്ര സര്‍ക്കാര്‍ വീണ്ടും വര്‍ദ്ധിപ്പിച്ചു. പെട്രോള്‍ ലിറ്ററിന് ഒരു രൂപയും ഡീസലിന് ലിറ്ററിന് ഒന്നര രൂപയുമാണ് വര്‍ദ്ധിപ്പിച്ചിരിക്കുന്നത്.

ജനുവരിയില്‍ മാത്രം ഇത് മൂന്നാം തവണയാണ് എക്‌സൈസ് തീരുവ വര്‍ദ്ധിപ്പിച്ചിരിക്കുന്നത്. പുതിയ നീക്കത്തിലൂടെ 3200 കോടി അധിക തുക സമാഹരിക്കാനാണ് കേന്ദ്രസര്‍ക്കാരിന്റെ പദ്ധതി. എന്നാല്‍ നികുതി വര്‍ദ്ധയുടെ പേരില്‍ വിലയില്‍ മാറ്റമുണ്ടാവില്ല.

diesel

ജനുവരി 16നാണ് അവസാനമായി തീരുവ വര്‍ദ്ധിപ്പിച്ചത്. അന്ന് പെട്രോളിന് 75 പൈസയും ഡീസലിന് രണ്ട് രൂപയുമാണ് വര്‍ദ്ധിപ്പിച്ചിരുന്നത്. അധിക വിഭവ സമാഹരണത്തിന്റെ ഭാഗമായാണ് സര്‍ക്കാര്‍ എക്‌സൈസ് തീരുവ വര്‍ദ്ധിപ്പിച്ചിരിക്കുന്നത്.

English summary
head of the Budget, government on Saturday hiked the excise duty on petrol by Re 1 per litre and Rs 1.50 on diesel, the third increase this month, to mop up over Rs 3,200 crore in additional revenue, netting in all Rs 17,000 crore in three months.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X