Exit Poll 2024: ജാര്‍ഖണ്ഡ് ബിജെപി പിടിച്ചെടുക്കും... ജെഎംഎം-കോണ്‍ഗ്രസ് സഖ്യം തകര്‍ന്നടിയും
റാഞ്ചി: ജാര്‍ഖണ്ഡില്‍ ബിജെപി അധികാരത്തില്‍ എത്തുമെന്ന് എബിപി ന്യൂസ് സര്‍വേ. ബിജെപി നയിക്കുന്ന എന്‍ഡിഎ സംസ്ഥാനത്തെ 81 സീറ്റില്‍ 42 മുതല്‍ 47 വരെ സീറ്റുകള്‍ നേടുമെന്നാണ് പ്രവചനം. കോണ്‍ഗ്രസ് നയിക്കുന്ന ഇന്ത്യാ സഖ്യം 25 മുതല്‍ 30 വരെ സീറ്റുകളിലും മറ്റുള്ളവര്‍ക്ക് ഒന്ന് മുതല്‍ നാല് വരെ സീറ്റുകളും ലഭിക്കും. സംസ്ഥാനത്ത് നിലവില്‍ ജെഎംഎം-കോണ്‍ഗ്രസ് സര്‍ക്കാരാണ് അധികാരത്തിലുള്ളത്.

അതേസമയം സംസ്ഥാനത്തെ പ്രാദേശിക ചാനലായ ഭാരത് പ്ലസും ബിജെപിക്കാണ് എക്‌സിറ്റ് പോളില്‍ മുന്‍തൂക്കം നല്‍കിയിരിക്കുന്നത്. ബിജെപി 43 സീറ്റിലും ജെഎംഎം-കോണ്‍ഗ്രസ് സഖ്യം 30 സീറ്റിലും മറ്റുള്ളവര്‍ നാല് സീറ്റിലും ജയിക്കും എന്നാണ് ഭാരത് പ്ലസിന്റെ പ്രചനം. ജെഎംഎം 21 സീറ്റ് നേടുമ്പോള്‍ കോണ്‍ഗ്രസ് 9 സീറ്റില്‍ ഒതുങ്ങും എന്നും എക്‌സിറ്റ് പോള്‍ പ്രവചിക്കുന്നു.

2019 ല്‍ നടന്ന ജാര്‍ഖണ്ഡ് നിയമസഭാ തിരഞ്ഞടുപ്പില്‍ ജെഎംഎം 30 സീറ്റിലും കോണ്‍ഗ്രസ് 16 സീറ്റിലും വിജയിച്ചാണ് അധികാരം പിടിച്ചത്. ബിജെപി അന്ന് 25 സീറ്റുകളിലാണ് വിജയിച്ചിരുന്നത്.
ജാര്‍ഖണ്ഡില്‍ ബി ജെ പി സഖ്യം അധികാരം പിടിക്കും എന്നാണ് ചാണക്യ സ്ട്രാറ്റജീസ് എക്‌സിറ്റ് പോള്‍ സര്‍വ്വെ ഫലവും പറയുന്നത്. ബി ജെ പിക്ക് 45 മുതല്‍ 50 സീറ്റുകള്‍ വരെ നേടാന്‍ സാധിക്കും എന്നും ജെ എം എം - കോണ്‍ഗ്രസ് സഖ്യം 35 മുതല്‍ 38 വരെ സീറ്റുകളിലേക്ക് ഒതുങ്ങിയേക്കും എന്നും സര്‍വേഫലം പറയുന്നു. സ്വതന്ത്രര്‍ക്കും ചെറുകക്ഷികള്‍ക്കും കൂടി പരമാവധി നേടാന്‍ സാധിക്കുക മൂന്ന് മുതല്‍ അഞ്ച് വരെ സീറ്റുകളായിരിക്കും.
പീപ്പിള്‍സ് പള്‍സ് സര്‍വ്വേ പ്രകാരം 44 മുതല്‍ 53 വരെ സീറ്റുകളാണ് ജാര്‍ഖണ്ഡില്‍ ബി ജെ പിക്ക് ലഭിക്കുക. നിലവില്‍ അധികാരത്തിലുള്ള ജെ എം എം - കോണ്‍ഗ്രസ് സഖ്യം 25 സീറ്റില്‍ ഒതുങ്ങും. സ്വതന്ത്രര്‍ക്കും ചെറുകക്ഷികള്‍ക്കും അഞ്ച് മുതല്‍ ഒമ്പത് വരെ സീറ്റുകളും ലഭിച്ചേക്കു എന്നും പീപ്പിള്‍സ് പള്‍സ് സര്‍വേ പ്രവചിക്കുന്നു. 2019 ല്‍ 47 സീറ്റുകള്‍ നേടിക്കൊണ്ടായിരുന്നു ജെ എം എം - കോണ്‍ഗ്രസ് സഖ്യം സര്‍ക്കാര്‍ രൂപീകരിച്ചത്.
ജെ എം എം 30 സീറ്റുകളും കോണ്‍ഗ്രസ് 16 സീറ്റുകളും ആര്‍ ജെ ഡിക്ക് ഒരു സീറ്റും വിജയിച്ചു. തനിച്ച് മത്സരിച്ച സി പി ഐ - എംഎല്ലിനും ഒരു സീറ്റ് ലഭിച്ചു. 2014 ല്‍ 37 സീറ്റുകളോടെ അധികാരത്തിലിരുന്ന ബിജെപിക്ക് 2019 ല്‍ 25 സീറ്റ് മാത്രമാണ് നേടാനായത്.ജെ വി എം (പി) 3, എ ജെ എസ് യു 2, എന്‍ സി പി 1, സ്വതന്ത്രര്‍ എന്നിങ്ങനെയായിരുന്നു മറ്റുള്ളവര്‍ക്ക് ലഭിച്ച സീറ്റ് നില.












Click it and Unblock the Notifications