കോണ്‍ഗ്രസിന് അഞ്ചിടത്തും ഭൂരിപക്ഷമില്ല, സര്‍വേകളെല്ലാം പ്രതികൂലം, പ്രതീക്ഷ ഗോവയില്‍ മാത്രം
ദില്ലി: അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പിന്റെ എക്‌സിറ്റ് ഫലങ്ങള്‍ ഇന്ന് പുറത്തുവന്നിരിക്കുകയാണ്. എന്നാല്‍ ഏറ്റവും നിരാശ കോണ്‍ഗ്രസിനാണ്. ഒരിടത്ത് പോലും അവര്‍ക്ക് ഭൂരിപക്ഷം കിട്ടുമെന്ന് സര്‍വേകള്‍ പറയുന്നില്ല. സാധ്യതയുള്ളത് ഗോവയിലാണ്. ഇവിടെയും ഭൂരിപക്ഷം ഉറപ്പില്ല. കഴിഞ്ഞ തവണത്തെ സാഹചര്യമുണ്ടാവുമോ എന്ന് കണ്ടറിയണം. ഉത്തരാഖണ്ഡിലും ബിജെപിയുമായി കടുത്ത മത്സരമാണ് കോണ്‍ഗ്രസ് നടത്തുന്നത്. 31 മുതല്‍ 36 സീറ്റ് വരെ കോണ്‍ഗ്രസിന് പ്രവചിക്കുന്നുണ്ട്. എന്നാല്‍ ഭൂരിപക്ഷം അവിടെയും മാറി നില്‍ക്കും. കൈയ്യിലിരുന്ന പഞ്ചാബ് വന്‍ മാര്‍ജിനില്‍ ആംആദ്മി പാര്‍ട്ടി കൊണ്ടുപോകുമെന്ന് സര്‍വേകള്‍ പറയുന്നു. കോണ്‍ഗ്രസിന്റെ ഭാവി എന്താകുമെന്ന ചര്‍ച്ച ഇതോടെ ശക്തമാകുമെന്ന് ഉറപ്പായി.

പഞ്ചാബില്‍ നൂറ് സീറ്റ് വരെ എക്‌സിറ്റ് പോളുകള്‍ എഎപിക്ക് പ്രവചിക്കുന്നുണ്ട്. അതേസമയം ഇന്ത്യാ ടുഡേ 76 മുതല്‍ 90 സീറ്റ് വരെയാണ് പ്രവചിക്കുന്നത്. ടിവി 9 ഭാരത് വര്‍ഷ്-പോള്‍സ്ട്രാറ്റ് സര്‍വേ പ്രവചിക്കുന്നത് 56 മുതല്‍ 61 സീറ്റ് വരെയാണ്. കോണ്‍ഗ്രസിന് എല്ലാ സര്‍വേയിലും രണ്ടാം സ്ഥാനം നല്‍കുന്നുണ്ട്. പഞ്ചാബ് കോണ്‍ഗ്രസിന്റെ കോട്ടയാണ്. അതും കൂടി പോയാല്‍ ദേശീയ രാഷ്ട്രീയത്തില്‍ തന്നെ കോണ്‍ഗ്രസ് അപ്രസക്തമാവും. ഉത്തരാഖണ്ഡില്‍ ഭരണവിരുദ്ധ വികാരത്തില്‍ പിടിച്ച് തിരിച്ചുവരാമെന്നാണ് കോണ്‍ഗ്രസ് കരുതിയത്. എന്നാല്‍ ഇത് വലിയ തിരിച്ചടിയാവും. ഇഞ്ചോടിഞ്ച് പോരാട്ടം തന്നെയാണ് ഉത്തരാഖണ്ഡില്‍ നടക്കുന്നതെന്ന് ടുഡേയ്‌സ് ചാണക്യ പ്രവചിക്കുന്നു.
ബിജെപിക്ക് 31 സീറ്റും കോണ്‍ഗ്രസിന് 35 സീറ്റുമാണ് ടുഡേയ്‌സ് ചാണക്യ പ്രവചിക്കുന്നത്. എഎപിക്ക് 2 സീറ്റും ലഭിച്ചേക്കും. ഉത്തരാഖണ്ഡില്‍ ഭൂരിപക്ഷത്തിന് 35 സീറ്റാണ് വേണ്ടത്. കോണ്‍ഗ്രസിന് കുറച്ചെങ്കിലും പ്രതീക്ഷയുള്ളത് ഇവിടെയാണ്. അതേസമയം ഗോവയില്‍ പ്രതീ കോണ്‍ഗ്രസിനുണ്ട്. 16 സീറ്റ് വരെ കോണ്‍ഗ്രസ് നേടുമെന്ന് ടൈംസ് നൗ എക്‌സിറ്റ് പോള്‍ പ്രവചിക്കുന്നു. ഇത് പക്ഷേ ഭൂരിപക്ഷത്തിന് അടുത്തില്ല. 21 സീറ്റാണ് ഭൂരിപക്ഷത്തിന് വേണ്ടത്. ബിജപി 14 സീറ്റ് ഗോവയില്‍ നേടി തൊട്ടുപിന്നിലുണ്ടാവുമെന്ന് ടൈംസ് നൗ സര്‍വേ പറയുന്നു. എഎപിക്ക് നാല് സീറ്റ് വരെ ലഭിച്ചേക്കും. എഎപിയോ തൃണമൂല്‍ കോണ്‍ഗ്രസോ കിംഗ് മേക്കറാവാനും സാധ്യതയുണ്ട്.
മണിപ്പൂരില്‍ കോണ്‍ഗ്രസിന് നേട്ടമുണ്ടാവില്ലെന്ന് ഇന്ത്യ ന്യൂസ്-ജന്‍ കീ ബാത്ത് സര്‍വേ പറയുന്നു. 23 മുതല്‍ 28 സീറ്റ് വരെ ബിജെപിക്ക് ലഭിക്കും. അതേസമയം കോണ്‍ഗ്രസ് ഇത്തവണ പത്ത് മുതല്‍ 14 സീറ്റിലേക്ക് ഒതുങ്ങും. കഴിഞ്ഞ തവണ 28 സീറ്റ് നേടിയ പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. എന്‍പിപി ഏഴ് മുതല്‍ എട്ട് സീറ്റും എന്‍പിഎഫ് അഞ്ച് മുതല്‍ 8 സീറ്റും നേടിയേക്കും ഇന്ത്യാ ന്യൂസ് സര്‍വേ പ്രവചിക്കുന്നു. പക്ഷേ ഇവിടെയും കോണ്‍ഗ്രസിന് മാത്രമല്ല ആര്‍ക്കും ഭൂരിപക്ഷമുണ്ടാവില്ല. 31 സീറ്റാണ് ഭൂരിപക്ഷത്തിന് വേണ്ടത്. യുപിയില്‍ കോണ്‍ഗ്രസ് സമ്പൂര്‍ണ തകര്‍ച്ച തന്നെ നേരിട്ടേക്കും. റിപബ്ലിക്ക് സര്‍വേ 211 മുതല്‍ 277 സീറ്റ് വരെ നേടും. എസ്പി സീറ്റ് വര്‍ധിപ്പിക്കുമെങ്കിലും ഭൂരിപക്ഷം കിട്ടില്ല. 119 മുതല്‍ 160 സീറ്റ് വരെ നേടിയേക്കും. ഇതേ എസ്പി സഖ്യത്തിന്റെ അവസ്ഥയാണ്.












Click it and Unblock the Notifications