കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

2012 ആവര്‍ത്തിക്കപ്പെടുമോ?പഞ്ചാബില്‍ കോണ്‍ഗ്രസിന് തലവേദനയായി വിമതര്‍

പഞ്ചാബില്‍ കോണ്‍ഗ്രസിന് തലവേദനയായി വിമതശല്യം. മത്സര രംഗത്ത് പത്തോളം വിമതര്‍. അന്ത്യശാസനവുമായി അമരീന്തര്‍ സിങ്.

  • By Gowthamy
Google Oneindia Malayalam News

ചണ്ഡിഗഢ്: പഞ്ചാബ് പിടിക്കാന്‍ തന്ത്രങ്ങള്‍ മെനയുന്ന കോണ്‍ഗ്രസിന് ഭീഷണിയുമായി വിമതര്‍. പത്തോളം വിമതര്‍ തിരഞ്ഞെടുപ്പ് രംഗത്തുള്ളത് കോണ്‍ഗ്രസിന്റെ ആത്മവീര്യം തകര്‍ത്തിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. 2012ല്‍ പഞ്ചാബില്‍ പാര്‍ട്ടിയുടെ പരാജയത്തിന് കാരണമായ പത്തോളം വിമതര്‍ ഇത്തവണയും പാര്‍ട്ടിക്ക് തലവേദനയായിരിക്കുകയാണ്.

മുപ്പതോളം വിമതരാണ് മത്സരരംഗത്തുണ്ടായിരുന്നത്. നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി ശനിയാഴ്ച അവസാനിച്ചപ്പോള്‍ പകുതിയിലധികം പേരും നാമ നിര്‍ദേശ പത്രിക പിന്‍വലിച്ചിരുന്നു. എന്നാല്‍ പത്തുപേരാണ് പത്രിക പിന്‍വലിക്കാതെ തിരഞ്ഞെടുപ്പ് രംഗത്തുള്ളത്.

election

2012ല്‍ പത്താന്‍കോട്ടിലും സുജന്‍പൂരിലും പാര്‍ട്ടിയുടെ വന്‍പരാജയത്തിന് കാരണമായ പത്തോളം പേരാണ് മത്സരരംഗത്തുള്ള വിമതര്‍. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ വിമതര്‍ 25000 വോട്ടുകള്‍ നേടിയിരുന്നു.

മനീന്ദര്‍ സിങ്് പാലസൗര്‍, മന്‍ദീപ് സിങ് മന്ന, അശേക് ശര്‍മ, നരേഷ് പുരി, വിനയ് മഹാജന്‍, റുമാല്‍ ചന്ദ് എന്നിവരാണ് നാമ നിര്‍ദേശ പത്രിക പിന്‍വലിക്കാത്ത ചിലര്‍.

അതേസമയം പത്രിക പിന്‍വലിക്കാത്ത സാഹചര്യത്തില്‍ ഇവര്‍ക്ക് അന്ത്യശാസനം നല്‍കിയിരിക്കുകയാണ് ക്യാപ്റ്റന്‍ അമരീന്തര്‍ സിങ്. ചൊവ്വാഴ്ചയ്ക്കുള്ളില്‍ ഇവര്‍ സ്വമേധയാ പാര്‍ട്ടിയില്‍ നിന്ന് വിരമിക്കണമെന്നും അല്ലെങ്കില്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുമെന്നുമാണ് അന്ത്യശാസനം. ഇക്കാര്യം അദ്ദേഹം ഹൈക്കമാന്‍ഡിനോടും ആവശ്യപ്പെട്ടിട്ടുണ്ട്.

അതേസമയം പാര്‍ട്ടിയുടെ അഭ്യര്‍ഥന മാനിച്ച് നാമനിര്‍ദേശ പത്രിക പിന്‍വലിച്ച എല്ലാ വിമതര്‍ക്കും അദ്ദേഹം നന്ദി രേഖപ്പെടുത്തി.

English summary
In a stern warning to the rebel candidates who failed to withdraw their nominations in time, Punjab Congress president Amarinder Singh on Sunday asked them to retire from the race by Tuesday evening or face permanent expulsion from the party.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X