ജാര്‍ഖണ്ഡ് കോട്ട സോറന് കാക്കും... ശക്തമായ ഇന്ത്യാ തരംഗം, ബിജെപിയുടെ അടിതെറ്റും
റാഞ്ചി: ജാര്‍ഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പില്‍ ശക്തമായ ഇന്ത്യാ തരംഗമെന്ന് പ്രവചനം. ആക്സിസ് മൈ ഇന്ത്യ എക്സിറ്റ് പോള്‍ പ്രവചനത്തിലാണ് ഇന്ത്യാ സഖ്യത്തിന് മുന്‍തൂക്കം പ്രവചിച്ചിരിക്കുന്നത്. ഇന്ത്യാ സഖ്യത്തിന് 52 സീറ്റുകളെ വരെ ലഭിക്കും എന്നാണ് ആക്സിസ് മൈ ഇന്ത്യ എക്സിറ്റ് പോള്‍ പ്രവചനം. 2019 ല്‍ 25 സീറ്റില്‍ വിജയിച്ച ബിജെപിക്ക് രണ്ട് സീറ്റ് കുറഞ്ഞ് 23 ല്‍ എത്തും.
മറ്റുള്ളവര്‍ 3 സീറ്റുകള്‍ നേടുമെന്നാണ് പ്രവചനം. 81 അംഗ സംസ്ഥാന നിയമസഭയില്‍ കേവലഭൂരിപക്ഷത്തിന് വേണ്ടത് 41 സീറ്റാണ്. നിലവില്‍ ജെഎംഎം-കോണ്‍ഗ്രസ് സഖ്യമാണ് സംസ്ഥാനം ഭരിക്കുന്നത്. അതേസമയം ജാര്‍ഖണ്ഡില്‍ ബിജെപി അധികാരത്തില്‍ എത്തുമെന്നാണ് എബിപി ന്യൂസ് സര്‍വേയുടെ പ്രവചനം. ബിജെപി നയിക്കുന്ന എന്‍ഡിഎ സംസ്ഥാനത്തെ 81 സീറ്റില്‍ 42 മുതല്‍ 47 വരെ സീറ്റുകള്‍ നേടും എന്നാണ് എബിപി ന്യൂസ് പ്രവചിക്കുന്നത്.

കോണ്‍ഗ്രസ് നയിക്കുന്ന ഇന്ത്യാ സഖ്യം 25 മുതല്‍ 30 വരെ സീറ്റുകള്‍ നേടും. മറ്റുള്ളവര്‍ക്ക് ഒന്ന് മുതല്‍ നാല് വരെ സീറ്റുകളും ലഭിക്കും. സംസ്ഥാനത്തെ പ്രാദേശിക ചാനലായ ഭാരത് പ്ലസും ബിജെപിക്കാണ് എക്സിറ്റ് പോളില്‍ മുന്‍തൂക്കം പ്രവചിക്കുന്നത്. ബിജെപി 43 സീറ്റിലും ജെഎംഎം-കോണ്‍ഗ്രസ് സഖ്യം 30 സീറ്റിലും ജയിക്കും എന്നാണ് ഭാരത് പ്ലസിന്റെ എക്സിറ്റ് പോളില്‍ പറയുന്നത്.
മറ്റുള്ളവര്‍ നാല് സീറ്റിലും ജയിക്കും. ജെഎംഎം 21 സീറ്റ് നേടുമ്പോള്‍ കോണ്‍ഗ്രസ് 9 സീറ്റില്‍ ഒതുങ്ങും. 2019 ലെ സംസ്ഥാന നിയമസഭാ തിരഞ്ഞടുപ്പില്‍ ജെഎംഎം 30 സീറ്റിലും കോണ്‍ഗ്രസ് 16 സീറ്റിലും വിജയിച്ചിരുന്നു. ബിജെപി അന്ന് 25 സീറ്റുകളിലാണ് വിജയിച്ചിരുന്നത്.
എന്നാല്‍ ജാര്‍ഖണ്ഡില്‍ ബി ജെ പിക്ക് അനുകൂലമായാണ് ചാണക്യ സ്ട്രാറ്റജീസ് എക്സിറ്റ് പോളിന്റേയും പ്രവചനം. സംസ്ഥാനത്ത് ബി ജെ പിക്ക് 45 മുതല്‍ 50 സീറ്റുകള്‍ വരെ നേടാന്‍ സാധിക്കും. നിലവില്‍ അധികാരത്തിലുള്ള ജെ എം എം - കോണ്‍ഗ്രസ് സഖ്യം 35 മുതല്‍ 38 വരെ സീറ്റുകളിലേക്ക് ഒതുങ്ങിയേക്കും. സ്വതന്ത്രര്‍ക്കും ചെറുകക്ഷികള്‍ക്കും കൂടി പരമാവധി മൂന്ന് മുതല്‍ അഞ്ച് വരെ സീറ്റുകളായിരിക്കും ലഭിക്കുക.
പീപ്പിള്‍സ് പള്‍സ് സര്‍വ്വേ പ്രകാരം 44 മുതല്‍ 53 വരെ സീറ്റുകളാണ് ജാര്‍ഖണ്ഡില്‍ ബി ജെ പിക്ക് ലഭിക്കുക. നിലവില്‍ ജെ എം എം - കോണ്‍ഗ്രസ് സഖ്യം 25 സീറ്റില്‍ ഒതുങ്ങും. സ്വതന്ത്രര്‍ക്കും ചെറുകക്ഷികള്‍ക്കും അഞ്ച് മുതല്‍ ഒമ്പത് വരെ സീറ്റുകളും ലഭിച്ചേക്കും
-
ആര്യ ബഡായിയുടെ മുൻ കാമുകൻ, രണ്ട് തവണ വിവാഹമോചനം നടന്നയാൾ,കൊടും ചതിയൻ';ആലപ്പി അഷ്റഫ് -
മമ്മൂട്ടിയോട് അറിയുമോയെന്ന് ചോദിച്ചു, ആ എന്ന് പറഞ്ഞ് മൈൻ്റാക്കാതെ പോയി';അപമാനം നേരിട്ടെന്ന് സംവിധായകൻ -
സ്വർണ വില കണ്ണ് തള്ളിക്കും വിധം കുതിക്കും; ചൈന തരുന്നത് എട്ടിൻ്റെ പണി..സ്വർണം വാങ്ങിക്കൂട്ടുന്നു -
എല്‍പിജി സിലിണ്ടര്‍ വിതരണം നിലച്ചു; ബെംഗളൂരുവില്‍ നാളെ ഹോട്ടലുകള്‍ അടച്ചിടും -
കൊച്ചിയിൽ നാളേയും മറ്റന്നാളും ഗതാഗത നിയന്ത്രണം; ഈ റോഡുകളിൽ പ്രവേശനം ഇല്ല..വിശദമായി അറിയാം -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
മംഗളൂരു-തിരുനല്‍വേലി ട്രെയിന്‍ കേരളത്തിലൂടെ; 20 സ്റ്റോപ്പുകള്‍, മാര്‍ച്ച് 11ന് സര്‍വീസ് തുടങ്ങും -
ബെംഗളൂരുവിലെ റെയിൽ യാത്രക്കാർക്ക് ആശ്വാസം; ബൈയപ്പനഹള്ളി-ഹൊസൂർ പാത ഇരട്ടിപ്പിക്കൽ വൈകില്ല! -
'ദിലീപിനേയും മഞ്ജുവിനേയും വിളിച്ചുവരുത്തി, കാരണം ആ സംശയം;രണ്ട് പേർക്കും അത് മനസിലായില്ല' -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ -
ഇറാന്റെ ഡ്രോണുകളെയും മിസൈലുകളെയും തകർത്ത് യുഎഇ; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ -
'മമ്മൂട്ടി 75 വയസായ ആളാണ്, അസുഖം ഉള്ളയാളാണ്, തെറി പറഞ്ഞാൽ യുഡിഎഫ് സീറ്റ് 110 ന് മുകളിലേക്ക്'












Click it and Unblock the Notifications