പെട്രോളിന്റേയും ഡീസലിന്റേയും എക്സൈസ് തീരുവ ഒന്നര രൂപ കൂട്ടി
ദില്ലി: കുറച്ചിടയായി ഇന്ധവില കുത്തനെ കുറയുന്ന വാര്‍ത്തകളായിരുന്നു കേട്ടിരുന്നത്. മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയതിന് ശേഷം പെട്രോളിനും ഡീസലിനും വില കുറയാന്‍ തുടങ്ങിയപ്പോള്‍ ജനങ്ങള്‍ ഇത്തിരിയധികം സന്തോഷിച്ചിരുന്നു.
എന്നാല്‍ ഇന്ധനവില കുറക്കാന്‍ മാത്രമല്ല, കൂട്ടാനും മോദിയുടെ സര്‍ക്കാരിന് അറിയാമെന്നാണ് ഇപ്പോഴത്തെ വാര്‍ത്ത നല്കുന്ന സൂചന. അന്താരാഷ്ട്ര വിപണിയില്‍ ഇന്ധനവില കുത്തനെ ഇടിഞ്ഞുകൊണ്ടിരിക്കുമ്പോള്‍ അതിനനുസരിച്ച് ഇന്ത്യയില്‍ വില കുറക്കേണ്ടതില്ലെന്നാണ് തീരുമാനം. വില പിടിച്ചു നിര്‍ത്താന്‍ പെട്രോളിന്റേയും ഡീസലിന്റേയും എക്സൈസ് തീരുവ ഒന്നര രൂപ കൂട്ടാനാണ് കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം.

വെറുത വില കൂട്ടുക എന്നതല്ല സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. രാജ്യത്തിന്റെ സമ്പദ്ഘടന ശക്തമാക്കാന്‍ ഈ നികുതിപ്പണം ഉപയോഗിക്കും.
ബ്രാന്‍ഡഡ് പെട്രോളിന് ലിറ്ററിന് 2.35 പൈസയായിരുന്നു എക്സൈസ് തീരുവ. ഇത് ഒറ്റയടിക്ക് 3.85 രൂപയാക്കി. ബ്രാന്‍ഡ് ചെയ്യാത്തതിന് ലിറ്ററിന് 1.20 രൂപയായിരുന്നത് ഒറ്റയടിക്ക് 2.70 രൂപയാക്കി. ബ്രാന്‍ഡഡ് ഡീസലിന്റെ എക്സൈസ് തീരുവ ലിറ്ററിന് 3.75 രൂപയായിരുന്നത് 5.25 രൂപയാക്കി. ബ്രാന്‍ഡ് ചെയ്യാത്തതിന് 1.46 രൂപയില്‍ നിന്ന് 2.96 രൂപയും ആക്കി.
ആഗോള വിപണിയില്‍ എണ്ണവില ഇടിഞ്ഞുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ അഞ്ച് മാസത്തിനിടെ വിലയില്‍ 25 ശതമാനമാണ് കുറവ് വന്നിരിക്കുന്നത്. എന്നാല്‍ ഈ പ്രതിഭാസം അധിക നാള് നീണ്ടുനില്‍ക്കില്ലെന്നാണ് പ്രതീക്ഷിക്കുന്നത്.
-
ബുധനും സൂര്യനും ചേർന്നാൽ നല്ല കാലം; ഈ രാശിക്കാരുടെ പ്രണയജീവിതം സുഖകരം, കൈകളിൽ പണം നിറയും! -
ബെംഗളൂരുവിൽ ഇനി എത്ര മഴ വന്നാലും പേടിക്കേണ്ട; നടപടികൾ ശക്തമാക്കി ജിബിഎ, 2000 കോടിയുടെ പദ്ധതി -
ചെറിയ പെരുന്നാളിന് സ്വര്‍ണം ഉയര്‍ന്നു! ഇന്ന് കൂടിയത് ഇത്ര; ഏറ്റവും കുറഞ്ഞ വിലയില്‍ നിന്ന് കയറി -
1 ലക്ഷം രൂപയിൽ താഴെ വിലയ്ക്ക് സ്വർണം വേണോ? ഇപ്പോൾ വാങ്ങുന്നത് ബുദ്ധിയല്ല, കുറച്ച് കൂടി ക്ഷമിക്കൂ -
ഒന്നാം സ്ഥാനത്ത് ബെംഗളൂരു തന്നെ; ഹൈദരാബാദും മുംബൈയും പിന്നില്‍; ആഗോള കമ്പനികളുടെ ഇഷ്ടനഗരങ്ങള്‍ -
ജയിച്ചാല്‍ നാല് സ്വതന്ത്രര്‍ യുഡിഎഫിനൊപ്പം നില്‍ക്കുമെന്ന് സതീശന്; സിപിഎം നേതാക്കളും പിന്തുണക്കും -
മനസില്‍ കാണുന്നത് നടന്നിരിക്കും.. ശിവയോഗത്തിന്റെ ഒരു പവറേ..! ഈ രാശിക്കാരാണോ? -
യുഎസിനെ ഇറാൻ സംഘർഷത്തിലേക്ക് വലിച്ചിഴച്ചത് ഇസ്രായേൽ അല്ലെന്ന് നെതന്യാഹു; 'യുദ്ധം വേഗം അവസാനിക്കും' -
ഇറാന് യുദ്ധം സൗദികളെ സമ്പന്നരാക്കും.. എന്നാലും സന്തോഷിക്കാന്‍ വകയില്ല; കാരണമിത് -
ജി സുധാകരന് പിന്തുണ അറിയിച്ച് കോൺഗ്രസ്; ഇന്ന് മുതൽ പ്രചാരണത്തിന് കൂടെയിറങ്ങും, നേരിടാൻ ഇടതും -
ടിവികെയ്ക്ക് തിരിച്ചടി; പ്രമുഖ വനിതാ നേതാവ് പാർട്ടിവിട്ട് ഡിഎംകെയിൽ, വിജയ്ക്ക് നേരെ രൂക്ഷ വിമർശനവും -
ഇടത് മാറി, വലത് തിരിഞ്ഞ്... അഞ്ച് വർഷം കൊണ്ട് ഗ്രാമങ്ങളിലും നഗരങ്ങളിലും സംഭവിച്ചത്...












Click it and Unblock the Notifications