Get Updates
Get notified of breaking news, exclusive insights, and must-see stories!

സുരേഷ് ജാദവ് പറഞ്ഞത് കമ്പനിയുടെ കാഴ്ചപ്പാടല്ല; ആരോഗ്യമന്ത്രാലയത്തിന് കത്തയച്ച് സിറം ഇന്‍സ്റ്റിറ്റ്യൂട്ട്

ദില്ലി: രാജ്യത്ത് വാക്‌സിന്‍ ക്ഷാമം നേരിടുന്ന പശ്ചാത്തലത്തില്‍ കഴിഞ്ഞ ദിവസം കേന്ദ്രത്തിനെതിരെ സിറം ഇന്‍സ്റ്റി്യൂട്ട് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ സുരേഷ് ജാദവ് രംഗത്തെത്തിയിരുന്നു. മുന്‍ഗണന വിഭാഗങ്ങളെ കണക്കാക്കി കൊവിഡ് വാക്‌സിന്‍ വിതരണം ചെയ്തതില്‍ ലോകാരോഗ്യ സംഘടനയുടെ മാര്‍ഗ നിര്‍ദ്ദേശം കേന്ദ്ര സര്‍ക്കാര്‍ ലംഘിച്ചതാണ് ഇപ്പോഴത്തെ സ്ഥിതിക്ക് കാരണമെന്നാണ് സുരേഷ് ജാദവ് പറഞ്ഞത്. വാക്‌സിന്റെ സ്റ്റോക്ക് കണക്കാക്കാതെ കേന്ദ്രം തീരുമാനമെടുത്തെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

india

സത്യപ്രതിജ്ഞ ചെയ്ത് എംഎൽഎമാർ, നിയമസഭയിൽ നിന്നുളള ചിത്രങ്ങൾ

എന്നാല്‍ ഇപ്പോഴിതാ ഇക്കാര്യത്തില്‍ വിശദീകരണവുമായി സിറം ഇന്‍സ്റ്റിയൂട്ട് രംഗത്തെത്തിയിരിക്കുകയാണ്. സുരേഷ് ജാദവ് പറഞ്ഞത് കമ്പനിയുടെ അഭിപ്രായമല്ലെന്ന് സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ആരോഗ്യമന്ത്രാലയത്തിന് അയച്ച കത്തില്‍ പറയുന്നു. അടുത്തിടെ നടന്ന ഒരു പരിപാടിയില്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ സുരേഷ് ജാദവ് നടത്തിയ പ്രസ്താവന കമ്പനിയുടെ കാഴ്ചപ്പാടല്ലെന്ന് സിറം ഇന്‍സ്റ്റ്യൂട്ട് വ്യക്തമാക്കി.

ഞങ്ങളുടെ സിഇഒ അഡാര്‍ സി പൂനവല്ലയെ പ്രതിനിധീകരിച്ച്, ഈ പ്രസ്താവന എസ്ഐഐപിഎല്ലിന് (സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്) വേണ്ടി നല്‍കിയിട്ടില്ലെന്ന് നിങ്ങളെ അറിയിക്കാന്‍ ആഗ്രഹിക്കുന്നു. കമ്പനി ആ പ്രസ്താവനയെ പൂര്‍ണമായും എതിര്‍ക്കുന്നു.

കോവിഷീല്‍ഡ് ഉല്‍പാദനം പരമാവധിയാക്കാന്‍ കമ്പനി പ്രതിജ്ഞാബദ്ധമാണ്, കൂടാതെ കോവിഡ് -19 നെതിരായ സര്‍ക്കാരിന്റെ പോരാട്ടത്തെ ശക്തിപ്പെടുത്തുന്നതിന് തോളോട് തോള്‍ ചേര്‍ന്ന് കമ്പനി നില്‍ക്കുകയാണെന്നും കത്തില്‍ പറയുന്നു.

ജാദവിന്റെ പരാമര്‍ശത്തിന്റെ പശ്ചാത്തലത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനങ്ങള്‍ രാജ്യത്തിന്റെ വിവിധ കോണുകളില്‍ ഉയര്‍ന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഇപ്പോള്‍ വിശദീകരണവുമായി രംഗത്തെത്തിയത്.

കാഷ്വല്‍ ലുക്കില്‍ തിളങ്ങി നടി പ്രിയങ്ക കോത്താരി; വൈറലായ ചിത്രങ്ങള്‍ കാണാം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+