ദില്ലി തിരഞ്ഞെടുപ്പിലെ സെലിബ്രിറ്റി കാഴ്ചകള്‍
ദില്ലി: നിയമസഭാ തിരഞ്ഞെടുപ്പിന് വോട്ടുകുത്താന്‍ വന്നവരാണ് തലസ്ഥാനഗരിയിലെ ബുധനാഴ്ചത്തെ താരങ്ങള്‍. അഭൂതപൂര്‍വ്വമായ പോളിംഗിനാണ് ദില്ലി സാക്ഷ്യം വഹിച്ചത്. വോട്ടുകുത്താന്‍ ആളുകള്‍ കൂടുതലെത്തിയത് തങ്ങള്‍ക്ക് അനുകൂലമാണെന്ന് വാദവുമായി പ്രധാനപ്പെട്ട മൂന്ന് കക്ഷികളും രംഗത്തെത്തിയിട്ടുണ്ട്.
ദില്ലിയില്‍ തൂക്കുമന്ത്രിസഭയ്ക്കാണ് സാധ്യതയെന്ന് വോട്ടിംഗ് കഴിഞ്ഞ ശേഷമുള്ള സര്‍വേ ഫലങ്ങള്‍ സൂചിപ്പിക്കുന്നുണ്ട്. എന്നാല്‍ തങ്ങളാര്‍ക്കും പിന്തുണ കൊടുക്കില്ലെന്നും തങ്ങള്‍ക്ക് ആരുടെയും പിന്തുണ വേണ്ടെന്നുമുള്ള ശാഠ്യം കെജ്രിവാളും കൂട്ടരും തുടര്‍ന്നാല്‍ ദില്ലി വീണ്ടും ത്രിശങ്കുവിലാകും.
തിരഞ്ഞെടുപ്പ് കാഴ്ചകള്‍ നല്‍കുന്ന ആവേശം വോട്ടെണ്ണല്‍ കഴിഞ്ഞും തുടരുമെന്നാണ് ദില്ലി നല്‍കുന്ന സൂചന. നിയമസഭാ തിരഞ്ഞെടുപ്പില്‍ വോട്ടുകുത്താനെത്തിയ സെലിബ്രിറ്റികളെ നോക്കൂ.

നമുക്ക് തന്നല്ലേ...
ദില്ലി തിരഞ്ഞെടുപ്പില്‍ വോട്ടുചെയ്യാനെത്തിയ പ്രിയങ്കാ ഗാന്ധി ഒരു വോട്ടറെ ചാക്കിടാനുള്ള ശ്രമത്തില്‍.

വധ്ര ദമ്പതികള്‍
വോട്ട രേഖപ്പെടുത്തിയ ശേഷം പ്രിയങ്കാ ഗാന്ധിയും ഭര്‍ത്താവ് റോബര്‍ട്ട് വധ്രയും

ഇത് ചരിത്രമാകും
ആം ആദ്മി പാര്‍ട്ടി അരവിന്ദ് കെജ്രിവാള്‍ വോട്ട് ചെയ്തതിന് ശേഷം

പണി പാളുമോ
മുഖ്യമന്ത്രി ഷീല ദീക്ഷിത്. ദില്ലിയില്‍ ദീക്ഷിത് കെജ്രിവാളിനോട് തോല്‍ക്കുമെന്ന് സര്‍വ്വേ റിപ്പോര്‍ട്ടുകളുണ്ട്.

ക്യൂവില്‍ നിന്നേക്കാം
വോട്ട് ചെയ്യാനായി ക്യൂവില്‍ നില്‍ക്കുന്ന കോണ്‍ഗ്രസ് വൈസ് പ്രസിഡണ്ട് രാഹുല്‍ ഗാന്ധി.

ഞാനും കുത്തി
വോട്ട് ചെയ്തതിന് ശേഷം രാഹുല്‍ ഗാന്ധി.

സോണിയ
കോണ്‍ഗ്രസ് പ്രസിഡണ്ട് സോണിയാ ഗാന്ധി മുഖ്യമന്ത്രി ഷീല ദീക്ഷിതിനൊപ്പം.

ഹര്‍ഷവര്‍ദ്ധന്‍
ബി ജെ പിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി ഡോ ഹര്‍ഷവര്‍ദ്ധന്‍

മേനകാ ഗാന്ധി
ബി ജെ പി നേതാവ് മേനകാ ഗാന്ധിയും വോട്ട് ചെയ്യാനെത്തി.

ഹമീദ് അന്‍സാരി
ഉപരാഷ്ട്രപത്രി ഹമീദ് അന്‍സാരി വോട്ടുചെയ്യാനെത്തിയപ്പോള്‍

സ്പീക്കറായ ഞാനും
ലോകസ്ഭാ സ്പീക്കര്‍ മീരാകുമാര്‍ വോട്ടുചെയ്യുന്നു












Click it and Unblock the Notifications