കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അവിനാശ് ചന്ദര്‍ പടിയറങ്ങുന്പോള്‍ പ്രതിരോധ രംഗത്ത് ഇന്ത്യ പിന്നിലാകുമോ?

  • By Meera Balan
Google Oneindia Malayalam News

ബെംഗളൂരു: ഡിഫന്‍സ് റിസര്‍ച്ച് ആന്റ് ഡിവലപ്‌മെന്റ് ഓര്‍ഗനൈസേഷന്‍ (ഡിആര്‍ഡിഒ) മേധാവി ഡോ.അവിനാശ് ചന്ദര്‍ സ്ഥാനൊമഴിയുന്നതുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ വാര്‍ത്തകളില്‍ ഇടം നേടുകയാണ്. ഈ വിവാദങ്ങള്‍ക്കിടയിലും സ്ഥാനമൊഴിയുന്ന തങ്ങളുടെ മേധാവിയ്ക്ക് ഏറ്റവും മികച്ച രീതിയില്‍ യാത്ര അയപ്പ് നല്‍കാന്‍ ഒരുങ്ങുകയാണ് ഡിആര്‍ഡിഒയിലെ ഉദ്യോഗസ്ഥര്‍. അവിനാശിന്റെ നാല് പതിറ്റാണ്ട് നീണ്ട സേവനത്തിന് പകരമായി അദ്ദേഹം സ്ഥാനമൊഴിയുന്ന ദിവസം അഗ്നി 5 മിസൈലിന്റെ മൂന്നാംഘട്ട പരീക്ഷണം നടത്താനൊരുങ്ങുകയാണ് സഹപ്രവര്‍ത്തകര്‍.

ജനവരി 31നാണ് അവിനാശ് സ്ഥാനമൊഴിയുന്നത്. അന്ന് തന്നെ അഗ്നി 5 ന്റെ കോള്‍ഡ് ലോഞ്ച് ഉണ്ടാകും. ഒഡീഷ തീരത്ത് നിന്നാണ് അതിദീര്‍ഘദൂര ബാലിസ്റ്റിക്ക് മിസൈലായ അഗ്നി 5 ന്റെ വിക്ഷേപണം നടക്കുകയെന്ന് ഡിആര്‍ഡിഒ വണ്‍ഇന്ത്യയോട് പറഞ്ഞു.

Avinash

മുന്‍പ് രണ്ട് തവണ നടത്തിയ പരീക്ഷണങ്ങളും വിജയമായിരുന്നു അഗ്നിയ്ക്ക് ഇത്തവണത്തെ പരീക്ഷണം നിര്‍ണായകമാണ് അഗ്നി മിസൈലുകള്‍ ഉള്‍പ്പടെയുള്ളവയുടെ വിക്ഷേപണത്തിന് നേതൃത്വം വഹിച്ച അനുഭവ സമ്പത്തുള്ള അവിനാശിന്റെ പടിയറക്കം തന്നെയാണ് ഏറ്റവും വലിയ വെല്ലുവിളിയും.

Agni 1

കാലാവധി പൂര്‍ത്തിയാക്കുന്നതിന് മുമ്പാണ് അവിനാശ് ഡിആര്‍ഡിഒയ്ക്ക് പുറത്തേയ്ക്ക് പോകുന്നത്.

Agni 2

രാഷ്ട്രീയ ഇടപെടലുകള്‍ മൂലമാണ് ഇത്തരമൊരു നീക്കെമന്ന് ആരോപണം ഉയരുന്നുണ്ട്. എന്ത് രാഷ്ട്രീയ നീക്കത്തിന്ററേ പേരിലായാലും തങ്ങളുടെ മേധാവിയെ പുറത്താക്കുന്നതിനോട് ഡിആര്‍ഡിഒയിലൈ യുശാസ്ത്രഞ്ജര്‍ക്ക് യോജിപ്പില്ല.

Agni 3

പ്രതിരോധ രംഗത്ത് ഇന്ത്യയുടെ പരീക്ഷണങ്ങളുടെ മുതല്‍ക്കൂട്ടായിരുന്ന വ്യക്തിയാണ് അവിനാശ്.

Agni 4

അതിനാല്‍ തന്നെ അദ്ദേഹത്തിന്റെ പടിയറക്കം ഡിആര്‍ഡഒയ്ക്ക് പകരം വയ്ക്കാനില്ലാത്ത നഷ്ടമാണ്.

English summary
A fitting tribute for his four-decades-plus selfless work awaits India's top missile brain and outgoing Defence Research and Development Organisation (DRDO) Chief Dr Avinash Chander
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X